വാണിജ്യ എൽപിജി സിലിണ്ടർ വില കുറച്ചു: നഗരം തിരിച്ചുള്ള വില വിവരം ഇങ്ങനെ
വാണിജ്യ എൽപിജി സിലിണ്ടർ വില കുറച്ചു: നഗരം തിരിച്ചുള്ള വില വിവരം ഇങ്ങനെ
ഡല്‍ഹി : വാണിജ്യ എൽ പി ജി സിലിണ്ടറുകളുടെ വില കുറച്ചു. 19 കിലോ ഗ്രാം വാണിജ്യ എൽ പി ജി സിലിണ്ടറിന്റെ വില 102.50 രൂപയാണ് കുറച്ചത്. നാഷണൽ ഓയിൽ മാർക്കറ്റിംഗ് കമ്പനികളുടേതാണ് തീരുമാനം. വില കുറവ് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ, പുതു വർഷത്തിൽ പുതിയ സന്തോഷം കിട്ടുകയാണ് ഉപഭോക്താക്കൾക്ക്.
പുതിയ തീരുമാനത്തോടെ 19 കിലോ ഗ്രാം വാണിജ്യ സിലിണ്ടറിന് ഇന്ന് മുതൽ ഡൽഹിയിൽ 1998.50 രൂപ നൽകേണ്ടി വരും എന്ന് വൃത്തങ്ങൾ എ എൻ ഐയോട് വ്യക്തമാക്കി. എന്നാൽ, ഗാർഹിക എൽ പി ജി സിലിണ്ടറുകളുടെ വില മാറ്റം ഇല്ലാതെ തുടരും എന്നാണ് റിപ്പോർട്ട്.

അതേ സമയം, വില കുറച്ച ഈ തീരുമാനം ഏറ്റവും കൂടുതൽ ഗുണം ചെയ്യുന്നത് റെസ്റ്റോറന്റുകൾ, ഭക്ഷണശാലകൾ, ചായക്കടകൾ തുടങ്ങിയവയ്ക്കായിരിക്കും. കാരണം, 19 കിലോഗ്രാം സിലിണ്ടറിന്റെ ഏറ്റവും വലിയ ഉപയോക്തൃ വിഭാഗം ഇവരാണ്. കഴിഞ്ഞ മാസം ഡിസംബർ ഒന്നിന്, 19 കിലോ ഗ്രാം എൽ പി ജി സിലിണ്ടറുകളുടെ വില 100 രൂപ വർധിപ്പിച്ചിരുന്നു. ഇതോടെ, 19 കിലോ ഗ്രാം വാണിജ്യ സിലിണ്ടറുകളുടെ വില 2,101 രൂപ ആയി ഉയർന്നിരുന്നിരുന്നു. തലസ്ഥാന നഗരമായ ഡൽഹിയുടെ വില വിവരമാണിത്.
എന്നിരുന്നാലും, 14.2 കിലോ, 5 കിലോ, 10 കിലോ കോമ്പോസിറ്റ് അല്ലെങ്കിൽ 5 കിലോ കോമ്പോസിറ്റ് സിലിണ്ടറുകളുടെയും മറ്റ് ഗാർഹിക സിലിണ്ടറുകളുടെ വിലകളിൽ ഒന്നും മാറ്റമില്ല.. അവയുടെ വില അതേ പടി തന്നെ തുടരുന്നു.
അതേസമയം, മെട്രോകളിൽ വാണിജ്യ എൽ പി ജി സിലിണ്ടർ വില ഇങ്ങനെ ;-
ഡൽഹിയിൽ 19 കിലോ ഗ്രാം വാണിജ്യ എൽ പി ജി സിലിണ്ടറുകൾക്ക് 100 രൂപ കുറച്ചതിന് ശേഷം ഇന്ന് മുതൽ 1998.50 രൂപയാകും. കൊൽക്കത്തയിൽ വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വില ഇനി 2,072 രൂപ ആകും. മുംബൈയിൽ 19 കിലോ ഗ്രാം സിലിണ്ടറിന്റെ വാണിജ്യ വാതക വില 1,948.5 രൂപയിൽ എത്തും. 19 കിലോ ഗ്രാം ഭാരം ഉള്ള വാണിജ്യ ഗ്യാസ് സിലിണ്ടറിന് ചെന്നൈയിൽ 2,132 രൂപയാണ് വില.
എന്നാൽ, എൽ പി ജി വില എങ്ങനെ പരിശോധിക്കാൻ കഴിയും.
എല്ലാ മാസവും പുതിയ നിരക്കുകൾ നൽകുന്ന ഓയിൽ മാർക്കറ്റിംഗ് കമ്പനിയുടെ വെബ്‌സൈറ്റിൽ നിങ്ങൾക്ക് നേരിട്ട് സന്ദർശിച്ച് എൽ പി ജി വില അറിയാം.
-
ലങ്കയ്ക്ക് സഹായം; 38000 മെട്രിക് ടണ്‍ പെട്രോളും ഡീസലും നല്കി ഇന്ത്യ, 'മോദിക്ക് നന്ദി' -
സൗദി അറേബ്യ മൂന്നാം സ്ഥാനത്ത്; എല്‍പിജി കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്നത് മറ്റൊരു രാജ്യം, ചൈന മുന്നില്‍ -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി












Click it and Unblock the Notifications