രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം
പശ്ചിമ ബംഗാളിലെ ഡാർജിലിംഗ് ജില്ലയിൽ നടന്ന അന്താരാഷ്ട്ര സന്താൾ സമ്മേളനത്തിനുള്ള ക്രമീകരണങ്ങളിൽ പ്രസിഡന്റ് ദ്രൗപതി മുർമു പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചതോടെ ഗോത്രവർഗ്ഗ സംസ്കാരത്തിന്റെ ആഘോഷമായി നിശ്ചയിച്ചിരുന്ന പരിപാടി ഒരു വലിയ രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ്. പരിപാടിയിൽ പങ്കെടുത്ത ശേഷം സംസാരിക്കവേ, സമ്മേളനവേദിയുടെ തിരഞ്ഞെടുപ്പിനെ പ്രസിഡന്റ് ചോദ്യം ചെയ്തു.
സ്വന്തം സംസ്കാരം ആഘോഷിക്കാൻ ഉദ്ദേശിച്ചുള്ള ഒരു സമ്മേളനത്തിൽ പങ്കെടുക്കാൻ നിരവധി സന്താൾ സമുദായ അംഗങ്ങൾക്ക് കഴിഞ്ഞില്ലെന്നത് തന്നെ വേദനിപ്പിച്ചതായി അവർ പറഞ്ഞു. അസാധാരണമായ ഈ പ്രതികരണങ്ങൾ പുതിയ രാഷ്ട്രീയ ചർച്ചയ്ക്കാണ് വഴിവെച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പശ്ചിമ ബംഗാൾ സർക്കാരിനെതിരെ വിമർശനമുയർത്തിയതോടെ വിവാദം കൂടുതൽ രൂക്ഷമായി. ഈ സാഹചര്യം നാണംകെട്ടതും അഭൂതപൂർവവുമാണ് എന്നാണ് അദ്ദേഹം എക്സിൽ കുറിച്ചത്. പ്രസിഡന്റ് പ്രകടിപ്പിച്ച ദുഃഖം രാജ്യത്തെ ജനങ്ങളെയാകെ ദുഃഖത്തിലാഴ്ത്തിയെന്നും മോദി പോസ്റ്റിൽ പറഞ്ഞു.

"ഇത് നാണംകെട്ടതും അഭൂതപൂർവവുമാണ്. ജനാധിപത്യത്തിലും ഗോത്രവർഗ്ഗ സമൂഹങ്ങളുടെ ശാക്തീകരണത്തിലും വിശ്വസിക്കുന്ന എല്ലാവരും നിരാശരാണ്. ഗോത്രവർഗ്ഗത്തിൽ നിന്നുള്ള പ്രസിഡൻ്റ് മുർമു പ്രകടിപ്പിച്ച വേദന പൗരന്മാരിൽ കടുത്ത ദുഃഖമുണ്ടാക്കി', പ്രധാനമന്ത്രി കുറച്ചു. പ്രസിഡന്റിന് നേരെയുളള അവഗണനയിൽ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തിയ പ്രധാനമന്ത്രി, തൃണമൂൽ കോൺഗ്രസ് (ടി.എം.സി.) സർക്കാർ എല്ലാ പരിധികളും ലംഘിച്ചു എന്നും കുറ്റപ്പെടുത്തി.ഈ സംഭവം പ്രസിഡന്റിനെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം ആരോപിച്ചു. ഇത്രയും പ്രധാനപ്പെട്ട ഒരു വിഷയം നിസ്സാരമായി കാണരുത്.പ്രസിഡന്റിന്റെ സ്ഥാനം രാഷ്ട്രീയത്തിന് അതീതമാണെന്നും എപ്പോഴും ബഹുമാനിക്കപ്പെടേണ്ടതാണെന്നും മോദി കൂട്ടിച്ചേർത്തു.
ഡാർജിലിംഗ് ജില്ലയിലെ ബിദാൻനഗറിൽ നിന്ന് സിലിഗുരിയുടെ പ്രാന്തപ്രദേശത്തുള്ള ബാഗ്‌ഡോഗ്ര പ്രദേശത്തെ ഗോസായ്ൻപൂരിലേക്ക് സമ്മേളന വേദി മാറ്റിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. ഈ തീരുമാനം കാരണം നിരവധി സന്താൾ സമുദായ അംഗങ്ങൾക്ക് പരിപാടി സ്ഥലത്ത് എത്താൻ പ്രയാസമായെന്നായിരുന്നു പ്രസിഡൻ്റിൻ്റെ ആരോപണം.
