വിലക്കയറ്റം; പി കരുണാകരന്‍ പ്രസംഗിക്കുമ്പോള്‍ രാഹുല്‍ ഗാന്ധിക്ക് ഉറക്കം
ദില്ലി: രാജ്യത്തെ സാധാരണക്കാരായ ജനങ്ങളെ ഇപ്പോള്‍ ഏറ്റവും അധികം ബാധിച്ചുകൊണ്ടിരിക്കുന്ന വിഷയമായ വിലക്കയറ്റത്തെക്കുറിച്ച് പാര്‍ലമെന്റില്‍ ചൂടുപിടിച്ച ചര്‍ച്ച നടക്കുമ്പോള്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ഉറങ്ങിയത് വിവാദമാകുന്നു. സിപിഎം എംപി പി കരുണാകരന്‍ പ്രസംഗിച്ചു കൊണ്ടിരിക്കെ തൊട്ടു പിറകില്‍ രാഹുല്‍ ഗാന്ധി ഉറക്കം പിടിച്ചിരിക്കുന്ന ചിത്രം ബിജെപി നേതാവ് ഷാനവാസ് ഹുസൈന്‍ ട്വീറ്റ് ചെയ്തു.
പാര്‍ലിമെന്റില്‍ ഇത്രയും ഗൗരവപ്പെട്ട വിലക്കയറ്റത്തെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ രാഹുല്‍ ഗാന്ധി ഉറങ്ങുകയായിരുന്നു. 10 വര്‍ഷം കോണ്‍ഗ്രസ് സര്‍ക്കാര്‍ ചെയ്തതും ഇതുതന്നെയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഉച്ചയോടെയാണ് പാര്‍ലമെന്റില്‍ രാഹുല്‍ ഉറക്കം പിടിച്ചതെന്നു പറയുന്നു. ചിത്രത്തില്‍ രാഹുല്‍ കണ്ണടച്ച് വലതുവശത്തേക്ക് തലതാഴ്ത്തിയിട്ടിരിക്കുന്നത് വ്യക്തമാണ്.

ലോക്‌സഭാ ടിവി ഫൂട്ടേജില്‍ നിന്നാണ് ദൃശ്യം പുറത്തുപോയിരിക്കുന്നത്. രാഹുലിന്റെ മുന്നിലിരിക്കുന്ന പി. കരുണാകരന്‍ എംപി ഗൗരവമായി പ്രസംഗിക്കുന്നത് വ്യക്തമാണ്. രാഹുലിന്റെ പിറകില്‍ ചാലക്കുടി എംപി ഇന്നസെന്റിനെയും കാണാം. അതേസമയം, രാഹുല്‍ താഴോട്ടേക്ക് നോക്കിയിരിക്കുയാണെന്നാണ് ഇതു സംബന്ധിച്ച് കോണ്‍ഗ്രസ് നല്‍കുന്ന വിശദീകരണം.
രാഹുലിന്റെ ചിത്രം സോഷ്യല്‍ സൈറ്റുകളില്‍ വൈറലായതോടെ കോണ്‍ഗ്രസ് നേതാക്കള്‍ രാഹുലിനെ പ്രതിരോധിച്ച് രംഗത്തെത്തി. പാര്‍ലിമെന്റില്‍ ചര്‍ച്ച നടക്കുമ്പോള്‍ നേതാക്കള്‍ കണ്ണടച്ചിരിക്കുന്നതില്‍ പുതുമയൊന്നും ഇല്ലെന്നും, കണ്ണടച്ചിരുന്ന് ചര്‍ച്ച ശരിയായി ശ്രവിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് രാജിവ് ശുക്ല പ്രതികരിച്ചു. മുന്‍ ബിജെപി നേതാവ് അടല്‍ ബിഹാരി വാജ്‌പേയ് അടക്കമുള്ളവര്‍ ഇത്തരത്തില്‍ ചര്‍ച്ച ശ്രദ്ധിക്കുന്നവരാണെന്നും ശുക്ല വ്യക്തമാക്കി.
അതേസമയം, സോഷ്യല്‍ സൈറ്റുകള്‍ പ്രചരിക്കുന്ന ചിത്രത്തില്‍ രാഹുല്‍ ഗാന്ധി ഉറങ്ങുകയാണെന്ന് ഏറക്കുറെ വ്യക്തമാണ്. ജനങ്ങളെ രൂക്ഷമായി ബാധിക്കുന്ന പ്രശ്‌നത്തില്‍ ചര്‍ച്ച നടക്കുമ്പോള്‍ രാഹുല്‍ ഗാന്ധിയെപ്പോലെ ഒരാള്‍ ഉറക്കം പിടിച്ചിരിക്കുന്നത് കോണ്‍ഗ്രസിന് മാനക്കേടുണ്ടാക്കിയിരിക്കുയാണ്. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍ തോല്‍വി എറ്റുവാങ്ങിയ കോണ്‍ഗ്രസിനെതിരെ ഇതര പാര്‍ട്ടികള്‍ക്ക് പ്രതികരിക്കാന്‍ വൈസ് പ്രസിഡന്റുകൂടിയായ രാഹുല്‍ തന്നെ ഇപ്പോള്‍ അവസരമുണ്ടാക്കിക്കൊടുത്തിരിക്കുകയാണ്.
<center><iframe width="100%" height="450" src="//www.youtube.com/embed/-tXoa-r6g9s" frameborder="0" allowfullscreen></iframe></center>












Click it and Unblock the Notifications