കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരിന്റെ പ്രത്യേക പദവി ഒറ്റയടിക്ക് അപ്രത്യക്ഷമാക്കി! ഉപയോഗിച്ചത് രാഷ്ട്രപതിയുടെ പ്രത്യേക അധികാരം!

Google Oneindia Malayalam News

ദില്ലി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പ്രത്യേക അധികാരം ഉപയോഗിച്ച് ഒറ്റയടിക്ക് റദ്ദാക്കി രാഷ്ട്രപതി രാം നാഥ് കോവിന്ദ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിച്ചത് രാഷ്ട്രപതി നേരത്തെ തന്നെ ഒപ്പ് വെച്ച ഉത്തരവാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കം അസാധാരണ നടപടിയായാണ് വിലയിരുത്തപ്പെടുന്നത്.

1954ല്‍ രാഷ്ട്രപതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് കൊണ്ട് വന്ന ഉത്തരവാണ് രാഷ്ട്രപതിയുടെ തന്നെ പ്രത്യേക അധികാരം ഉപയോഗിച്ച് സര്‍ക്കാര്‍ റദ്ദ് ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ ഭരണഘടനാപരമായ എല്ലാ നിയമങ്ങളും ഇതോടെ ജമ്മു കശ്മീരിനും ബാധകമായിരിക്കുകയാണ്.

jk

ചട്ടപ്രകാരം പാര്‍ലമെന്റിന്റെ ഇരുസഭകളിലുമാണ് ആദ്യം ബില്‍ പാസ്സാക്കേണ്ടത്. അതിന് ശേഷം രാഷ്ട്രപതി ബില്ലില്‍ ഒപ്പ് വെക്കുന്നതോടെയാണ് ബില്‍ നിയമമായി മാറുന്നത്. എന്നാല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്തിരിക്കുന്നത് നേരെ വിപരീതമായിട്ടാണ്. രാഷ്ട്രപതിയുടെ പ്രത്യേക വിവേചനാധികാരമാണ് കേന്ദ്രം കശ്മീരിന് നേര്‍ക്ക് ഉപയോഗിച്ചിരിക്കുന്നത്. 370ാം അനിച്ഛേദം മൂന്നാം വകുപ്പ് പ്രകാരമുളള അധികാരം ഉപയോഗിച്ച് രാഷ്ട്രപതി ബില്ലില്‍ നേരത്തെ ഒപ്പ് വെച്ചതോടെ പ്രതിപക്ഷ പ്രതിഷേധത്തിന് പ്രസ്‌ക്തി പോലും ഇല്ലാതായിരിക്കുകയാണ്.

Recommended Video

cmsvideo
ജമ്മു കശ്മീരിന്റെ പദവികൾ എല്ലാം നീക്കി | Oneindia Malayalam

370ാം വകുപ്പ് റദ്ദാക്കിക്കൊണ്ടുളള ഉത്തരവിന് എതിരെ രാജ്യസഭയില്‍ പ്രതിപക്ഷം വന്‍ പ്രതിഷേധം ഉയര്‍ത്തുകയാണ്. ഭരണഘടന കീറിയെറിയാന്‍ ശ്രമിച്ച പിഡിപി അംഗങ്ങളെ സ്പീക്കര്‍ സഭയില്‍ നിന്ന് പുറത്താക്കി. ഭരണഘടനയെ ബിജെപി കൊന്നിരിക്കുന്നുവെന്നാണ് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പ്രതികരിച്ചിരിക്കുന്നത്. കറുത്ത ദിനം എന്നാണ് പിഡിപി നേതാവ് മെഹ്ബൂബ മുഫ്തിയുടെ പ്രതികരണം.

English summary
President's special power used to scrap Article 370 in Jammu and Kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X