കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മകന്റെ പീഡനശ്രമം; ബിജെപി അധ്യക്ഷന് സമ്മര്‍ദ്ദം; ദേശീയ നേതാക്കള്‍ ഇടപെടുന്നു

ബിജെപി ഹരിയാണ അധ്യക്ഷന്റെ മകന്‍ പീഡനശ്രമത്തില്‍ ഉള്‍പ്പെട്ടത് നേതാക്കള്‍ക്കുണ്ടാക്കയത് കടുത്ത നാണക്കേട്

  • By Anwar Sadath
Google Oneindia Malayalam News

ചണ്ഡീഗഡ്: ബിജെപി ഹരിയാണ അധ്യക്ഷന്റെ മകന്‍ പീഡനശ്രമത്തില്‍ ഉള്‍പ്പെട്ടത് നേതാക്കള്‍ക്കുണ്ടാക്കയത് കടുത്ത നാണക്കേട്. ഇതോടെ സംസ്ഥാന നേതൃത്വവും ദേശീയ നേതൃത്വവും അധ്യക്ഷന്റെ കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കാന്‍ ഒരുങ്ങുകയാണ്. മകന്റെ തെറ്റ് കടുത്തതാണെന്നും ബിജെപി അധ്യക്ഷന്‍ സുഭാഷ് ബരാല സ്ഥാനമൊഴിയണമെന്നും ഒരുസംഘം ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞദിവസമാണ് സുഭാഷ് ബരാലയുടെ മകന്‍ വികാസ് ബരാല, സുഹൃത്ത് ആഷിഷ് കുമാര്‍ എന്നിവര്‍ പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് ശല്യം ചെയ്തതിന് അറസ്റ്റിലായത്. സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് ഇവരെ ഉടന്‍ വിട്ടയച്ചതും വിവാദത്തിനിടയാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് അധ്യക്ഷനെതിരെ ഒരുവിഭാഗം രംഗത്തെത്തിയത്.

bjp-07-1502074138.jpg -Properties

എന്നാല്‍, സുഭാഷ് ബരാലയെ പിന്തുണയ്ക്കുന്ന പ്രതികരണമാണ് മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഘട്ടാര്‍ നടത്തിയത്. ചണ്ഡീഗഡ് പോലീസ് വികാസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കുറ്റക്കാരനെന്ന് കണ്ടാല്‍ കടുത്ത നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും. ഇത് വ്യക്തിപരമായ വിഷയമാണെന്നും പാര്‍ട്ടിക്കോ അധ്യക്ഷനോ പങ്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഡിസ്‌ക് ജോക്കിയായ യുവതി കാറില്‍ യാത്ര ചെയ്യമ്പോഴായിരുന്നു ആക്രമണമുണ്ടായത്. അര്‍ധരാത്രി യുവതിയുടെ കാറിനെ പിന്തുടര്‍ന്നെത്തിയ ഇരുവരും വഴിനീളെ ശല്യപ്പെടുത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഇടയ്ക്ക് വാഹനത്തില്‍ ഇടിക്കാന്‍ ശ്രമിക്കുകയും മുന്നില്‍ കയറി തടസപ്പെടുത്തുകയും ചെയ്തു. വാഹനത്തില്‍നിന്നും ഇറങ്ങിയ ഇവര്‍ തന്നെ ആക്രമിക്കാനെത്തിയെന്നും യുവതിയുടെ പരാതിയില്‍ പറയുന്നുണ്ട്. പോലീസ് സഹായം തേടിയാണ് യുവതി രക്ഷപ്പെട്ടത്. വാഹന നമ്പര്‍ കൈമാറിയതിനാല്‍ രാത്രിയോടെ ഇരുവരെയും അറസ്റ്റ് ചെയ്തിരുന്നു.

English summary
Pressure on Haryana BJP chief after son is accused of stalking
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X