ഉത്തരേന്ത്യയില്‍ പാല്‍മോഷണം പതിവാകുന്നു

രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഹരിയാന, ദില്ലി എന്നിവിടങ്ങളില്‍ പാല്‍ ടാങ്കറുകള്‍ തട്ടിയെടുക്കുന്നതായും ഡ്രൈവര്‍മാരം കൊലചെയ്യുകയോ ആക്രമിച്ച് അവശരാക്കുകയോ ചെയ്യുന്നതായി ദ ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ശൈത്യകാലം അടുത്തെത്തിയതോട് കൂടി മോഷണം ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും തങ്ങള്‍ക്ക് കടുത്ത ഭീഷണി നേരിടുന്നുണ്ടെന്നും അമുല്‍ ഉത്പ്പന്നങ്ങള്‍ എത്തിയ്ക്കുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ പറയുന്നു.
ദില്ലി മാര്‍ക്കറ്റില്‍ തന്നെ കച്ചവടം നടത്തുന്നത് ഏറെ വിഷമകരമാണെന്ന് അമുല്‍, മദര്‍ പാലുത്പ്പന്നങ്ങളുടെ വിതരണക്കാരനായ പരേഷ് എം ചൗധരി പറയുന്നു. ഒട്ടേറെ കേസുകളാണ് ഇതിനോടകം തന്നെ പാല്‍മോഷണത്തെത്തുടര്‍ന്ന് റിപ്പോര്‍ട്ട് ചെയ്തത്. മോഷ്ടിയ്ക്കപ്പെടുന്ന പാല്‍ കരിഞ്ചന്തയില്‍ വില്‍ക്കുകയാണ് പതിവ്. വര്‍ഷങ്ങളായി പാല്‍ വില കൂടുന്നതാണ് മോഷണങ്ങള്‍ക്ക് കാരണം. ഉള്ളി വില ഉടനെ കൂടാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട്.












Click it and Unblock the Notifications