'വാർത്താസമ്മേളനം നടത്തണം, വിവരങ്ങൾ പുറത്തുവിടണം'; തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് പ്രസ് ക്ലബ് ഓഫ് ഇന്ത്യ
ഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് പ്രസ് ക്ലബ് ഓഫ് ഇന്ത്യ. ഓരോ ഘട്ടത്തിനു ശേഷവും വാർത്താസമ്മേളനം വിളിച്ച് തെരഞ്ഞെടുപ്പ് വിവരങ്ങൾ പുറത്തുവിടണം എന്ന് കമ്മീഷൻ കത്തിൽ വ്യക്തമാക്കി. രഞ്ഞെടുപ്പിൻ്റെ മൂന്ന് ഘട്ടങ്ങൾ അവസാനിച്ചെങ്കിലും കമ്മീഷൻ ഇതുവരെ ഒരു വാർത്താസമ്മേളനം പോലും നടത്താത്ത സാഹചര്യത്തിലാണ് നടപടി.
'2019 വരെ തിരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടം കഴിയുമ്പോഴും കമ്മീഷൻ പത്രസമ്മേളനം വിളിച്ച് ചേർക്കുകയും വിവരങ്ങൾ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. സാധാരണ രീതി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നായ ഇന്ത്യയിൽ,'ജനാധിപത്യത്തിൻ്റെ ഏറ്റവും വലിയ ഉത്സവം' ആയി കണക്കാക്കപ്പെടുന്ന പൊതുതെരഞ്ഞെടുപ്പ് നടക്കുമ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും വോട്ടിംഗ് ദിവസം എന്താണ് സംഭവിച്ചത് എന്നറിയാനുള്ള എല്ലാ അവകാശവും വോട്ടർമാർക്ക് ഉണ്ട്', പിസിഐ കത്തിൽ പറഞ്ഞു.

മുൻ തെരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്തമായി പോളിംഗ് കണക്കുകൾ പുറത്തുവിടാത്തതിലും പത്രപ്രവർത്തക സംഘടന കമ്മീഷനെതിരെ അതിരൂക്ഷ വിമർശനം ഉയർത്തി. ഇത്തരം പ്രവൃത്തികൾ തിരഞ്ഞെടുപ്പ് നടപടികളെ കുറിച്ച് ജനങ്ങളിൽ സംശയത്തിന് ഇടയാക്കിയിട്ടുണ്ടെന്നും സംഘടന കത്തിൽ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ മൂന്ന് ഘട്ടങ്ങളിലേയും പോളിംഗ് ശതമാനം പുറത്തുവിടാത്ത നടപടി ഞെട്ടിപ്പിക്കുകയും ആശ്ചര്യപ്പെടുത്തുകയും ചെയ്യുന്നുണ്ട്.കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ഇതായിരുന്നില്ല സ്ഥിതി.ഈ സാഹചര്യത്തിൽ, വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ പത്രസമ്മേളനം നടത്തി പോൾ ചെയ്ത വോട്ടുകളുടെ സമ്പൂർണ്ണ വിവരങ്ങളും വോട്ടിംഗ് ശതമാനവും പോളിംഗ് പൂർത്തിയായി അടുത്ത ദിവസം തന്നെ പുറത്തുവിടണമെന്നും വോട്ടർമാരുടെ വിശ്വാസം ഉയർത്തിപ്പിടിക്കാൻ അത്തരം സുതാര്യത ആവശ്യമാണെന്നും സംഘടന കത്തിൽ പറഞ്ഞു.
അതേസമയം തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്കെതിരെ നേരത്തേ പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തിയിരുന്നു. അന്തിമ പോളിംഗ് കണക്കുകൾ പുറത്തുവിടുന്നതിൽ കമ്മീഷൻ വരുത്തുന്ന കാലതാമസം ചൂണ്ടിക്കാട്ടി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ നേരത്തേ പ്രതിപക്ഷ കക്ഷികൾക്ക് കത്തയച്ചിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് 11 ദിവസങ്ങൾക്ക് ശേഷമായിരുന്നു കമ്മീഷൻ അന്തിമ കണക്ക് പുറത്തുവിട്ടത്. സാധാരണ നിലയിൽ 24 മണിക്കൂറുകൾ കഴിയുമ്പോൾ തന്നെ കണക്കുകൾ പുറത്തുവിടാറുണ്ട്. കാലതാമസത്തിന് പുറമെ, ഓരോ പാർലമെൻ്റ് മണ്ഡലത്തിലും അതത് അസംബ്ലി മണ്ഡലങ്ങളിലും പോൾ ചെയ്ത വോട്ടുകൾ പോലെയുള്ള നിർണായകമായ വിവരങ്ങൾ കമ്മീഷൻ പുറത്തുവിട്ടിട്ടില്ലെന്നും ഇത്തരം നടപടികൾക്കെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നുമാണ് ഖാർഗെ കത്തിൽ ചൂണ്ടിക്കാട്ടിയത്.
ഏപ്രിൽ 19ന് നടന്ന ആദ്യഘട്ടത്തിൽ 60 ശതമാനവും ഏപ്രിൽ 26ന് നടന്ന രണ്ടാം ഘട്ടത്തിൽ 60.96 ശതമാനവും പോളിംഗ് നടന്നുവെന്നായിരുന്നു കമ്മീഷന്റെ ആദ്യ കണക്ക്. എന്നാൽ പിന്നീട് പുറത്ത് വിട്ട അന്തിമ കണക്കിൽ ആദ്യ ഘട്ടത്തിൽ 66.14 ശതമാനം എന്നും രണ്ടാം ഘട്ടത്തിൽ 66. 71 ശതമാനം എന്നുമാണ് രേഖപ്പെടുത്തിയത്.
-
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
തലസ്ഥാനത്തിന്റെ ഹൃദയം ആർക്കൊപ്പം? സെൻട്രൽ മണ്ഡലത്തിൽ ത്രികോണ പോരാട്ടം മുറുകുന്നു -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
‘നമുക്ക് ഒന്നുകൂടി മുട്ടിയാലോ?’- 16 മണ്ഡലങ്ങളിൽ പഴയ എതിരാളികൾ വീണ്ടും -
ശരത് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍; ബിജെപി വിടുമെന്ന് പ്രചാരണം, സുപ്രധാന യോഗം വിളിച്ച് നടന് -
എൽഡിഎഫും യുഡിഎഫും വികസന വിരോധികളെന്ന് രാജീവ് ചന്ദ്രശേഖർ; കേരളത്തിന്റെ രക്ഷയ്ക്ക് ബിജെപി വരും -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്?












Click it and Unblock the Notifications