മുസ്ലീം സ്ത്രീകളെ ബലാത്സംഗം ചെയ്യണമെന്ന് പുരോഹിതൻ; കയ്യടിച്ച് അനുയായികൾ ,വീഡിയോ
ലഖ്നൗ; മുസ്ലീം സ്ത്രീകൾക്കെതിരെ ബലാത്സംഗം ഭീഷണിയുമായി ഹിന്ദു പുരോഹതൻ. യു പി തലസ്ഥാനമായ ലഖ്നൗവിൽ നിന്നും നൂറ് കിമി അകലെയുള്ള സീതാപൂർ ജില്ലയിയിൽ പള്ളിക്ക് സമീപത്ത് വെച്ചാണ് സംഭവം. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Recommended Video

ഖൈരാദാബാദ് എന്ന സ്ഥലത്ത് നിന്നുള്ള പുരോഹിതനാണ് വീഡിയോയിൽ ഉള്ളത്. ജീപ്പിനുള്ളിൽ ഇരുന്നാണ് ചുറ്റും കൂടിയായ അനുയായികളോട് ഇയാളുടെ ആഹ്വാനം. പ്രദേശത്തെ ഹിന്ദു പെൺകുട്ടികളെ മുസ്ലീം സമുദായത്തിലുള്ളവർ ഉപദ്രവിച്ചാൽ പകരം മുസ്ലീം പെൺകുട്ടികളെ തട്ടിക്കൊണ്ട് വന്ന് ബലാത്സംഗം ചെയ്യണമെന്നാണ് ഇയാൾ ഭീഷണി മുഴക്കുന്നത്. വീഡിയോയിൽ ഇയാൾക്ക് സമീപം ഒരു പോലാസിനേയും കാണാം. മാത്രമല്ല തന്നെ കൊലപ്പെടുത്താൻ ചിലർ ഗൂഡാലോചന നടത്തുന്നതായും ഇതിനായി 28 ലക്ഷം രൂപ പിരിച്ചെടുത്തതായും ഇയാൾ ആരോപിച്ചു.
മീരാ ജാസ്മിൻ എവിടാണ് ഇത്? 'സ്മൈൽ റൊമ്പ ക്യൂട്ടായിറുക്ക്'...ക്യൂട്ട് ചിത്രങ്ങൾ വൈറൽ
മുഹമ്മദ് സുബൈർ എന്നയാളാണ് വീഡിയോ പങ്കുവച്ചത്. ഏപ്രിൽ 2 നാണ് സംഭവം നടന്നതെന്നും എന്നാൽ പുരോഹിതനെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ഇയാൾ പറഞ്ഞു. അതേസമയം സംഭവം ചർച്ചയായതോടെ അന്വേഷണം ആരംഭിച്ചിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു.












Click it and Unblock the Notifications