കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര സര്‍ക്കാറിന്റെ സമ്മര്‍ദ്ദം; നീറ്റ് ഇത്തവണയില്ല

Google Oneindia Malayalam News

ദില്ലി: മെഡിക്കല്‍, ഡെന്റല്‍ ബിരുദ കോഴ്‌സുകളിലെ ഏകീകൃത പ്രവേശന പരീക്ഷ(നീറ്റ്) ഈ വര്‍ഷം ഉണ്ടാകില്ല. നീറ്റ് നടപ്പാക്കുന്നത് മാറ്റിവെക്കുന്ന ഓഡിനന്‍സിന് രാഷ്ട്രപതി അംഗീകാരം നല്‍കി. ഒരു വര്‍ഷത്തേക്കാണ് നീറ്റ് മാറ്റിവെക്കുന്നത്.

ശനിയാഴ്ചയാണ് നീറ്റിലെ സുപ്രീംകോടതി ഉത്തരവിനെതിരെ സംയുക്ത പാര്‍ലമെന്ററി സമിതി രാഷ്ട്രപതിക്ക് ഓര്‍ഡിനന്‍സ് സമര്‍പ്പിച്ചത്. ഇതിനെ കുറിച്ച് കേന്ദ്രസര്‍ക്കാറിനോട് രാഷ്ട്രപതി വിശദീകരണം തേടിയിരുന്നു. എന്നാല്‍ ഇതിന്റെ പ്രായോഗിക ബുദ്ധിമുട്ട് രാഷ്ട്രപതിയെ അറിയിച്ചതോടെ ഓര്‍ഡിനന്‍സിന് ഒപ്പുവെക്കുകയായിരുന്നു.

Pranab Mukherjee

ഏകീകൃത പൊതു പ്രവേശന പരീക്ഷയില്‍ നിന്ന് സംസ്ഥാനങ്ങള്‍ നടത്തുന്ന പരീക്ഷകള്‍ക്ക് ഈ വര്‍ഷത്തേക്ക് ഇളവുനല്‍കാനാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്. ഈ വര്‍ഷം മുതല്‍ പ്രവേശനത്തിന് നീറ്റ് മാത്രമായിരിക്കും മാനദണ്ഡമെന്ന സുപ്രീംകോടതി ഉത്തരവിനെ ഭാഗീകമായി മറികടന്നുകൊണ്ടാണ് ഓര്‍ഡിനന്‍സ് ഇറക്കുന്നത്.

സുപ്രീംകോടതി തങ്ങളുടെ നിലപാടില്‍ ഉറച്ച് നിന്നതോടെ നീറ്റിന്റെ ഒന്നാംഘട്ട പരീക്ഷ മെയ് ആദ്യ വാരം നടക്കുകയുണ്ടായി. രണ്ടാംഘട്ട പരീക്ഷ ജുലായ് 24 ന് നടത്താനിരിക്കെയാണ് പുതിയ ഉത്തരവ്. ഓര്‍ഡിനന്‍സ് പ്രാവര്‍ത്തികമാകുകയാണെങ്കില്‍ നീറ്റില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷത്തേക്ക് ഇളവ് ലഭിക്കും. എന്നാല്‍ ഓര്‍ഡിനന്‍സിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്.

English summary
President signs ordinance keeping state boards out of NEET this year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X