കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാചക വാതക വിലയില്‍ വന്‍ കുറവ്; പുതിയ നിരക്ക് അറിയാം

Google Oneindia Malayalam News

ന്യൂദല്‍ഹി: രാജ്യത്ത് പാചക വാതക സിലിണ്ടറുകളുടെ വില കുറച്ചു. വാണിജ്യ ആവശ്യത്തിനുള്ള 19 കിലോയുടെ ഗ്യാസ് സിലിണ്ടറിന് 198 രൂപയാണ് കുറഞ്ഞത്. അതേസമയം ഗാര്‍ഹിക സിലിണ്ടറിന്റെ വില മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ മാസം ജൂണില്‍ വാണിജ്യ സിലിണ്ടര്‍ നിരക്ക് 135 രൂപ കുറച്ചിരുന്നു.

ഡല്‍ഹിയില്‍ വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ നിരക്ക് 198 രൂപ കുറഞ്ഞപ്പോള്‍ മുംബൈയില്‍ 190.50 രൂപയും, ചെന്നൈയില്‍ 187 രൂപയും കുറഞ്ഞു. കൊല്‍ക്കത്തയില്‍ എല്‍ പി ജി സിലിണ്ടറിന് 182 രൂപ കുറഞ്ഞു. പെട്രോളിയം കമ്പനിയായ ഇന്ത്യന്‍ ഓയിലും വാണിജ്യ സിലിണ്ടറുകളുടെ വില കുറച്ചിട്ടുണ്ട്.

LPG

19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് ഇപ്പോള്‍ ഡല്‍ഹിയില്‍ 2021 രൂപയാണ് വില. നേരത്തെ 2,219 രൂപയായിരുന്നു വില. കൊല്‍ക്കത്തയില്‍ സിലിണ്ടറിന് 2322 രൂപയായിരുന്നത് ഇന്ന് മുതല്‍ 2140 രൂപയാകും. മുംബൈയില്‍ 2171.50 രൂപ ഉണ്ടായിരുന്ന സിലണ്ടര്‍ ഇന്ന് മുതല്‍ 1981 രൂപയ്ക്ക് ലഭിക്കും.

ചെന്നൈയില്‍ 2373 രൂപയായിരുന്നത് ഇനി 2186 രൂപയ്ക്ക് ലഭിക്കും. ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന്റെ വില കഴിഞ്ഞ മാസം ഡല്‍ഹിയില്‍ 1,003 രൂപയായി വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ പാചക വാതക വില സിലിണ്ടറിന് 53.50 രൂപ വരെ വര്‍ധിച്ചു. ഇതോടെ രാജ്യത്തെ മിക്ക നഗരങ്ങളിലും 1,000 രൂപയ്ക്ക് മുകളിലായി വില നിരക്ക്.

ഇതാണോ വശ്യമായ സൗന്ദര്യം? സാരിയില്‍ കിടു ലുക്കുമായി ഷാലിന്‍

ഉജ്ജ്വല സ്‌കീമിന് കീഴില്‍ സൗജന്യ കണക്ഷനുകള്‍ ലഭിച്ച 9 കോടി പാവപ്പെട്ട സ്ത്രീകള്‍ക്കും മറ്റ് ഗുണഭോക്താക്കള്‍ക്കും മാത്രമാണ് പാചക വാതക സിലിണ്ടറിന് സബ്സിഡി ഉള്ളതെന്നും മറ്റ് കുടുംബങ്ങള്‍ ഉള്‍പ്പെടെയുള്ള ഉപയോക്താക്കള്‍ വിപണി വില നല്‍കുമെന്നും സര്‍ക്കാര്‍ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.

എകെജി സെന്ററിനെതിരായ ബോംബാക്രമണം രണ്ടാം തവണ; ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണം, ബോബെറിഞ്ഞത് പരിസരം നിരീക്ഷിച്ച്എകെജി സെന്ററിനെതിരായ ബോംബാക്രമണം രണ്ടാം തവണ; ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണം, ബോബെറിഞ്ഞത് പരിസരം നിരീക്ഷിച്ച്

2020 ജൂണ്‍ മുതല്‍ പാചക വാതകത്തിന് സബ്സിഡി നല്‍കുന്നില്ലെന്നും മാര്‍ച്ച് 21 ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ച സബ്സിഡി മാത്രമാണ് നല്‍കുന്നതെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. പെട്രോളിന്റെ എക്‌സൈസ് തീരുവ ലിറ്ററിന് 8 രൂപയും ഡീസലിന് 6 രൂപയും കുറച്ചതായി കഴിഞ്ഞ മാസം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

Recommended Video

cmsvideo
Covid | Vacine ഇനി മൂക്കിലൂടെയും, Covidൽ ഗത്യന്തരമില്ലാതെ ജനം | *Covid

English summary
price of cooking gas cylinders has come down; here is latest rates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X