പുതുച്ചേരിയിൽ രാഷ്ട്രപതി ഭരണം; തിരുമാനത്തിന് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ
പുതുച്ചേരി; പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണത്തിന് കേന്ദ്രസർക്കാർ അനുമതി നൽകി.കേവലഭൂരിപക്ഷം നഷ്ടപ്പെട്ട പുതുച്ചേരിയിലെ കോണ്‍ഗ്രസ്-ഡിഎംകെ സഖ്യ സര്‍ക്കാര്‍ രാജിവെച്ചിരുന്നു.ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ തിരുമാനം. നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെയാണ് പുതുച്ചേരിയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിരിക്കുന്നത്.

തിങ്കളാഴ്ചയാണ് നാരായണ സ്വാമി സർക്കാരിന് സഭയിൽ കേവലഭൂരിപക്ഷം നഷ്ടമായത്. അഞ്ച് കോൺഗ്രസ് എംഎൽഎമാരും ഒരു ഡിഎംകെ എംഎൽഎയും രാജിവെച്ചതോടെയായിരുന്നു സർക്കാർ താഴെ വീണത്. രാജിവെച്ച നേതാക്കളിൽ രണ്ട് പേർ ബിജെപിയിൽ ചേർന്ന് കഴിഞ്ഞു. മറ്റുള്ളവരും ഉടൻ ബിജെപിയിൽ അംഗത്വമെടുത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ.
മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടല്‍യാത്ര നടത്തി രാഹുല്‍ ഗാന്ധി
കോൺഗ്രസ് സർക്കാർ താഴെ വീണെങ്കിലും സർക്കാർ രൂപീകരിക്കാൻ ബിജെപി സർക്കാർ ശ്രമിച്ചിരുന്നില്ല. കുതിരക്കച്ചവടത്തിലൂടെ കോൺഗ്രസിനെ അധികാരത്തിൽ നിന്ന് താഴെയിറക്കി ബിജെപി അധികാരം പിടിച്ചുവെന്ന പ്രതീതി തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന കണക്ക് കൂട്ടൽ ബിജെപിക്കുണ്ട്. തിരഞ്ഞെടുപ്പ് നടന്നാൽ കോൺഗ്രസ്-ഡിഎംകെ സഖ്യം സഹതാപ തരംഗത്തിലൂടെ അധികാരത്തിലേറും എന്ന ഭയവും ബിജെപിക്കുണ്ട്.രാഷ്ട്രപതി ഭരണം ആറ് മാസം നീണ്ട് നിന്നാൽ സംസ്ഥാനത്ത് കൂടുതൽ വികസന പ്രവർത്തനങ്ങൾ നടപ്പാക്കി ജനപിന്തുണ നേടിയെടുക്കുകയെന്നാണ് ബിജെപി ലക്ഷ്യം വെയ്ക്കുന്നത്.
ഗ്ലാമര്‍ ലുക്കില്‍ പൂനം ബജ്‌വയുടെ പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications