മകന്റെ പീഡനശ്രമം; ബിജെപി അധ്യക്ഷന്‍ സമ്മര്‍ദ്ദം; ദേശീയ നേതാക്കള്‍ ഇടപെടുന്നു
ബിജെപി ഹരിയാണ അധ്യക്ഷന്റെ മകന് പീഡനശ്രമത്തില്‍ ഉള്‍പ്പെട്ടത് നേതാക്കള്ക്കുണ്ടാക്കയത് കടുത്ത നാണക്കേട്
ചണ്ഡീഗഡ്: ബിജെപി ഹരിയാണ അധ്യക്ഷന്റെ മകന് പീഡനശ്രമത്തില്‍ ഉള്‍പ്പെട്ടത് നേതാക്കള്ക്കുണ്ടാക്കയത് കടുത്ത നാണക്കേട്. ഇതോടെ സംസ്ഥാന നേതൃത്വവും ദേശീയ നേതൃത്വവും അധ്യക്ഷന്റെ കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കാന്‍ ഒരുങ്ങുകയാണ്. മകന്റെ തെറ്റ് കടുത്തതാണെന്നും ബിജെപി അധ്യക്ഷന്‍ സുഭാഷ് ബരാല സ്ഥാനമൊഴിയണമെന്നും ഒരുസംഘം ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞദിവസമാണ് സുഭാഷ് ബരാലയുടെ മകന് വികാസ് ബരാല, സുഹൃത്ത് ആഷിഷ് കുമാര്‍ എന്നിവര്‍ പെണ്‍കുട്ടിയെ പിന്തുടര്ന്ന് ശല്യം ചെയ്തതിന് അറസ്റ്റിലായത്. സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് ഇവരെ ഉടന്‍ വിട്ടയച്ചതും വിവാദത്തിനിടയാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് അധ്യക്ഷനെതിരെ ഒരുവിഭാഗം രംഗത്തെത്തിയത്.

എന്നാല്‍, സുഭാഷ് ബരാലയെ പിന്തുണയ്ക്കുന്ന പ്രതികരണമാണ് മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഘട്ടാര്‍ നടത്തിയത്. ചണ്ഡീഗഡ് പോലീസ് വികാസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കുറ്റക്കാരനെന്ന് കണ്ടാല്‍ കടുത്ത നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും. ഇത് വ്യക്തിപരമായ വിഷയമാണെന്നും പാര്‍ട്ടിക്കോ അധ്യക്ഷനോ പങ്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഡിസ്ക് ജോക്കിയായ യുവതി കാറില്‍ യാത്ര ചെയ്യമ്പോഴായിരുന്നു ആക്രമണമുണ്ടായത്. അര്‍ധരാത്രി യുവതിയുടെ കാറിനെ പിന്തുടര്ന്നെത്തിയ ഇരുവരും വഴിനീളെ ശല്യപ്പെടുത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഇടയ്ക്ക് വാഹനത്തില്‍ ഇടിക്കാന്‍ ശ്രമിക്കുകയും മുന്നില്‍ കയറി തടസപ്പെടുത്തുകയും ചെയ്തു. വാഹനത്തില്‍നിന്നും ഇറങ്ങിയ ഇവര്‍ തന്നെ ആക്രമിക്കാനെത്തിയെന്നും യുവതിയുടെ പരാതിയില്‍ പറയുന്നുണ്ട്. പോലീസ് സഹായം തേടിയാണ് യുവതി രക്ഷപ്പെട്ടത്. വാഹന നമ്പര്‍ കൈമാറിയതിനാല്‍ രാത്രിയോടെ ഇരുവരെയും അറസ്റ്റ് ചെയ്തിരുന്നു.
-
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം












Click it and Unblock the Notifications