അയോധ്യ പ്രശ്നം മധ്യസ്ഥചർച്ചയിലൂടെ പരിഹരിക്കപ്പെടുമോ? മുൻകാല സംഭവങ്ങൾ തെളിയിക്കുന്നത്
ദില്ലി: അയോധ്യ തർക്ക പരിഹാരത്തിന് മധ്യസ്ഥ ചർച്ച നടത്താൻ സുപ്രിം കോടതി നിർദ്ദേശം നൽകിയിരിക്കുകയാണ്. എട്ടാഴ്ചയ്ക്കകം മധ്യസ്ഥ ചർച്ചകൾ പൂർത്തിയാക്കണമെന്നാണ് കോടതിയുടെ നിർദ്ദേശം. അയോധ്യ കേസ് കേവലം ഭൂമി തര്ഡക്ക വിഷയം മാത്രമല്ലെന്നാണ് മുമ്പ് കേസ് പരിഗണിച്ചപ്പോൾ സുപ്രീം കോടതി നിരീക്ഷിച്ചത്.
പ്രശ്ന പരിഹാരത്തിന് ഒരു ശതമാനമെങ്കിലും സാധ്യതയുണ്ടെങ്കിൽ അത് പരിഗണിക്കുക എന്ന നിലപാട് സ്വീകരിച്ചാണ് മധ്യസ്ഥ ചർച്ചകൾക്ക് സുപ്രീം കോടതി വഴിയൊരുക്കിയത്. രണ്ട് സമുദായങ്ങൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ ആത്മാർത്ഥമായ ശ്രമമാണ് വേണ്ടതെന്നും കോടതി വ്യക്തമാക്കി. എന്നാൽ ഒത്തുതീർപ്പ് വ്യവസ്ഥകൾ കേസിലെ ഏതെങ്കിലും കക്ഷികൾ അംഗീകരിക്കാത്ത പക്ഷം കേസ് വീണ്ടും കോടതിക്ക് മുമ്പിലെത്തും. മുസ്ലീം സംഘടനകൾ മധ്യസ്ഥ ചർച്ചയെ സ്വാഗതം ചെയ്തപ്പോൾ രാലല്ല വിരാജ്മാൻ ഇതിനെ എതിർക്കുകയായിരുന്നു. മുൻപ് നടന്ന മധ്യസ്ഥശ്രമങ്ങൾ പരാജയമായിരുന്നു എന്നാണ് അവർ ചൂണ്ടിക്കാട്ടിയ ന്യായം.

പരാജയപ്പെട്ട മധ്യസ്ഥ ശ്രമങ്ങൾ
അയോധ്യ തർക്ക ഭൂമി മൂന്നായി വിഭജിക്കുന്ന വിധി 2010 സെപ്ററംബറിലാണ് അലഹാബാദ് ഹൈക്കോടതി പ്രസ്താവിക്കുന്നത്. ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് നിരവധി ഹർജികൾ സുപ്രീം കോടതിക്ക് മുമ്പിലെത്തിയപ്പോൾ ചീഫ് ജസ്റ്റിസായിരുന്ന ജെഎസ് ഖെഹാർ മധ്യസ്ഥ ശ്രമങ്ങളുടെ സാധ്യത തേടിയിരുന്നു. ഇത് വിശ്വാസപരമായ പ്രശ്നമാണെന്നും കോടതിക്ക് പുറത്തുള്ള ഒത്തുതീർപ്പ് ശ്രമങ്ങളാണ് നല്ലതെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം.

പരിഹരിക്കാൻ ശ്രമം
അയോധ്യ വിഷയം മതപരവും വൈകാരികവുമാണ്. ഇത് ഇരു വിഭാഗങ്ങൾക്കും ഒന്നിച്ചിരുന്ന് ചർച്ച ചെയ്ത പരിഹരിച്ചുകൂടേയെന്ന് ജസ്റ്റിസ് ഖെഹാർ അയോധ്യ കേസ് പരിഗണിക്കവെ ചോദിച്ചു. എന്നാൽ ചീഫ് ജസ്റ്റിസിന്റെ ഈ നിർദ്ദേസം ഹർജിക്കാർ അംഗീകരിക്കാതെ വന്നതോടെ മധ്യസ്ഥ ശ്രമങ്ങൾ ഉപേക്ഷിക്കുകയായിരുന്നു.

1990ൽ
1990ൽ പ്രധാനമന്ത്രിയായിരുന്ന ചന്ദ്ര ശേഖറിന്റെ നേതൃത്വത്തിൽ മധ്യസ്ഥ ശ്രമങ്ങൾ നടന്നിരുന്നു. വിഎച്ച്പിയുടെ നേതൃത്വത്തിൽ ബാബ്റി മസ്ജിദ് തകർത്തതിന് പിന്നാലെയായിരുന്നു ഇത്. എന്നാൽ ഈ ശ്രമവും ഫലം കണ്ടില്ല. 1992ൽ പിവി നരസിംഹറാവുവിന്റെ നേതൃത്വത്തിൽ ചില തർക്ക പരിഹാര ചർച്ചകൾ നടന്നുവെങ്കിലും ഫലം കണ്ടില്ല.

വാജ്പേയിയുടെ നേതൃത്വത്തിൽ
2003ൽ വാജ്പേയി സർക്കാരിന്റെ കാലത്ത് കോടതിക്ക് പുറത്ത് അയോധ്യ കേസ് മധ്യസ്ഥ ചർച്ചയിലൂടെ പരിഹരിക്കാൻ ശ്രമം നടത്തിയിരുന്നു. കാഞ്ചിമഠാധിപതിയാണ് അന്ന് ചര്‍ച്ചകള്‍ക്ക് മധ്യസ്ഥ്യം വഹിച്ചത്. തന്റെ ഓഫീസിൽ അയോധ്യ സെൽ രൂപികരിക്കുകയും ഇരു വിഭാഗവുമായി ചർച്ചകൾ നടത്താൻ ഉന്നത ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ചെയ്തിരുന്നു. എന്നാൽ ചർച്ചകൾ തർക്കങ്ങൾക്ക് വഴിമാറിയതോടെ ഈ നീക്കം സർക്കാർ ഉപേക്ഷിക്കുകയായിരുന്നു.

2004ൽ
ബാബ്റി മസ്ജിദ് മുസ്ലീങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടി നിയമ പോരാട്ടം നടത്തിയവരിൽ പ്രധാനിയാ ഹാഷിം അൻസാരിയും മധ്യസ്ഥ ചർച്ചകളുടെ സാധ്യത തേടിയിരുന്നു. എന്നാൽ ഇ ശ്രമങ്ങളും വിജയിച്ചില്ല
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications