പാചകവാതക വിലയില്‍ വര്‍ധന; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂട്ടി
എല്ലാം മാസവും ഒന്നാം തീയതി പാചകവാതകത്തിന്റെ വില എണ്ണകമ്പനികള്‍ പുനഃ പരിശോധിക്കാറുണ്ട്.

പാചകവാതക വിലയില്‍ വന്‍ വര്‍ധന. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ 14.2 കിലോഗ്രാം സിലിണ്ടറിന്റെ വില 1103 രൂപയായി. പുതുക്കിയ വില ഇന്നുമുതൽ പ്രാബല്യത്തിൽ വരും.കൂടാതെ, 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില 350.50 രൂപ വർദ്ധിപ്പിച്ചു. ഈ വർദ്ധനവോടെ 19 കിലോ വാണിജ്യ സിലിണ്ടറിന് ഡൽഹിയിൽ 2119.50 രൂപയാകും.
പുതിയ നിരക്കുകൾ ഇന്നു മുതൽ നിലവിൽ വരും. ഡൽഹിയിൽ 14.2 കിലോഗ്രാം എൽപിജി സിലിണ്ടറിന്റെ പുതുക്കിയ വില ഇന്ന് മുതൽ 1053 രൂപയ്ക്ക് പകരം 1103 രൂപയാകും. മുംബൈയിൽ ഈ സിലിണ്ടറിന് 1052.50 രൂപയ്ക്ക് പകരം 1102.5 രൂപയ്ക്ക് വിൽക്കും. കൊൽക്കത്തയിൽ 1079 രൂപയ്ക്ക് പകരം 1129 രൂപയും ചെന്നൈയിൽ 1068.50 രൂപയ്ക്ക് പകരം 1118.5 രൂപയുമാണ് മാറ്റം.എല്ലാം മാസവും ഒന്നാം തീയതി പാചകവാതകത്തിന്റെ വില എണ്ണകമ്പനികള്‍ പുനഃ പരിശോധിക്കാറുണ്ട്. ഈ വർഷം ഇത് രണ്ടാം തവണയാണ് വാണിജ്യ എൽപിജി സിലിണ്ടർ വില വർധിപ്പിക്കുന്നത്.
നേരത്തെ ജനുവരി ഒന്നിന് വാണിജ്യ എൽപിജി സിലിണ്ടറിന് യൂണിറ്റിന് 25 രൂപ വർധിപ്പിച്ചിരുന്നു. ഓരോ കുടുംബത്തിനും ഒരു വർഷം സബ്‌സിഡി നിരക്കിൽ 14.2 കിലോ വീതമുള്ള 12 സിലിണ്ടറുകൾക്ക് അർഹതയുണ്ട്.












Click it and Unblock the Notifications