വിവാദങ്ങളുടെ തുടക്കം
അടുത്തുള്ള വിശാലമായ തുറന്ന സ്ഥലങ്ങൾ കണ്ടപ്പോൾ അവിടെ പരിപാടി സംഘടിപ്പിക്കാമായിരുന്നു എന്ന് തനിക്ക് തോന്നിയെന്നാണ് പരിപാടിയിൽ വെച്ച് പ്രസിഡൻ്റ് പറഞ്ഞത്. ഈ പ്രദേശം വളരെ വിശാലമാണ്. അഞ്ച് ലക്ഷം ആളുകൾക്ക് ഇവിടെ എളുപ്പത്തിൽ ഒത്തുകൂടാമായിരുന്നു.സമ്മേളനത്തിൽ പങ്കെടുക്കാൻ ആഗ്രഹിച്ചവർക്ക് ദൂരം കാരണം എത്താൻ കഴിയാത്തതിൽ തനിക്ക് അതിയായ ദുഃഖമുണ്ട്', രാഷ്ട്രപതി പറഞ്ഞു.
താൻ ബംഗാളിന്റെ മകളാണെന്നും മമത ബാനർജിയെ തന്റെ ഇളയ സഹോദരിയായി കാണുന്നുവെന്നും അവർ പറഞ്ഞു. മുഖ്യമന്ത്രിക്ക് തന്നോട് ദേഷ്യമുണ്ടോ എന്ന് തനിക്ക് അറിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.അതേസമയം മമത ബാനർജിയുടെയും സംസ്ഥാന മന്ത്രിമാരുടെയും അഭാവത്തെ പ്രസിഡന്റ് പരാമർശിച്ചതോടെ വിഷയം കൂടുതൽ തീവ്രമായി.
പ്രോട്ടോക്കോൾ അനുസരിച്ച്, ഒരു സംസ്ഥാനത്ത് ഔദ്യോഗിക സന്ദർശനത്തിനെത്തുന്ന പ്രസിഡന്റിനെ സ്വീകരിക്കാൻ സാധാരണയായി മുഖ്യമന്ത്രിയോ അല്ലെങ്കിൽ ഒരു മുതിർന്ന മന്ത്രിയെങ്കിലും ഉണ്ടാകാറുണ്ട്. എന്നാൽ, മുർമുവിനെ വിമാനത്താവളത്തിൽ സ്വീകരിക്കാൻ സിലിഗുരി മേയർ ഗൗതം ദേബ് മാത്രമാണ് ഉണ്ടായിരുന്നത്.ഇതാണ് മുർമു പരാമർശിച്ചത്.
അതേസമയം ആരോപണങ്ങൾ മമത ബാനർജി നിഷേധിച്ചു.യാതൊരു തരത്തിലുള്ള പ്രോട്ടോക്കോൾ ലംഘനങ്ങളും ഉണ്ടായിട്ടില്ലെന്ന് അവർ പ്രതികരിച്ചു.
പ്രസിഡന്റിന്റെ സെക്രട്ടേറിയറ്റ് പങ്കുവെച്ച അംഗീകൃത പട്ടിക അനുസരിച്ച് കൃത്യമായ പ്രോട്ടോക്കോൾ പാലിച്ചാണ് പ്രസിഡന്റിനെ സ്വീകരിക്കുകയും യാത്രയാക്കുകയും ചെയ്തത്. സിലിഗുരി മുനിസിപ്പൽ കോർപ്പറേഷൻ മേയർ, ഡാർജിലിംഗ് ജില്ലാ മജിസ്‌ട്രേറ്റ്, സിലിഗുരി പോലീസ് കമ്മീഷണർ എന്നിവരാണ് പ്രസിഡന്റിനെ സ്വാഗതം ചെയ്തതെന്നും അവർ എക്സിൽ കുറിച്ചു.
