കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും ഇരുട്ടടി; പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു, ഈ മാസം മാത്രം വര്‍ധിച്ചത് 100 രൂപ

Google Oneindia Malayalam News

കൊച്ചി: കൊവിഡ് പ്രതിസന്ധികാലത്ത് ജനങ്ങള്‍ക്ക് വീണ്ടും ഇരുട്ടടിയാണ് പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു. ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറുകള്‍ക്ക് 50 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ സിലിണ്ടറുകളുടെ പുതിയ വില 701 രൂപയായി ഉയര്‍ന്നു. വാണിജ്യ ആവശ്യങ്ങള്‍ക്ക് വില്‍ക്കുന്ന സിലിണ്ടറുകള്‍ക്കും വീണ്ടും വില വര്‍ധിപ്പിച്ചു. 27 രൂപ ഈ ഗണത്തില്‍ വര്‍ധിപ്പിച്ചപ്പോള്‍ സിലിണ്ടറുകളുടെ വില 1319 ആയി.

സിലിണ്ടറുകളുടെ പുതിയ വില ഇന്ന് മുതല്‍ നിലവില്‍ വരും. തികച്ചും ആസാധാരണമായ ഒരു നീക്കമാണ് എണ്ണക്കമ്പനികളുടെ ഭാഗത്ത് നിന്നും ഉണ്ടായത്. സാധാരണ ഗതിയില്‍ ഒരു മാസം രണ്ട് തവണ പാചക വാതകങ്ങളുടെ വില വര്‍ധിപ്പിക്കാറുണ്ടായിരുന്നില്ല. എന്നാല്‍ ഈ മാസം ഇത് രണ്ടാം സിലിണ്ടറുകളുടെ വില വര്‍ധിപ്പിക്കുന്നത്. ഈ മാസം രണ്ടിനാണ് ഇതിന് മുമ്പ് വില കൂട്ടിയത്.

 lpg

Recommended Video

cmsvideo
വീണ്ടും പാചക വാതക വില കൂട്ടി; രണ്ടാഴ്ചയ്ക്കിടെ കൂട്ടിയത് 100 രൂപ

രാജ്യാന്തര വിപണിക്ക് അനുസൃതമായാണ് ഈ വില നിശ്ചയിക്കാറുള്ളതെങ്കിലും രാജ്യന്തര വിപണിയില്‍ അടുത്ത ദിവസം വലിയ വലിയ മാറ്റം ഒന്നും ഉണ്ടായിട്ടില്ല. ഈ അവസ്ഥയില്‍ എന്ത് കാരണം കൊണ്ടാണ് പെട്ടെന്ന് വില വീണ്ടും വര്‍ധിപ്പിച്ചതെന്ന് എണ്ണക്കമ്പനികള്‍ വ്യക്തമാക്കിയ്യില്ല. കൊവിഡ് പ്രതിസന്ധിയുടെ കാലത്ത് വില വര്‍ധിപ്പിക്കാതിരിക്കാന്‍ എണ്ണക്കമ്പനികള്‍ ശ്രമിച്ചിരുന്നു.

വെല്‍ഫെയര്‍ ബന്ധത്തെ ചൊല്ലി പോര്, വോട്ടെടുപ്പിന് പിന്നാലെ 3 നേതാക്കളെ കോണ്‍ഗ്രസ് പുറത്താക്കിവെല്‍ഫെയര്‍ ബന്ധത്തെ ചൊല്ലി പോര്, വോട്ടെടുപ്പിന് പിന്നാലെ 3 നേതാക്കളെ കോണ്‍ഗ്രസ് പുറത്താക്കി

English summary
price of cooking gas has been hiked again, an increase of Rs 100 so far this month
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X