Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗവര്‍ണറുടെ ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു.... മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി!!

ദില്ലി: മഹാരാഷ്ട്രയില്‍ അനിശ്ചിതത്വങ്ങള്‍ക്ക് വിരാമം. ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയുടെ ശുപാര്‍ശ സ്വീകരിച്ച് രാംനാഥ് കോവിന്ദ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. നേരത്തെ തന്നെ എന്‍സിപിക്ക് കൊടുത്ത സമയം അവസാനിക്കുന്നത് മുമ്പ് തന്നെ ഗവര്‍ണര്‍ കേന്ദ്ര സര്‍ക്കാരിന് രാഷ്ട്രപതി ഭരണം ശുപാര്‍ശ ചെയ്ത് കത്ത് നല്‍കിയിരുന്നു. ഇത് കേന്ദ്ര മന്ത്രിസഭ അംഗീകരിക്കുകയും രാഷ്ട്രപതിക്ക് ശുപാര്‍ശ കൈമാറുകയുമായിരുന്നു. ഇതാണ് ഇപ്പോള്‍ രാഷ്ട്രപതി അംഗീകരിച്ചത്.

1

അതേസമയം കോണ്‍ഗ്രസ് നേതാക്കള്‍ എന്‍സിപി നേതാവ് ശരത് പവാറിനെ കാണാന്‍ മുംബൈയിലെ വൈബി ചവാന്‍ സെന്ററില്‍ എത്തിയിട്ടുണ്ട്. നിര്‍ണായക ചര്‍ച്ചയാണ് നടക്കാന്‍ പോകുന്നത്. ഇതിലെ തീരുമാനം മഹാരാഷ്ട്ര രാഷ്ട്രീയത്തെ തന്നെ തീരുമാനിക്കുന്നതാവും. ഇതിനിടെ ബിജെപിയുടെ കോര്‍ ഗ്രൂപ്പ് യോഗം വൈകീട്ട് ആറ് മണിക്ക് നടക്കും. ദേവേന്ദ്ര ഫട്‌നാവിസിന്റെ വസതിയിലാണ് യോഗം നടക്കുന്നത്.

നേരത്തെ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയാല്‍ രണ്ടാമതൊരു ഹര്‍ജി കൂടി സുപ്രീം കോടതിയില്‍ നല്‍കുമെന്ന് ശിവസേന വ്യക്തമാക്കിയിരുന്നു. ഇതിനുള്ള ഒരുക്കങ്ങള്‍ ശിവസേന നടത്തുമെന്നാണ് സൂചന. പറഞ്ഞ സമയം അവസാനിക്കുന്നതിന് മുമ്പ് ഗവര്‍ണര്‍ ശുപാര്‍ശ കേന്ദ്രത്തിന് കൈമാറിയത് നിയമവിരുദ്ധമായ കാര്യമാണ്. ഒരു ഭരണഘടനാ സ്ഥാപനം അനിശ്ചിതത്വത്തിലാവുമ്പോള്‍ മാത്രമാണ് ഗവര്‍ണര്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്യാന്‍ സാധിക്കുക.

ബിജെപി സര്‍ക്കാരുണ്ടാക്കാനില്ലെന്ന് നേരത്തെ തന്നെ പറഞ്ഞ സാഹചര്യത്തില്‍ ഗവര്‍ണര്‍ സ്വാഭാവികമായും ശിവസേനയെ വിളിക്കേണ്ടതാണ്. എന്നാല്‍ അവര്‍ക്ക് മതിയായ സമയം നല്‍കാതെ മറ്റൊരു കക്ഷിയെ ക്ഷണിച്ചത് നിയമവിരുദ്ധമാണ്. എന്‍സിപിക്കും മതിയായ സമയം ഗവര്‍ണര്‍ അനുവദിച്ചില്ല. 8.30 വരെയുള്ള സമയവും ഗവര്‍ണര്‍ റദ്ദാക്കി. ഇങ്ങനെ ഗവര്‍ണര്‍ സ്വയമെടുത്ത തീരുമാനം ഭരണഘടനാ പ്രതിസന്ധിയാണെന്ന് വാദിക്കാനാവില്ല. സുപ്രീം കോടതിയില്‍ ഇത് എതിര്‍ക്കപ്പെടാനും സാധ്യ കൂടുതലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+