സമ്മേളനത്തിന്റെ സംഘാടകർക്ക് വേണ്ടത്ര തയ്യാറെടുപ്പുകൾ നടത്താൻ കഴിഞ്ഞിട്ടുണ്ടാകില്ലെന്നും ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും അവർ വിശദീകരിച്ചു. അതേസമയം വിവാദം രൂക്ഷമായതോടെ, പ്രസിഡന്റിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പശ്ചിമ ബംഗാൾ ഭരണകൂടത്തോട് കേന്ദ്രം വിശദീകരണം തേടി. ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് മുമ്പ് വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടത്.
പ്രസിഡന്റിനെ സ്വീകരിക്കുന്നതിനുള്ള നിശ്ചിത പ്രോട്ടോക്കോൾ പാലിക്കുന്നതിലെ പരാജയം, അന്താരാഷ്ട്ര സന്താൾ സമ്മേളന വേദി അവസാന നിമിഷം മാറ്റിയത്, യാത്രാ റൂട്ടിലെ മാറ്റങ്ങൾ, സന്ദർശന വേളയിലെ മറ്റ് ലോജിസ്റ്റിക്കൽ ക്രമീകരണങ്ങൾ എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങളിൽ റിപ്പോർട്ട് തേടിയതായി എ.എൻ.ഐ. വൃത്തങ്ങൾ പറയുന്നു.
പ്രസിഡന്റിന്റെ വന്നപ്പോഴും പോയപ്പോഴും മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, പോലീസ് ഡയറക്ടർ ജനറൽ എന്നിവരുൾപ്പെടെയുള്ള പ്രധാന സംസ്ഥാന ഉദ്യോഗസ്ഥർ എന്തുകൊണ്ട് സ്ഥലത്തുണ്ടായിരുന്നില്ല എന്നതിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദീകരണം തേടുന്നുണ്ട്.
വേദിയിലെ അപര്യാപ്തമായ സൗകര്യങ്ങളെക്കുറിച്ചും പ്രസിഡന്റിന്റെ യാത്രാ റൂട്ടിലെ പ്രശ്നങ്ങളെക്കുറിച്ചുമുള്ള റിപ്പോർട്ടുകൾ ഉൾപ്പെടെ, സന്ദർശന വേളയിൽ നിരവധി ലോജിസ്റ്റിക്കൽ ആശങ്കകൾ കേന്ദ്രം ഉന്നയിച്ചതായി വൃത്തങ്ങൾ റിപ്പോർട്ടുകൾ പറയുന്നു. ആരോപിക്കപ്പെടുന്ന വീഴ്ചകളുമായി ബന്ധപ്പെട്ട് ഡാർജിലിംഗ് ജില്ലാ മജിസ്‌ട്രേറ്റ്, സിലിഗുരി പോലീസ് കമ്മീഷണർ, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എന്നിവരുൾപ്പെടെയുള്ള പ്രാദേശിക അധികാരികൾക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും കേന്ദ്രം ആരാഞ്ഞു.
പ്രസിഡന്റിന്റെ സന്ദർശനം കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട് ബി.ജെ.പി. നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരും പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസ് ഭരണകൂടവും തമ്മിൽ വർദ്ധിച്ചുവരുന്ന രാഷ്ട്രീയ പോരാട്ടങ്ങൾക്കിടയിലാണ് ഈ സംഭവവികാസങ്ങൾ.
ടി.എം.സി. സർക്കാരിന്റെ കീഴിലുള്ള ഗുരുതരമായ ഭരണപരമായ പരാജയത്തിന്റെ തെളിവായതാണ് ബിജെപി നേതാക്കൾ ഈ സംഭവത്തെ ചൂണ്ടിക്കാട്ടുന്ന്. അതേസമയം വിഷയം ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നാണ് മമതയുടെ ആരോപണം. മറ്റ് സംസ്ഥാനങ്ങളിൽ ഗോത്രവർഗ്ഗ സമൂഹങ്ങളുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ സമാനമായ രോഷം എന്തുകൊണ്ട് പ്രകടിപ്പിക്കുന്നില്ലെന്ന് അവർ ചോദ്യം ചെയ്തു. തിരഞ്ഞെടുപ്പിന് മുന്നോടിയായി ഈ വിഷയത്തെ രാഷ്ട്രീയ വിവാദമാക്കാൻ ബി.ജെ.പി. ശ്രമിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications