കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയെ വിജയിപ്പിക്കാൻ ഗവർണറുടെ ആഹ്വാനം; നടപടി വേണമെന്ന് രാഷ്ട്രപതിയും, രാജിക്ക് സാധ്യത!

Google Oneindia Malayalam News

ദില്ലി: രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിങിനെതിരെ നടപടിയെടുക്കണണമെന്നാവശ്യപ്പെട്ട് രാഷ്ട്രപടി രാംനാഥ് കോവിന്ദ്. കല്യാണ്‍ സിങിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നേരത്തെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രപതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഷ്ട്രപതിയുടെ പ്രതികരണം വന്നിരിക്കുന്നത്.

<strong>'പിഎം നരേന്ദ്രമോദി'യുടെ റിലീസിംഗ് തീയതി മാറ്റി; സസ്പെൻസ്.... പ്രദർശനം ഉടനുണ്ടാകുമെന്ന് സംവിധായകൻ!</strong>'പിഎം നരേന്ദ്രമോദി'യുടെ റിലീസിംഗ് തീയതി മാറ്റി; സസ്പെൻസ്.... പ്രദർശനം ഉടനുണ്ടാകുമെന്ന് സംവിധായകൻ!

പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാജ്യത്തിന് ആവശ്യമുണ്ടെന്നും അദ്ദേഹം വീണ്ടും തെരഞ്ഞെടുക്കപ്പെടണം എന്നുമായിരുന്നു രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിങ് പറഞ്ഞത്. ഇതി തിരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനമാണെന്നാണ് ആരോപണം. രാഷ്ട്രപതിയുടെ പ്രതികരണം വന്നതോടെ കല്യാണ്‍ സിങ് രാജി വെച്ചേക്കുമെന്നാണ് സൂചന.

Kalyan Singh

കല്ല്യാൺ സിങിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയായിരുന്നു. ഭരണഘടന പദവിയിലിരിക്കുന്ന ഒരാള്‍ നടത്തിയ പ്രസ്താവ ചട്ടലംഘനമാണെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കമ്മീഷന്‍ രാഷ്ട്രപതിക്ക് കത്തയക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് സിങിനെതിരെ നടപടി സ്വീകരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടത്.

വിഷയത്തില്‍ രാഷ്ടപതിയുടെയും കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷന്റെ ഇടപെടലുണ്ടായതോടെ കല്യാണ്‍ സിങ് രാജിവെച്ചേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ഭരണഘടന പദവിയിലിരിക്കുന്ന ആളെന്ന നിലയില്‍ രാഷ്ട്രപതി കല്യാണ്‍ സിങിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിയെ കാണാൻ കോൺഗ്രസ് അനുവാദം ചോദിച്ചിട്ടുമുണ്ട്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
President sends EC complaint against Governor Kalyan Singh to home ministry for action: Reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X