എച്ച്ഐവി രോഗികള്‍ വലിയ വില കൊടുക്കേണ്ടി വരില്ല; മരുന്ന് വില 44 % കുറഞ്ഞു
അന്‍പതോളം അത്യാവശ്യ മരുന്നുകളുടെ വില കുറച്ചു. 44 ശതമാനത്തോളമാണ് വില കുറയുക. എയ്ഡ്സ്, പ്രമേഹം അടക്കമുള്ള രോഗികള്‍ക്ക് ആശ്വാസമാകും.
ദില്ലി : അന്‍പതിലധികം അത്യാവശ്യമരുന്നുകളുടെ വിലയില്‍ കേന്ദ്രസര്‍ക്കാര്‍ കുറവ് വരുത്തി. എയ്ഡ്സ്, പ്രമേഹം, ആന്‍ജിന, വിഷാദരോഗം, അണുബാധ എന്നീ രോഗങ്ങള്‍ക്കടക്കമുള്ള മരുന്നുകളുടെ വിലയിലാണ് കുറവ് വരിക. മരുന്നുകളുടെ വിലയില്‍ 5 മുതല്‍ 44 ശതമാനം വരെ കുറവ് വരും. 25 ശതമാനമാണ് ശരാശരി വിലക്കുറവ് വരിക.

ദേശീയ മരുന്ന് വില നിയന്ത്രണ അതോറിറ്റി 29തോളം മരുന്നുകളുടെ ചെറുകിട വില്പനവിലയിലും നിയന്ത്രണം വരുത്തിയിട്ടുണ്ട്. വില നിയന്ത്രണ അതോറിറ്റിയുടെ കീഴില്‍ വരാത്ത മരുന്നുകളുടെ വില അതാത് കമ്പനികള്‍ക്ക് നിശ്ചയിക്കാവുന്നതാണ്. വര്‍ഷം തോറും വിലയില്‍ 10 ശതമാനം വര്‍ധന വരുത്താനും മരുന്ന് കമ്പനികള്‍ക്ക് അവസരമുണ്ട്.

കൂടുതല്‍ മരുന്നുകളെ വില നിയന്ത്രണ അതോറിറ്റിയുടെ കീഴില്‍ കൊണ്ടുവരുമെന്ന് എന്‍പിപിഎ ചെയര്മാന് ഭൂപേന്ദ്ര സിംഗ് വ്യക്തമാക്കി. 800ലധികം മരുന്നുകളുടെ വിലനിയന്ത്രണം എത്രയും പെട്ടെന്ന് സാധ്യമാക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് ഭൂപേന്ദ്ര സിംഗ് നേരത്തെ അറിയിച്ചിരുന്നു. 2015ലെ കണക്ക് പ്രകാരം 900 മരുന്നുകളാണ് അവശ്യമരുന്നുകളുടെ പട്ടികയില്‍ ഉള്ളത്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications