• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പാർലെ ഉൽപ്പന്നങ്ങളായ "പാർലെ ജി, ഹൈഡ് ആൻഡ് സീക്ക്, ക്രാക്ക് ജാക്ക്" വില 10 % വരെ വർധിച്ചു; കാരണം ഇതാണ്...

Google Oneindia Malayalam News

ന്യൂഡൽഹി: പാർലെ പ്രോഡക്ട്‌സ് തങ്ങളുടെ ജന പ്രിയ ഉൽപ്പന്നങ്ങളുടെ വില വർധിപ്പിക്കും. " പാർലെ ജി, ഹൈഡ് ആൻഡ് സീക്ക്, ക്രാക്ക് ജാക്ക്" തുടങ്ങി വിവിധ പ്രോഡക്ട്‌റ്റുകളുടെ വിലയാണ് വർധിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ബിസ്‌ക്കറ്റുകളുടെ വില 5 മുതൽ 10 ശതമാനം വരെ ഉയരുമെന്ന് കമ്പനി ഉദ്യോഗസ്ഥർ പറഞ്ഞു.

പഞ്ചസാര, ഗോതമ്പ്, ഭക്ഷ്യ എണ്ണ തുടങ്ങിയ അസംസ്‌കൃത വസ്തുക്കളുടെ വില ഗണ്യമായി വർധിച്ചതാണ് ഉൽപ്പന്നങ്ങളുടെ വില വർധിക്കാനുള്ള പ്രധാന കാരണമായി പറയുന്നത്.

1

ഇന്ത്യയിലെ മുൻ നിര ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്സ് ( എഫ് എം സി ജി ) കമ്പനികളിൽ ഒന്നാണ് പാർലെ പ്രോഡക്ട്‌സ്. ബിസ്‌ക്കറ്റിന് പുറമെ റസ്‌ക്, കേക്ക് വിഭാഗങ്ങളിലും കമ്പനി 7 മുതൽ 8 ശതമാനം വരെ വില വർധിപ്പിച്ചിട്ട് ഉണ്ട്. അതേസമയം, ജനങ്ങളുടെ പ്രിയ ഗ്ലൂക്കോസ് ബിസ്‌കറ്റ് പാർലെ ജിയുടെ വില ഇപ്പോൾ 6 മുതൽ 7 ശതമാനം വരെ വർധിച്ചു.

വില വർദ്ധനയെ പറ്റി പാർലെ പ്രോഡക്‌ട്‌സിന്റെ സീനിയർ വിഭാഗം മേധാവി മായങ്ക് ഷാ പറഞ്ഞത് ഇങ്ങനെ ;-

പൊളളുന്ന പച്ചക്കറി വില; ജനങ്ങൾക്ക് ആശ്വാസം; വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍പൊളളുന്ന പച്ചക്കറി വില; ജനങ്ങൾക്ക് ആശ്വാസം; വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍

2

" ഞങ്ങൾ 5 മുതൽ 10 ശതമാനം വരെ വില വർധനവ് നടത്തി. എന്നാൽ, ബിസ്‌ക്കറ്റുകളുടെ വില വർധനവ് 20 രൂപയ്ക്ക് മുകളിലുള്ള പായ്ക്കറ്റുകളിൽ മാത്രമേ പ്രതിഫലിക്കൂ." പാർലെ പ്രോഡക്‌ട്‌സിന്റെ സീനിയർ വിഭാഗം മേധാവി മായങ്ക് ഷാ വാർത്താ ഏജൻസി ആയ പി ടി ഐ യോട് പറഞ്ഞ വാക്കുകൾ ആണ്.

"കമ്പനി ബിസ്‌ക്കറ്റുകളുടെയും മറ്റ് ഉൽപ്പന്നങ്ങളുടെയും വില 20 രൂപയ്ക്ക് മുകളിൽ വർദ്ധിപ്പിച്ചു. ആകർഷകം ആയ വില പോയിന്റുകൾ നില നിർത്താൻ അതിന് താഴെ ഉള്ള ഗ്രാമേജ് കുറച്ചിട്ടുണ്ട്. മായങ്ക് ഷാ കൂട്ടിച്ചേർത്തു.

