പീഡനം, സമ്മര്‍ദ്ദം, ഭീഷണി: 12കാരി ആത്മഹത്യ ചെയ്തു
റാഞ്ചി: പീഡിപ്പിച്ചയാളെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. ഝാര്‍ഖണ്ഡിലെ കൊധര്‍മ ജില്ലയിലാണ് സംഭവം. പീഡിപ്പിച്ചയാളുടെ വീട്ടുകാരുടെ സമ്മര്‍ദ്ദത്തെയും ഭീഷണിയെയും തുടര്‍ന്നാണ് പന്ത്രണ്ട് വയസ്സുകാരി ആത്മഹത്യ ചെയ്തത്.
കേസ് പിന്‍വലിക്കാന്‍ പ്രതിയുടെ വീട്ടുകാര്‍ പെണ്‍കുട്ടിയെയും പെണ്‍കുട്ടിയുടെ രക്ഷിതാക്കളെയും നിര്‍ബന്ധിച്ചതായി പൊലീസ് പറഞ്ഞു. കൂടാതെ, പ്രതിയെ കൊണ്ട് തന്നെ എട്ടാം ക്ലാസുകാരിയെ വിവാഹം കഴിപ്പിക്കാനും ശ്രമിച്ചു.

സെപ്തംബര്‍ ഒമ്പതിനാണ് ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ അതേ ഗ്രാമത്തിലുള്ള യുവാവ് തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത്. കുട്ടി വിവരം വീട്ടില്‍ പറഞ്ഞതോടെ നാട്ടുകാര്‍ ഇയാളെ തടഞ്ഞിട്ട് തല്ലുകയും പിന്നീട് പൊലീസിന് കൈമാറുകയുമായിരുന്നു.
തങ്ങള്‍ക്കെതിരെയുള്ള പരാതി പിന്‍വലിച്ചാല്‍ പെണ്‍കുട്ടിയെ അയാളെ കൊണ്ട് തന്നെ വിവാഹം കഴിപ്പിക്കാമെന്ന പ്രതിയുടെ വീട്ടുകാരുടെ സമ്മര്‍ദ്ദവും, ഭീഷണിയുമാണ് മകള്‍ ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് അമ്മ പറഞ്ഞു. ഞങ്ങള്‍ക്ക് നീതി വേണമെന്നും പ്രതികള്‍ക്ക് തക്ക ശിക്ഷ വാങ്ങികൊടുക്കണമെന്നും പെണ്‍കുട്ടിയുടെ ബന്ധുക്കളും പ്രതികരിച്ചു.












Click it and Unblock the Notifications