കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗിയുടെ പേര് മാറ്റി നരേന്ദ്ര മോദി, ട്വിറ്ററില്‍ ട്രെന്റിങ്!! പ്രധാനമന്ത്രിക്ക് അബദ്ധം പറ്റിയതോ?

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ ബിജെപി മികച്ച ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയത് 2017ലാണ്. 300ലധികം സീറ്റുകളാണ് അന്ന് ബിജെപി നേടിയത്. മുഖ്യമന്ത്രിയായി കേന്ദ്ര നേതൃത്വം നിശ്ചയിച്ചത് യോഗി ആദിത്യനാഥിനെ. അന്ന് അദ്ദേഹം ഗോരഖ്പൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള എംപിയായിരുന്നു. എംപി പദവി രാജിവച്ച് മുഖ്യമന്ത്രിയായ ശേഷം യോഗി ഉത്തര്‍ പ്രദേശിലെ ഒട്ടേറെ സ്ഥലങ്ങളുടെ പേരുകള്‍ മാറ്റി.

മുഗള്‍ സാമ്രാജ്യവുമായി ബന്ധപ്പെട്ട പേരുകളാണ് പ്രധാനമായും മാറ്റിയത്. എന്നാല്‍ ഇന്ന് അയോധ്യ ചടങ്ങിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി യോഗിയുടെ പേര് മാറ്റി. ട്വിറ്ററില്‍ ട്രെന്റിങാണ് പുതിയ പേര്....

ശിലാസ്ഥാപന ചടങ്ങിനിടെ

ശിലാസ്ഥാപന ചടങ്ങിനിടെ

അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനത്തിന് എത്തിയതായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ശേഷം അയോധ്യയിലെ ചടങ്ങില്‍ സംസാരിക്കവെയാണ് മോദി മുഖ്യമന്ത്രിയുടെ പേര് മാറ്റി പറഞ്ഞത്.

 ആദിത്യ യോഗിനാഥ്

ആദിത്യ യോഗിനാഥ്

ആദിത്യ യോഗിനാഥ് എന്നാണ് മുഖ്യമന്ത്രിയെ നരേന്ദ്ര മോദി വിളിച്ചത്. വേദിയിലുള്ളവരുടെ പേരുകള്‍ എടുത്തുപറയുകയായിരുന്നു മോദി. ഉത്തര്‍ പ്രദേശിന്റെ ജനകീയനായ മുഖ്യമന്ത്രി ആദിത്യ യോഗിനാഥ് ജി എന്നാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്തത്.

ഭാവ മാറ്റവുമില്ലാതെ...

ഭാവ മാറ്റവുമില്ലാതെ...

പ്രധാനമന്ത്രി ആദിത്യ യോഗിനാഥ് ജി എന്ന് വിളിച്ചപ്പോള്‍ ക്യാമറ യോഗിയുടെ മുഖത്തേക്ക് പതിഞ്ഞു. അദ്ദേഹത്തിന്റെ പ്രതികരണം എങ്ങനെ എന്നറിയാന്‍. എന്നാല്‍ യാതൊരു ഭാവ മാറ്റവുമില്ലാതെ ഇരിക്കുന്ന യോഗിയെ ആണ് കണ്ടത്. എന്നാല്‍ ഈ പേര് നിമിഷങ്ങള്‍ക്കകം ട്വിറ്ററില്‍ ട്രെന്റിങ് ആയി.

Recommended Video

cmsvideo
Narendra Modi's Emotional Speech in Ayodhya
പരിഹസിച്ചും അനുകൂലിച്ചും

പരിഹസിച്ചും അനുകൂലിച്ചും

ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം ട്വിറ്ററില്‍ ട്രെന്റിങ് ആയിരുന്ന ഒരു വാക്ക് ആദിത്യ യോഗിനാഥ് എന്നാണ്. യോഗി പരിഹസിച്ചും അനുകൂലിച്ചും ഒരു പാട് പേരാണ് പ്രതികരണവുമായി രംഗത്തുവന്നത്. യുപിയിലെ എല്ലാ സ്ഥലങ്ങളുടെയും പേര് മാറ്റിയ യോഗിയുടെ പേരും ഒടുവില്‍ മാറ്റി എന്നാണ് പരിഹാസം.

യോഗി മാറ്റിയ പേരുകള്‍

യോഗി മാറ്റിയ പേരുകള്‍

അലഹാബാദിന്റെ പേര് പ്രയാഗ്‌രാജ് എന്നാക്കി മാറ്റിയത് അടുത്തിടെയാണ്. ഫൈസാബാദ് ജില്ലയുടെ പേര് അയോധ്യ എന്നാക്കി മാറ്റി. മുഗള്‍ സരായ് റെയില്‍വെ സ്‌റ്റേഷന്‍ ബിജെപി നേതാവ് ദീന്‍ ദയാല്‍ ഉപാധ്യായയുടെ പേരില്‍ പുനര്‍ നാമകരണം ചെയ്തു. മുഗള്‍ ഭരണാധികാരികളുമായി ബന്ധമുള്ള എല്ലാ പേരുകളും മാറ്റുകയായിരുന്നു യോഗി.

യോഗിയുടെ നേതൃത്വം

യോഗിയുടെ നേതൃത്വം

അയോധ്യ രാമക്ഷേത്ര ശിലാസ്ഥാപന ചടങ്ങിന് ചുക്കാന്‍ പിടിച്ചത് യോഗി ആദിത്യനാഥ് ആയിരുന്നു. ഇടക്കിടെ അദ്ദേഹം അയോധ്യയിലെത്തി ഒരുക്കങ്ങള്‍ വിലയിരുത്തി. ഏറ്റവും ഒടുവില്‍ കഴിഞ്ഞ ഞായറാഴ്ചയും അദ്ദേഹം വന്നു. പഴുതടച്ച സുരക്ഷ ഒരുക്കാനും അയോധ്യയില്‍ കൊറോണ പ്രതിരോധം ശക്തമാക്കാനും യോഗി നിര്‍ദേശിച്ചിരുന്നു.

'രാമക്ഷേത്രത്തിന് കഠിനാധ്വാനം ചെയ്ത് മോദി'; മുതിര്‍ന്ന നേതാവിനെതിരെ നടപടിയുമായി ഡിഎംകെ'രാമക്ഷേത്രത്തിന് കഠിനാധ്വാനം ചെയ്ത് മോദി'; മുതിര്‍ന്ന നേതാവിനെതിരെ നടപടിയുമായി ഡിഎംകെ

ഹാഗിയ സോഫിയ ഓര്‍മയില്ലേ? ബാബറി മസ്ജിദ് എന്നും പള്ളിയായിരിക്കും- മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്ഹാഗിയ സോഫിയ ഓര്‍മയില്ലേ? ബാബറി മസ്ജിദ് എന്നും പള്ളിയായിരിക്കും- മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്

English summary
Prime Minister addressed Uttar Pradesh Chief Minister as Aditya Yoginath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X