കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇവനാ സാറെ പെൻസിലെടുത്തേ'! പെൻസിൽ മോഷണത്തിൽ നീതി തേടി കുട്ടി കൂട്ടം പോലീസ് സ്റ്റേഷനിൽ

Google Oneindia Malayalam News

ഹൈദരബാദ്; പെൻസിൽ മോഷണത്തിൽ നീതി തേടി പോലീസിനെ സമീപിച്ച് കുരുന്നുകൾ. ആന്ധ്രയിലെ കുർണൂൽ ജില്ലയിലെ പെഡ്ഡകഡബൂർ പോലീസ് സ്റ്റേഷനിലാണ് സംഭവം. മോഷണം പോയ പെൻസിൽ കണ്ടത്തി തരണമെന്ന് ആവശ്യപ്പെട്ട് പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു കുട്ടികൂട്ടം. ഇതിന്റെ വീഡിയോ പോലീസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. സംഭവം ഇങ്ങനെ

Recommended Video

cmsvideo
Primary School Students Go To Cops Over Pencil Problem; Watch Video
kerala-police-1-27

പോലീസ് സ്റ്റേഷന് സമീപത്തുള്ള പ്രൈമറി സ്കൂളിലെ 4 കുട്ടികളായിരുന്നു പരാതിയുമായി പോലീസിനെ സമീപിച്ചത്. തന്റെ പെൻസിൽ സഹപാഠി എടുത്തുവെന്നും പിന്നീട് തിരിച്ച് നൽകിയില്ലെന്നും കുട്ടി പറയുന്നത് വീഡിയോയിൽ ഉണ്ട്. ഇതോടെ പെൻസിൽ എടുത്ത കുട്ടിയേയും പോലീസ് വിളിപ്പിച്ചു. തങ്ങൾ എന്താണ് ചെയ്ത് തരേണ്ടതെന്നായി പോലീസിന്റെ അടുത്ത ചോദ്യം. തന്റെ പെൻസിൽ എടുത്ത സഹപാഠിയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്നായിരുന്നു പരാതി ഉന്നയിച്ച ഒന്നാം ക്ലാസുകാരന്റെ ആവശ്യം.ഇത് കേട്ട് ഒപ്പമുണ്ടായിരുന്ന മറ്റ് കുട്ടികൾ ചിരിക്കുന്നത് വീഡിയോയിൽ കാണാം.

ഒടുവിൽ രണ്ട് പോലീസുകാർ ഇടപെട്ട് പ്രശ്നം പരിഹരിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. കേസെടുത്താൽ ജാമ്യം കിട്ടാൻ കഷ്ടമാകില്ലേയെന്നും അത് മറ്റേ കുട്ടിയുടെ വീട്ടുകാരെ വിഷമിപ്പിക്കില്ലേയെന്നുമെല്ലാം തമാശ രൂപേണ പോലീസ് പറയുന്നതും വീഡിയോയിൽ ഉണ്ട്. ഒടുവിൽ ഇനിയൊരിക്കലും രണ്ട് പേരും പരസ്പരം മറ്റുള്ളവരുടെ സാധനങ്ങൾ എടുക്കില്ലെന്ന ഉറപ്പിലാണ് പ്രശ്നം പരിഹരിച്ചത്. ഇത് അംഗീകരിച്ച് കുട്ടികൾ സ്റ്റേഷനിൽ നിന്നും മടങ്ങുന്നതും വീഡിയോയിൽ കാണാം. എന്തായാലും പോലീസ് പകർത്തി വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴി‍്ഞിട്ടുണ്ട്.

English summary
primary school students approach police for justice, video goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X