കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എച്ച്ഐവി രോഗികള്‍ വലിയ വില കൊടുക്കേണ്ടി വരില്ല; മരുന്ന് വില 44 % കുറഞ്ഞു

അന്‍പതോളം അത്യാവശ്യ മരുന്നുകളുടെ വില കുറച്ചു. 44 ശതമാനത്തോളമാണ് വില കുറയുക. എയ്ഡ്‌സ്, പ്രമേഹം അടക്കമുള്ള രോഗികള്‍ക്ക് ആശ്വാസമാകും.

Google Oneindia Malayalam News

ദില്ലി : അന്‍പതിലധികം അത്യാവശ്യമരുന്നുകളുടെ വിലയില്‍ കേന്ദ്രസര്‍ക്കാര്‍ കുറവ് വരുത്തി. എയ്ഡ്‌സ്, പ്രമേഹം, ആന്‍ജിന, വിഷാദരോഗം, അണുബാധ എന്നീ രോഗങ്ങള്‍ക്കടക്കമുള്ള മരുന്നുകളുടെ വിലയിലാണ് കുറവ് വരിക. മരുന്നുകളുടെ വിലയില്‍ 5 മുതല്‍ 44 ശതമാനം വരെ കുറവ് വരും. 25 ശതമാനമാണ് ശരാശരി വിലക്കുറവ് വരിക.

DRUGS

ദേശീയ മരുന്ന് വില നിയന്ത്രണ അതോറിറ്റി 29തോളം മരുന്നുകളുടെ ചെറുകിട വില്‍പനവിലയിലും നിയന്ത്രണം വരുത്തിയിട്ടുണ്ട്. വില നിയന്ത്രണ അതോറിറ്റിയുടെ കീഴില്‍ വരാത്ത മരുന്നുകളുടെ വില അതാത് കമ്പനികള്‍ക്ക് നിശ്ചയിക്കാവുന്നതാണ്. വര്‍ഷം തോറും വിലയില്‍ 10 ശതമാനം വര്‍ധന വരുത്താനും മരുന്ന് കമ്പനികള്‍ക്ക് അവസരമുണ്ട്.

drug

കൂടുതല്‍ മരുന്നുകളെ വില നിയന്ത്രണ അതോറിറ്റിയുടെ കീഴില്‍ കൊണ്ടുവരുമെന്ന് എന്‍പിപിഎ ചെയര്‍മാന്‍ ഭൂപേന്ദ്ര സിംഗ് വ്യക്തമാക്കി. 800ലധികം മരുന്നുകളുടെ വിലനിയന്ത്രണം എത്രയും പെട്ടെന്ന് സാധ്യമാക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് ഭൂപേന്ദ്ര സിംഗ് നേരത്തെ അറിയിച്ചിരുന്നു. 2015ലെ കണക്ക് പ്രകാരം 900 മരുന്നുകളാണ് അവശ്യമരുന്നുകളുടെ പട്ടികയില്‍ ഉള്ളത്.

English summary
Prices of over 50 essential drugs have been capped by the government. This will lead to an average price cut of 25 %. Drugs including HIV infection, diabetes are in the list .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X