Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു വര്‍ഷത്തിനിടെ പെട്രോളിന് 78 തവണയും, ഡീസലിന് 76 തവണയും വില വര്‍ധിച്ചു; പാര്‍ലമെന്റില്‍ കേന്ദ്രം

ന്യൂഡൽഹി: 2021-2022 വർഷത്തിൽ രാജ്യത്ത് 78 തവണ പെട്രോളിനും 76 തവണ ഡീസലിനും വില വർധിച്ചുവെന്ന് കേന്ദ്രം പാർലമെന്റിൽ. ആം ആദ്മി പാർട്ടി എം.പിയായ രാഘവ് ചദ്ദയുടെ ചോദ്യത്തിന് കേന്ദ്രമന്ത്രി രാമേശ്വർ തെലിയാണ് രാജ്യസഭയിൽ എഴുതി തയ്യാറാക്കിയ മറുപടി നൽകിയത്.

ജനങ്ങളെ കൊള്ളയടിക്കുന്നുവെന്ന് അംഗീകരിച്ച് കേന്ദ്രം നടത്തിയ യഥാർഥ കുറ്റസമ്മതമാണിതെന്ന് രാഘവ് ചദ്ദ ട്വിറ്ററിൽ കുറിച്ചു. കഴിഞ്ഞയാഴ്ച പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിച്ചത് മുതൽ വിലക്കയറ്റത്തിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധിക്കുന്നുണ്ട്.

petrol

രാജ്യസഭയിൽ എന്റെ ചോദ്യത്തിന് മറുപടിയായി, കഴിഞ്ഞ ഒരു വർഷത്തിൽ യഥാക്രമം പെട്രോൾ, ഡീസൽ വിലകൾ യഥാക്രമം വർദ്ധിപ്പിച്ചതായി കേന്ദ്ര സർക്കാർ സമ്മതിച്ചു. സാധാരണക്കാരെ കൊള്ളയടിക്കുന്ന സർക്കാരിന്റെ വ്യക്തമായ കുറ്റസമ്മതമാണിത്,ചദ്ദ പിന്നീട് വ്യക്തമാക്കി.പെട്രോൾ വില വർധനവിനെതിരെ കേന്ദ്രത്തിനെതിരെ രൂക്ഷമായ വിമർശനം ഉയർന്ന് നിൽക്കുമ്പോഴാണ് ഈ വെളിപ്പെടുത്തൽ.

തുടർച്ചയായ ഇന്ധന വില വർധനവിനെ തുടർന്ന് രാജ്യത്ത് നിത്യോപയോ​ഗ സാധനങ്ങളുടെ വില കുത്തനെ ഉയർന്നിരുന്നും.വിലക്കയറ്റം പിടിച്ചുനിർത്താൻ ഇന്ധനവില കുറക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. ഇന്ധന വിലയോടൊപ്പം പാചക വാതക വിലയും വർധിച്ചതും പ്രതിഷേധത്തിന് ഇടയാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+