കൊറോണയെ പ്രതിരോധിക്കാം; ഈ മുന്‍കരുതല്‍ നടപടികളിലൂടെ
രാജ്യത്താകമാനം കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ കര്‍ശന മുന്‍കരുതല്‍ നിര്‍ദേശങ്ങളാണ് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ പുറപ്പെടുവിച്ചത്. വൈറസിന്റെ വ്യാപനം തടയാന്‍ സര്‍ക്കാരിനൊപ്പം നില്‍ക്കേണ്ടത് പൊതുജനങ്ങളുടേയും സര്‍ക്കാര്‍ സ്വകാര്യസ്ഥാപനങ്ങളുടേയും കൂടി ബാധ്യതയാണ്. സര്‍ക്കാര്‍ ജീവനക്കാരുടേയും പൊതുജനങ്ങളുടെയും ക്ഷേമത്തിനായി ചില നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്.
സര്‍ക്കാര്‍ ഓഫീസുകളുടെ മുന്‍വശത്തായി തെര്‍മല്‍ സ്‌കാനിംഗ് സംവിധാനം ഏര്‍പ്പെടുത്തുകയും സാനിറ്ററൈസറുകള്‍ സ്ഥാപിക്കുന്നതുമടക്കമുള്ള നടപടികളാണ് അതില്‍ പ്രധാനപ്പെട്ടത്.
ഓഫീസുകളില്‍ സന്ദര്‍ശകര്‍ എത്തുന്നത് പരമാവധി കുറക്കുക, സന്ദര്‍ശകര്‍ക്ക് താല്‍ക്കാലിക പാസുകള്‍ നല്‍കുക. ആരെയാണോ സന്ദര്‍ശിക്കേണ്ടത് അവരുടെ അനുവാദ പ്രകാരം മാത്രം സന്ദര്‍ശകരെ അനുവദിക്കുക. സന്ദര്‍ശകരെ നിര്‍ബന്ധമായും തെര്‍മല്‍ സ്‌ക്രീനിംഗിന് വിധേയമാക്കുക തുടങ്ങിയ നടപടികളുെ സ്വീകരിക്കേണ്ടതുണ്ട്.

കൂടാതെ മീറ്റിങ്ങുകള്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി നടത്തുക, കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന യോഗങ്ങള്‍ ആവശ്യാനുസരണം മാറ്റിവെക്കുകയോ അംഗങ്ങളുടെ എണ്ണം പരിമിതപ്പെടുത്തുകയോ ചെയ്യുക, അനൗദ്യോഗിത യാത്രകള്‍ ഒഴിവാക്കുക, സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ജിം, വിനോദ കേന്ദ്രങ്ങളും അടക്കുക, ജോലി ചെയ്യുന്ന കെട്ടിടം വൃത്തിയായി സൂക്ഷിക്കുക, വാഷ്‌റൂമുകളില്‍ കൈകഴുകി വൃത്തിയാക്കുന്നതിനുള്ള സാനിറ്റെസറുകളും സോപ്പ്, വെള്ളം എന്നിവ ദിനം പ്രതിയെത്തിക്കുക, എല്ലാ ഉദ്യോഗസ്ഥരും വ്യക്തിശുചിത്വം പാലിക്കുന്നതിനോടൊപ്പം സ്വയം സുരക്ഷ ഉറപ്പ് വരുത്തുക. പനിയോ ശ്വാസ കോശ സംബന്ധമായ രോഗങ്ങളോ അനുഭവപ്പെടുകയാണെങ്കില്‍ എത്രയും പെട്ടെന്ന് തൊഴിലിടം വിട്ട് പോവുകയും റിപ്പോര്‍ട്ടിംഗ് ഓഫീസറെ അറിയിക്കുകയും ചെയ്യുക. അവര്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരം വിട്ടില്‍ ക്വാറന്റൈനില്‍ പ്രവേശിക്കുക തുടങ്ങിയ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചാല്‍ രോഗം വരുന്നത് ഏറെ കുറേ പ്രതിരോധിക്കാന്‍ കഴിയും. മുതിര്‍ന്ന ജീവനക്കാര്‍, ഗര്‍ഭിണികള്‍, മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന ജീവനക്കാര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കുകയും വേണം.
കൊറോണ കാലത്ത് സ്വീകരിക്കേണ്ട ചില മുന്‍ കരുതല്‍ നടപടികള്‍
1) വ്യക്തിശുചിത്വം പാലിക്കുകയും അകലം പാലിക്കുകയും ചെയ്യുക
2) ഹാന്‍ഡ് സാനിറ്റെസര്‍, സോപ്പ്, വാട്ടര്‍ എന്നിവ ഉപയോഗിച്ച് വൃത്തിയായി സൂക്ഷിക്കുക.
3) വായും മൂക്കും ടവ്വല്‍, ടിഷ്യൂ, മാസ്‌ക് എന്നിവ ഉപയോഗിച്ച് മറക്കുക
4) ഉപയോഗ ശേഷം ടിഷ്യൂ അടപ്പുള്ള ചവറ്റുകൊട്ടയില്‍ നിക്ഷേപിക്കുക
5) ആളുകളില്‍ നിന്നും അകലം പാലിക്കുക, പ്രത്യേകിച്ചും ഏതെങ്കിലും തരത്തിലുള്ള പകര്‍ച്ച വ്യാധികള്‍ നേരിടുന്നവരില്‍ നിന്നും.
6) ദിവസവും ശരീര താപനിലയും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും പരിശോധിക്കുക
7) പനി ചുമ പോലുള്ള ഏതെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ ഡോക്ടറെ സമീപിക്കുക. ഡോക്ടറെ കാണാന്‍ പോകുമ്പോള്‍ വായും മൂക്കും മാസ്‌ക് ഉപയോഗിച്ച് മറക്കുക
8) പനിയോ മറ്റ ലക്ഷണങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ സംസ്ഥാന ഹെല്‍പലൈന്‍ നമ്പറിലേക്കോ 26x7, ഹെല്‍ത്ത് മിനിസ്റ്ററിയിലേക്കോ വിളിക്കുക 011-23978046
ഒഴിവാക്കേണ്ടവ
1) ഷേക്ക് ഹാന്‍ഡ് ഒഴിവാക്കുക
2) പനിയോ ചുമയോ കഫകെട്ടോ ഉള്ളവരുമായുള്ള സമ്പര്‍ക്കം
3) വായ, കണ്ണ്, മൂക്ക് തുടങ്ങിയ സ്ഥലങ്ങില്‍ നേരിട്ട് തൊടുന്നത്
4) പൊതുസ്ഥലങ്ങളില്‍ തുപ്പരുത്.
5) യാത്രകള്‍ ഒഴിവാക്കുക, പ്രത്യേകിച്ചും രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളിലേക്ക്.
6) ആള്‍കൂട്ടം ഉള്ള സ്ഥലങ്ങളില്‍ പോകുന്നത് ഒഴിവാക്കുക
7) വ്യാജ വാര്‍ത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കാതിരിക്കുക












Click it and Unblock the Notifications