ഭാര്യയുടെ കാമുകനെ പൂജാരി കൊന്ന് ക്ഷേത്രത്തിനകത്തിട്ട് കത്തിച്ചു... പൂജാരിയും ഭാര്യയും അകത്തായി!
ദില്ലി: ഭാര്യയുടെ കാമുകനെ കൊലപ്പെടുത്തിയ പൂജാരിയെ പോലീസ് അറസ്റ്റ് ചെയ്തു. തലസ്ഥാന നഗരമായ ദില്ലിയിലാണ് സംഭവം. താന്‍ പൂജ ചെയ്തിരുന്ന ക്ഷേത്രത്തിനകത്തെ സ്റ്റോർ റൂമിൽ വെച്ച് യുവാവിനെ കൊലപ്പെടുത്തിയതിന് ശേഷം കത്തിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ചൊവ്വാഴ്ചയാണ് ലഖാനെ പോലീസ് അറസ്റ്റ് ചെയ്തത്. 30കാരിയായ ഇയാളുടെ ഭാര്യയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
35 കാരനായ ചന്ദ്രശേഖറാണ് ദാരുണമായി കൊലചെയ്യപ്പെട്ടത്. ചന്ദ്രശേഖറിനെ കൊലപ്പെടുത്തിയ ശേഷം ഒരാള്‍ അബദ്ധത്തില്‍ അകത്ത് പെട്ടുപോയി എന്നാണ് ലഖന്‍ പോലീസില്‍ വിളിച്ച് അറിയിച്ചത്. സഹദാരയിലെ ഗാന്ധിനഗറിലുള്ള ക്ഷേത്രത്തിലായിരുന്നു സംഭവം നടന്നത്. ചന്ദ്രശേഖറിന്റെ കത്തിക്കരിഞ്ഞ മൃതദേഹമാണ് പോലീസിന് കാണാന്‍ സാധിച്ചത്.

മൃതദേഹം അളിഞ്ഞുതുടങ്ങിയത് കണ്ട് സംശയം തോന്നിയാണ് പോലിസ് ലഖനെ ചോദ്യം ചെയ്തത്. ഇതോടെയാണ് നടന്ന കാര്യങ്ങള്‍ വെളിവായത്. ആദ്യമൊക്കെ ഒന്നും വിട്ടുപറഞ്ഞില്ലെങ്കിലും ലഖന്‍ പോലീസിനോട് നടന്ന കാര്യങ്ങളെല്ലാം പിന്നീട് സമ്മതിച്ചു. മധുര സ്വദേശിയായ ചന്ദ്രശേഖറുമായി ലഖന്റെ ഭാര്യയ്ക്ക് ബന്ധം ഉണ്ടായിരുന്നത്രെ.
ഇക്കാര്യം ലഖന്‍ മനസിലാക്കുകയും ഭാര്യയെ ചോദ്യം ചെയ്യുകയും ഉണ്ടായി. തെറ്റ് സമ്മതിച്ച ഭാര്യ ചന്ദ്രശേഖറിനെ കൊല്ലാന്‍ ഭര്‍ത്താവിന് കൂട്ടുനില്‍ക്കുകയും ചെയ്തു. ഭാര്യ തന്നെയാണ് ചന്ദ്രശേഖറിനെ ദില്ലിയിലേക്ക് വിളിച്ചുവരുത്തിയത്. ക്ഷേത്രത്തിന്റെ സ്റ്റോര്‍ റൂമില്‍ കൊണ്ടുപോയി ഉറക്കഗുളിക നല്കിയ ശേഷം കഴുത്ത് ഞെരിച്ചാണ് ഇവര്‍ ചന്ദ്രശേഖറിനെ കൊലപ്പെടുത്തിയത്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications