വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച വൈദികന്‍ അറസ്റ്റില്‍
തിരുനെല്‍വേലി: സ്‌കൂള്‍ വിദ്യാര്‍ത്ഥിനെട പീഡിപ്പിച്ച കേസില്‍ കത്തോലിക്ക സഭ പുരോഹിതന്‍ അറസ്റ്റില്‍. തിരുനെല്‍വേയി പേട്ട സെന്റ് ആന്റണീസ് ദേവാലയത്തിലെ വികാരി ഫാദര്‍ ജ്ഞാന പ്രകാശം ആണ് അറസ്റ്റിലായത്.
ഗര്‍ഭിണിയായ പെണ്‍കുട്ടിയെ നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തിക്കുകയും ഭ്രൂണം പള്ളി വക സെമിത്തേരിയില്‍ അടക്കുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ട്. നാട്ടുകാര്‍ക്ക് തോന്നിയ സംശമാണ് ഒടുവില്‍ അറസ്റ്റില്‍ കലാശിച്ചത്.

സാമ്പത്തികവും വിദ്യാഭ്യാസപരവും ആയി പിന്നാക്കം നില്‍ക്കുന്ന പെണ്‍കുട്ടിയെ വൈദികന്‍ ഉപോഗിക്കുകയായിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയായപ്പോള്‍ വീട്ടുകാര്‍ പ്രശ്‌നം ഉന്നയിച്ച് വൈദികന്റെ അടുത്തെത്തിയെങ്കിലും ഇയാള്‍ അവരെ പറഞ്ഞ് പാട്ടിലാക്കുകയായിരുന്നു. നഷ്ടപരിഹാരമായി ഒരു തുക നല്‍കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.
വൈദികന്റെ ആവശ്യ പ്രകാരം ഗര്‍ഭഛിദ്രം നടത്തിക്കൊടുത്ത ഡോക്ടറും പിടില്‍ ആയിട്ടുണ്ട്. ഫാദര്‍ ജ്ഞാന പ്രകാശത്തിനെ 15 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയു. തൂത്തുക്കുടിക്കടുത്ത് കൈലാപുരം സ്വദേശിയാണ് വൈദികന്‍. സംഭവത്തില്‍ പ്രദേശ വാസികള്‍ ശക്തമായ പ്രതിഷേധത്തില്‍ ആണ്. വൈദികനെതിരെ നടപടിയെടുക്കണം എന്ന് സഭയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പള്ളി കമ്മിറ്റിയും വൈദികനെതിരെയുള്ള നടപടികളെ കുറിച്ച് ആലോചിക്കുന്നുണ്ട്.












Click it and Unblock the Notifications