കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണത്തിനുള്ള ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു

Google Oneindia Malayalam News

ദില്ലി: ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. ദിവസങ്ങളായി തുടര്‍ന്നു വരുന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ടായിരുന്നു രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. ഉത്തരാഖണ്ഡില്‍ ഒമ്പത് വിമത എംഎല്‍എമാര്‍ കൂറുമാറിയതിനെ തുടര്‍ന്നുണ്ടായ ഭരണ പ്രതിസന്ധി ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ കെകെ പോള്‍ കേന്ദ്രത്തിനു കത്തയച്ചതിനു പിന്നാലെയാണ് ഈ തീരുമാനം.

രാഷ്ട്രീയ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ശനിയാഴ്ച രാത്രി പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ അടിയന്തിര യോഗം ചേര്‍ന്നിരുന്നു. അതിനുശേഷം ഇന്നും ചേര്‍ന്ന യോഗത്തിലാണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ശുപാര്‍ശ ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.

Harish Rawat

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത്, വിമത കോണ്‍ഗ്രസ് എംഎല്‍എമാരുടെ പ്ന്തുണ നേടിയെടുക്കാന്‍ കൈക്കൂലി വാഗ്ദാനം ചെയ്യുന്ന ദൃശ്യങ്ങള്‍ വ്യാജമാണെന്നും ഗവര്‍ണറുടെ റിപ്പോര്‍ട്ടിലുണ്ട്. തിങ്കളാഴ്ചയാണ് മുഖ്യമന്ത്രി ഹരീഷ് റാവത്തിനു നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കേണ്ടിയിരുന്നത്.

സംസ്ഥാനത്ത് ബജറ്റ് പാസാക്കുമ്പോള്‍ ഒമ്പത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ സര്‍ക്കാറിനെതിരെ രംഗതെത്തുകയായിരുന്നു. വിജയ് ബഹുഗുണയുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് സാമാജികര്‍ കലാപകൊടിയുയര്‍ത്തിയത്. അതേസമയം കേന്ദ്ര സര്‍ക്കാറിന്റെ നടപടി തിടുക്കത്തിലും അനവസരത്തിലുള്ളതാണെന്നും ആരോപിച്ച് കോണ്‍ഗ്രസ് രംഗതെത്തി.

English summary
Uttarakhand was on Sunday brought under President's rule by the Centre on grounds of "breakdown of governance" in a controversial decision which comes in the wake of a political crisis triggered by a rebellion in the ruling Congress.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X