കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉള്ളി വില കുതിക്കുന്നു; വിപണിയില്‍ ഇടപെടാന്‍ കേന്ദ്രസര്‍ക്കാര്‍; കയറ്റുമതി നിരക്ക് കുറച്ചു

Google Oneindia Malayalam News

പൂനെ: കുതിച്ചുയരുന്ന ഉള്ളി വില പിടിച്ചു നിര്‍ത്താന്‍ നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. ഉള്ളിക്ക് ഒരു ടണ്ണിന് 850 ഡോളര്‍ എന്ന കയറ്റുമതി വില (എംഇപി) കേന്ദ്രസര്‍ക്കാര്‍ വെള്ളിയാഴ്ച വെട്ടിക്കുറച്ചു. ഈ വര്‍ഷം ആദ്യമായാണ് ഉള്ളിക്ക് ഒരു എംഇപി ചുമത്തുന്നത്. അതായത് ചരക്കുകളുടെ വില ടണ്ണിന് 850 ഡോളറില്‍ താഴെയാണെങ്കില്‍ ഇനി മുതല്‍ കയറ്റുമതി അനുവദിക്കില്ല. കുത്തനെ താഴ്ത്തിയ എംഇപി ഇന്ത്യയില്‍ നിന്ന് ഉള്ളി കയറ്റുമതി ചെയ്യുന്നത് അവസാനിപ്പിക്കും. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 21.82 ലക്ഷം ടണ്‍ ഉള്ളി ഇന്ത്യ കയറ്റുമതി ചെയ്തിരുന്നു.

കശ്മീരില്‍ കുട്ടികളെ അനധികൃതമായി തടങ്കലില്‍ വയ്ക്കുന്നതിനെതിരെ സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജികശ്മീരില്‍ കുട്ടികളെ അനധികൃതമായി തടങ്കലില്‍ വയ്ക്കുന്നതിനെതിരെ സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എംഎംടിസി ലിമിറ്റഡ് പാകിസ്ഥാന്‍, ഈജിപ്ത്, ചൈന, അഫ്ഗാനിസ്ഥാന്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും രാജ്യത്ത് നിന്നും ഉള്ളി ഇറക്കുമതി ചെയ്യുന്നതിനുള്ള ടെണ്ടര്‍ തയ്യാറാക്കിയതിന് തൊട്ടുപിന്നാലെയാണ് പുതിയ നീക്കം. സെപ്റ്റംബര്‍ ആറിന് പുറത്തിറക്കിയ ടെണ്ടര്‍ പ്രകാരം നവംബര്‍ അവസാനത്തോടെ ഇറക്കുമതി ചെയ്ത് വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, എംഎംടിസി വെള്ളിയാഴ്ച പുറത്തിറക്കിയ ടെന്‍ഡറില്‍ നിന്നും പാകിസ്താനെ ഒഴിവാക്കി. പാക്കിസ്ഥാനെ ടെണ്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയതില്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് ഒഴിവാക്കിയതെന്ന് വെള്ളിയാഴ്ച പുറത്തിറക്കിയ കോറിജെന്‍ഡം വ്യക്തമാക്കി.

onion-15684

ഡയറക്ടറേറ്റ് ഓഫ് ഫോറിന്‍ ട്രേഡ് (ഡൊഫ്റ്റ്) വിജ്ഞാപനത്തിലൂടെയാണ് വെള്ളിയാഴ്ച എംഇപി ഉയര്‍ത്തിയത്. 2017 ഡിസംബര്‍ 29 ന് കേന്ദ്രം ടണ്ണിന് 850 ഡോളര്‍ വീതം എംഇപി ചുമത്തിയിരുന്നു. 2018 ജനുവരി 19 ന് ടണ്ണിന് 700 ഡോളറായി കുറച്ചു. അതേ വര്‍ഷം ഫെബ്രുവരി 19 ന് എംഇപി നീക്കം ചെയ്തു. ഉള്ളി വില നിയന്ത്രിക്കുന്നതിനുള്ള സര്‍ക്കാരിന്റെ മൂന്നാമത്തെ ഇടപെടലാണിത്. ജൂണില്‍ ഉള്ളിക്ക് പ്രഖ്യാപിച്ച 10 ശതമാനം കയറ്റുമതി സബ്‌സിഡി കേന്ദ്രം നീക്കിയിരുന്നു. എംഇപി കൃത്രിമ പൂഴ്ത്തിവയ്പ്പ് തടയുമെന്ന് മഹാരാഷ്ട്രയിലെ കാര്‍ഷിക വിലനിര്‍ണ്ണയ കമ്മീഷന്‍ ചെയര്‍മാന്‍ പാഷാ പട്ടേല്‍ പറഞ്ഞപ്പോള്‍, കര്‍ഷകരുടെ സംഘടനകള്‍ ഈ നടപടിയെ കര്‍ഷക വിരുദ്ധമെന്ന് വിളിച്ചു.

ദേശീയ ഉല്‍പാദനത്തിന്റെ 33 ശതമാനത്തിലധികം ഉള്ളി കൃഷി ചെയ്യുന്ന ഏറ്റവും വലിയ സംസ്ഥാനമായ മഹാരാഷ്ട്രയിലെ മാന്‍ഡിസില്‍ ഏപ്രില്‍ മുതല്‍ വില വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നാസിക്കിന്റെ നിഫാദ് താലൂക്കിലെ ലസല്‍ഗാവ് മൊത്തക്കച്ചവടത്തില്‍ വെള്ളിയാഴ്ച ഉള്ളിയുടെ ശരാശരി വ്യാപാരം ക്വിന്റലിന് 2,950 രൂപയായിരുന്നു, ഇത് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ്.

English summary
Price hike for Onion in Indian market, centre curbs imports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X