
ബിജെഡി ഇത്തവണ എന്‍ഡിഎയെ പിന്തുണയ്ക്കില്ല? രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ തിരക്കിട്ട നീക്കവുമായി ബിജെപി
ഭൂവനേശ്വര്‍: രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം ശേഷിക്കെ, ബിജു ജനതാദളിന്റെ അടുത്ത നീക്കത്തിനായി കാത്തിരിക്കുകയാണ് രാഷ്ട്രീയ ലോകം. അടുത്തിടെ ഡല്‍ഹി സന്ദര്‍ശന വേളയില്‍ ഒഡിഷ മുഖ്യമന്ത്രിയും ബി ജെ ഡി തലവനുമായ നവീന്‍ പട്നായിക് ദേശീയ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെ ബി ജെ ഡി സ്വതന്ത്രമാകാന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞിരുന്നു. ഇതാണ് ബി ജെ ഡി, ആരെ പിന്തുണയ്ക്കുമെന്ന ചോദ്യങ്ങളുയര്‍ത്താന്‍ കാരണമായത്.
ഇതുവരെയും എന്‍ ഡി എയ്ക്ക് പരസ്യ പിന്തുണ നവീന്‍ പട്നായിക്ക് നല്‍കിയിട്ടില്ല. 2017 ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയെ ബി ജെ ഡി പിന്തുണച്ചിരുന്നു. മാത്രമല്ല എന്‍ ഡി എയുടെ പല നിലപാടിനേയും ബി ജെ ഡി പാര്‍ലമെന്റിനകത്ത് പിന്തുണച്ചിരുന്നു. എന്നാല്‍ അടുത്തിടെ എന്‍ ഡി എയോട് ബി ജെ ഡി അകലം പാലിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇത് മുന്നില്‍ക്കണ്ട് കേന്ദ്രസര്‍ക്കാര്‍ വന്‍ പദ്ധതികള്‍ ഒഡിഷയില്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാലും ബി ജെ ഡി എന്‍ ഡി എ സ്ഥാനാര്‍ത്ഥിയെ പിന്തുണ.്ക്കുമെന്ന് ഇതുവരെ നവീന്‍ പട്നായിക്കോ മറ്റ് നേതാക്കളോ വ്യക്തമാക്കിയിട്ടില്ല.

'മുഖ്യമന്ത്രി എപ്പോഴും ശരിയായ തീരുമാനമാണ് എടുക്കുന്നത്. ഇത്തവണയും അദ്ദേഹം ശരിയായ തീരുമാനമെടുക്കും,'' തൊഴില്‍ മന്ത്രി സുശാന്ത് സിംഗ് പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ എന്‍ ഡി എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിനെയും യു പി എയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി ഗോപാല്‍ കൃഷ്ണ ഗാന്ധിയെയും ബി ജെ ഡി പിന്തുണച്ചിരുന്നു. അതിനിടെ, പ്രതിപക്ഷം സംയുക്ത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ സഖ്യകക്ഷികളിലേക്ക് എത്താനുള്ള ശ്രമങ്ങള്‍ ബി ജെ പി ആരംഭിച്ചു.

ഇതിന്റെ ഭാഗമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചതിന്റെ മുന്‍കാല റെക്കോര്‍ഡ് നിതീഷിനുള്ളതിനാല് ബിഹാറിനാണ് ബി ജെ പിയുടെ മുന്‍ഗണന. 2012 ല്‍ എന്‍ ഡി എയുടെ ഭാഗമായിട്ടും പ്രണബ് മുഖര്‍ജിയെ ജെ ഡി യു പിന്തുണച്ചിരുന്നു. അതുപോലെ 2017 ല്‍ ബീഹാറില്‍ മഹാസഖ്യത്തിന്റെ ഭാഗമായിട്ടും രാംനാഥ് കോവിന്ദിനെ നിതീഷ് കുമാര്‍ പിന്തുണച്ചിരുന്നു.

എന്‍ ഡി എയിലായിരുന്നിട്ടും നിതീഷിന് തൃപ്തിയില്ലാത്തതിനാലാണ് പാര്‍ട്ടി ആദ്യം തന്നെ അദ്ദേഹത്തെ സമീപിച്ചത്. നിതീഷ് കുമാറുമായി നല്ല ബന്ധമുള്ളതിനാലാണ് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാനിനെ തിരഞ്ഞെടുത്തത്. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന് മോഹന്‍ റെഡ്ഡിയും ബി ജെ പി അടുത്ത ദിവസങ്ങളില്‍ കാണുന്നവരുടെ ലിസ്റ്റിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. രണ്ട് നേതാക്കളില്‍ ഒരാളെ അല്ലെങ്കില്‍ രണ്ട് പേരെയും നേടുക എന്നതാണ് അവരുടെ പ്രധാന ലക്ഷ്യം, മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് റാബി ദാസ് പറഞ്ഞു.

അതേസമയം രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകളില്‍ പൊതുസമ്മതി ഉണ്ടാക്കാന്‍ ആരംഭിച്ച നടപടി ജനാധിപത്യ സംവിധാനത്തിന് നല്ല സൂചനയാണെന്ന് ബി ജെ പി ജനറല്‍ സെക്രട്ടറി പൃഥ്വിരാജ് ഹരിചന്ദന് പറഞ്ഞു. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പാര്‍ട്ടിയുടെ നടപടിക്രമം എന്തായിരിക്കണമെന്ന് പ്രവര്‍ത്തക സമിതി യോഗം തീരുമാനിക്കുമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. നാളെ ഞങ്ങള്‍ സി ഡബ്ല്യു സി യോഗം ചേരും, മെയ് 13, 14, 15 തീയതികളില്‍ 'ചിന്തന്‍ ശിബിര്‍' ഉണ്ടായിരിക്കും, അവിടെ രാഷ്ട്രപതി, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കും, കോണ്‍ഗ്രസ് എം എല്‍ എ മുഹമ്മദ് മൊക്വിം പറഞ്ഞു.
കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപെട്ടതാണോ? വീണ്ടും ഞെട്ടിച്ച് ഭാവന, ചിത്രങ്ങള്‍ വൈറല്‍