'100 % വോട്ട് കിട്ടുന്ന കേരളത്തിൽ ഗംഭീര തുടക്കം കുറിക്കും';യശ്വന്ത് സിൻഹയുടെ പ്രചാരണം ഇന്ന് മുതൽ
തിരുവനന്തപുരം : രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന യശ്വന്ത് സിൻഹ ഇന്ന് കേരളത്തിൽ പ്രചാരണത്തിനിറങ്ങും. ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് എൽ ഡി എഫ് എം പിമാരെയും എം എൽ എമാരെയും നേരിട്ട് കാണും.
നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ലോഞ്ചിലാണ് കൂടിക്കാഴ്ച. അതേസമയം, യു ഡി എഫ് അംഗങ്ങളുമായി ഇന്ന് മൂന്നു മണിക്ക് കൂടിക്കാഴ്ച നടത്തും. തുടർന്ന്, മാധ്യമങ്ങളെ കാണാനും രാഷ്ട്രപതി സ്ഥാനാർത്ഥി യശ്വന്ത് സിൻഹ നിശ്ചയിച്ചിട്ടുണ്ട്.

പിന്നാലെ, ഗാന്ധി ഭവനിൽ സ്വീകരണ പരിപാടികളിലും പങ്കെടുക്കും എന്നാണ് വിവരം. രാഷ്ട്രപതി തെരഞ്ഞെടുപ്പിനായുള്ള പ്രചാരണത്തിന്റെ ഭാഗമായി യശ്വന്ത് സിൻഹ ഇന്നലെ കേരളത്തിൽ എത്തിയിരുന്നു . ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് ഇദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത് .
നമ്മുടെ നായിക മീര ജാസ്മിൻ; ഇതാ പുത്തൻ ലുക്കിൽ, ചിത്രങ്ങൾ ഏറ്റെടുത്ത് പ്രിയപ്പെട്ട ആരാധകർ
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ , പി കെ കുഞ്ഞാലിക്കുട്ടി , ഇ ടി മുഹമ്മദ് ബഷീർ എന്നിവർ ചേർന്ന് യശ്വന്ത് സിൻഹയ്ക്ക് സ്വീകരണം ഒരുക്കിയിരുന്നു. ഭരണ പ്രതിപക്ഷ നേതാക്കളെ നേരിട്ട് കണ്ട് പിന്തുണ തേടും .
അതേസമയം , ഇന്നലെ വിമാനത്താവളത്തിൽ എത്തിയ സ്ഥാനാർത്ഥി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു . നൂറ് ശതമാനം വോട്ട് കിട്ടുന്ന കേരളത്തിൽ പ്രചാരണത്തിന് ഗംഭീര തുടക്കം കുറിക്കാനാകുമ എന്നാണ് അദ്ദേഹം ഇന്നലെ വ്യക്തമാക്കിയത് .












Click it and Unblock the Notifications