3

" കമ്പനി അഭിമുഖീകരിക്കുന്ന സാമ്പത്തിക സമ്മർദ്ദം പരിഗണിച്ചതിന് ശേഷം ആണ് ഇത്തരം ഒരു തീരുമാനത്തിലേയ്ക്ക് എത്തിയത്. മിക്ക കമ്പനികളും ഈ സമ്മർദം നേരിടുന്നു," - അദ്ദേഹം പറഞ്ഞു.

" ഭക്ഷ്യ എണ്ണ പോലെ ഉള്ള അവശ്യ സാമഗ്രികളുടെ വില കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 50 മുതൽ 60 ശതമാനം വരെ ഉയർന്നതിനാൽ കമ്പനി സാമ്പത്തികം ആയി സമ്മർദം നേരിടുന്നുണ്ടെന്ന് " - അദ്ദേഹം പറഞ്ഞു.

" അതേസമയം, കമ്പനി ഗോതമ്പ്, പഞ്ചസാര എന്നിവയുടെ കാര്യം നോക്കുകയാണെങ്കിൽ, രണ്ടും ഇനത്തിനും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 8 മുതൽ 10 ശതമാനം വരെ വില ഉയർന്നത് കാണാം," ഷാ കൂട്ടിച്ചേർത്തു.

4

എന്നാൽ, നടപ്പ് സാമ്പത്തിക വർഷത്തിൽ പാർലെ അവതരിപ്പിക്കുന്ന ആദ്യ വില വർദ്ധന ആണിത്. 2021 ജനുവരി മാസം മുതൽ മാർച്ച് മാസ പാദത്തിൽ ആണ് ഇവയുടെ വിലയിൽ അവസാനമായി വർദ്ധന് കമ്പനി ഉണ്ടാക്കിയിരുന്നത്.

കർഷകരുടെ മുന്നറിയിപ്പ്; പ്രതിഷേധം ഭയന്ന് ലഖിംപൂർ ഖേരിയിൽ പരിപാടിയിൽ നിന്ന് വിട്ടുനിന്ന് മന്ത്രി അജയ് മിശ്രകർഷകരുടെ മുന്നറിയിപ്പ്; പ്രതിഷേധം ഭയന്ന് ലഖിംപൂർ ഖേരിയിൽ പരിപാടിയിൽ നിന്ന് വിട്ടുനിന്ന് മന്ത്രി അജയ് മിശ്ര


അതേസമയം, കഴിഞ്ഞ വർഷത്തിൽ ഇന്ത്യന്‍ ഗ്രാമീണ മേഖലയില്‍ നിന്ന് പാര്‍ലെയുടെ വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ വലിയ തോതില്‍ കുറഞ്ഞതായും കമ്പനിക്ക് സാമ്പത്തികമായി പ്രതിസന്ധിയുണ്ടായെന്നും ഷാ നേരത്തെ പറഞ്ഞിരുന്നു. അടുത്ത കാലത്തായി ഏഷ്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ്‍വ്യവസ്ഥയിലെ മിക്ക മേഖലയില്‍ നിന്നും തളര്‍ച്ചയുടെ റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്... ഇതോടെ ഈ മേഖലകളിലെ കമ്പനികൾ എല്ലാം കഴിഞ്ഞ വർഷത്തിലെ ഉല്‍പാദനത്തില്‍ കുറവ് വരുത്തിയിരുന്നു. 'സാഹചര്യം വളരെ മോശമാണെന്നും സര്‍ക്കാര്‍ എത്രയും പെട്ടെന്ന് പ്രശ്നത്തില്‍ ഇടപെട്ടില്ലെങ്കില്‍... ഞങ്ങള്‍ക്ക് ജീവനക്കാരെ പിരിച്ചു വിടേണ്ടി വന്നേക്കും എന്നും പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തില്‍ ഷാ പറഞ്ഞിരുന്നു.

'പച്ചൈ നിറമേ പച്ചൈ നിറമേ...' കർത്തി സുരേഷിന്റെ സാരി ലുക്ക് വൈറൽ

cmsvideo
  ഇനി കുത്തിവെക്കണ്ട..വാക്സിൻ മൂക്കിലൂടെ ഒഴിച്ചാൽ മതി..മികച്ച പ്രതിരോധ ശേഷിയും
  English summary
  Price of Parle-G, Krack Jack and other Parle products to increase up by 10%, know the reason
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X