മാധ്യമസ്വാതന്ത്ര്യ സൂചിക; 142-ാം സ്ഥാനത്ത് നിന്ന് 150-ാം സ്ഥാനത്തേക്ക് പിൻതള്ളപ്പെട്ട് ഇന്ത്യ
ഡൽഹി; ലോക മാധ്യമസ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യ വീണ്ടും പിന്നിലേക്ക് പോയതായി റിപ്പോർട്ട്. 180 രാജ്യങ്ങളിലെ കണക്കുകൾ പരിശോധിക്കുമ്പോൾ 142-ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ പുതിയ റിപ്പോർട്ടുകൾ പ്രകാരം 150-ാം സ്ഥാനത്താണ് നിലവിൽ. ആഗോള മാധ്യമ നിരീക്ഷകർ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നേപ്പാൾ ഒഴികെയുള്ള ഇന്ത്യയുടെ അയൽരാജ്യങ്ങളുടെ റാങ്കിംഗും ഇടിഞ്ഞിട്ടുണ്ട്.
സൂചികയിൽ പാകിസ്ഥാൻ 157-ാം സ്ഥാനത്തും ശ്രീലങ്ക 146-ാം സ്ഥാനത്തും ബംഗ്ലാദേശ് 162-ാം സ്ഥാനത്തും മ്യാൻമർ 176-ാം സ്ഥാനത്തും ആണ് ഇടം പിടിച്ചിരിക്കുന്നത്. നേപ്പാൾ ആകട്ടെ 30 പോയിന്റ് ഉയർന്ന് 76-ാം സ്ഥാനത്താണ് നിലവിൽ. കഴിഞ്ഞ വർഷം ഇവർ 106-ാം സ്ഥാനത്തായിരുന്നു. പാകിസ്ഥാൻ, ശ്രീലങ്ക, ബം ഗ്ലാദേശ്, മ്യാൻമാർ എന്നിവർ യഥാക്രമം 145, 127, 152, 140 എന്നീ സ്ഥാനങ്ങളിലും ആയിരുന്നു കഴിഞ്ഞ വർഷം ഇടം പിടിച്ചത്. നോർവെയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. ഡെന്മാർക്ക്, സ്വീഡൻ, എസ്തോണിയ, ഫിൻലൻഡ് എന്നിവർ ആദ്യ അഞ്ച് സ്ഥാനങ്ങൾ യഥാക്രമം കരസ്ഥമാക്കിയിട്ടുണ്ട്. ഉത്തര കൊറിയയാണ് പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്ത്.

കഴിഞ്ഞ വർഷം 150-ാം സ്ഥാനത്തായിരുന്ന റഷ്യ ഇത്തവണ 155-ാം സ്ഥാനത്തെത്തി. ചൈന രണ്ട് സ്ഥാനങ്ങൾ കയറി 175-ാം സ്ഥാനത്തെത്തി. കഴിഞ്ഞ വർഷം ചൈന 177-ാം സ്ഥാനത്തായിരുന്നു. അതേ സമയം ഇന്ത്യൻ അധികാരികൾ അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ മാനിക്കണമെന്നും, വിമർശനാത്മകമായ റിപ്പോർട്ടിംഗിന്റെ പേരിൽ തടങ്കലിൽ വെച്ചിരിക്കുന്ന മാധ്യമപ്രവർത്തകരെ മോചിപ്പിക്കണമെന്നും റിപ്പോർട്ടേഴ്സ് സാൻസ് ഫ്രണ്ടിയേഴ്സ് (ആർഎസ്എഫ്) പറഞ്ഞു. അധികൃതർ മാധ്യമപ്രവർത്തകരെ ലക്ഷ്യമിടുന്നതും വിയോജിപ്പിനെതിരെയുള്ള അടിച്ചമർത്തലും ഇന്ത്യൻ സർക്കാരിനെ വിമർശിക്കുന്ന മാധ്യമപ്രവർത്തകരെ ഓൺലൈനിലും ഓഫ്‌ലൈനിലും ഉപദ്രവിക്കാൻ ഹിന്ദു ദേശീയവാദികളെ പ്രേരിപ്പിച്ചു എന്നും ഇവർ പറയുന്നു.
"തൊഴിൽ അരക്ഷിതാവസ്ഥ വർധിച്ചിരിക്കെ, പത്രസ്വാതന്ത്ര്യത്തിന് മേലുള്ള ആക്രമണങ്ങൾ വൻതോതിൽ വർധിച്ചു." വേൾഡ് പ്രസ് ഫ്രീഡം ഇൻഡക്‌സിനോട് പ്രതികരിച്ചുകൊണ്ട് മൂന്ന് ഇന്ത്യൻ ജേണലിസ്റ്റ് ബോഡികൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. "നിസാരമായ കാരണങ്ങളാൽ മാധ്യമപ്രവർത്തകർ കഠിനമായ നിയമങ്ങൾക്ക് കീഴിൽ തടവിലാക്കപ്പെട്ടിട്ടുണ്ട്, ചില അവസരങ്ങളിൽ അവരുടെ ജീവനും ഭീഷണി നേരിടേണ്ടി വന്നിട്ടുണ്ട്," ഇന്ത്യൻ വിമൻസ് പ്രസ് കോർപ്‌സ്, പ്രസ് ക്ലബ് ഓഫ് ഇന്ത്യ, പ്രസ് അസോസിയേഷൻ എന്നിവ കൂട്ടിച്ചേർത്തു. മാധ്യമസ്വാതന്ത്ര്യം ഊർജസ്വലമായ ഒരു ജനാധിപത്യത്തിന്റെ പ്രവർത്തനത്തിന് അവിഭാജ്യമാണെന്നും ഇവർ ചൂണ്ടിക്കാട്ടി
Recommended Video
-
കൊച്ചിൻ ഷിപ്പ്യാർഡ് മെഡിക്കൽ ഓഫീസർ ഒഴിവ്; 75,000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും












Click it and Unblock the Notifications