പ്രധാനമന്ത്രി ലഖ്നൗവിൽ വന്നു..പക്ഷേ ലഖിംപൂരിയിൽ എത്തിയില്ല; കടന്നാക്രമിച്ച് പ്രിയങ്ക
ദില്ലി: ലഖിംപുര്‍ ഖേരിയിൽ കർഷകർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപിയേയും കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധി. കർഷകരെ കൊലപ്പെടുത്തി കേന്ദ്ര സഹമന്ത്രിയേയും മകനേയും സംരക്ഷിക്കുകയാണ് സർക്കാരെന്നും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദർശിക്കാൻ പ്രധാനമന്ത്രി തയ്യാറായില്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. വാരണാസിയില്‍ കിസാന്‍ ന്യായ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രിയങ്ക.

കഴിഞ്ഞ ആഴ്ചയാണ് കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ച് ആറ് കർഷകർ കൊല്ലപ്പെട്ടത്. കർഷകരുടെ കുടുംബാംഗങ്ങൾ നീതിയാണ് ആവശ്യപ്പെടുന്നത്. എന്നാൽ മന്ത്രിയേയും ആരോപണവിധേയനായ മകനേയും പോലീസ് സംരക്ഷിക്കുകയാണ്. ആറ് പേരെ കൊലപ്പെടുത്തിയ ഒരാളെ ഇരകളോട് സംസാരിക്കുന്നത് പോലീസ് തന്നെ മുൻകൈയെടുക്കുന്ന സംഭവം ലോകത്ത് എവിടേയെങ്കിലും കണ്ടിട്ടുണ്ടോ?,പ്രിയങ്ക ചോദിച്ചു.

സോനബദ്ര സംഭവത്തിൽ ഇരകൾക്ക് നീതി കിട്ടിയില്ല. ഉന്നാവോ സംഭവത്തിലും ഹഥ്രാസ് സംഭവത്തിൽ ഇരകൾക്ക് നീതി ലഭിച്ചില്ല. ലഖിംപൂർ ഖേരിയിലെ കർഷകരുടെ കാര്യവും വ്യത്യസ്തമല്ല. ലഖിംപൂരിലെ കർഷക കുടുംബങ്ങൾക്ക് വേണ്ടത് നീതിയാണ് അല്ലാതെ പണമല്ല. അവർ നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. കേസ് ഒത്തുതീർപ്പാക്കുന്നതിന്നാണ് പോലീസ് ശ്രമിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പരസ്യമായി തന്നെ കേന്ദ്രമന്ത്രിയെ സംരക്ഷിച്ച് രംഗത്തെത്തുന്നു. ലഖ്നൗവിൽ റ്റൊരു ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി. എന്നാൽ ലഖിംപുര്‍ ഖേരിയില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാന്‍ മാത്രം അദ്ദേഹം തയ്യാറായില്ല.

കർഷകരുടെ പ്രതിഷേധങ്ങൾ ശ്രദ്ധയോടെ കേൾക്കാനോ അതിന് പരിഹാരം കാണാനോ കേന്ദ്രസർക്കാർ ശ്രമിച്ചിട്ടില്ല. കർഷകർ 300 ദിവസത്തിലേറെയായി പ്രതിഷേധിക്കുന്നു, ഈ സമയത്ത് 600 ൽ അധികം പേർ മരിച്ചു. അവരുടെ വരുമാനവും ഭൂമിയും വിളകളും ഈ സർക്കാരിന്റെ ശതകോടീശ്വര സുഹൃത്തുക്കൾക്ക് ലഭിക്കുമെന്ന് അവർക്കറിയാവുന്നതിനാലാണ് അവർ പ്രതിഷേധിക്കുന്നത്. പ്രധാനമന്ത്രി മോദിക്ക് ലോകം മുഴുവൻ പര്യടനം നടത്താനാകുമെങ്കിലും കർഷകരുടെ പ്രശ്നങ്ങൾ കേൾക്കാൻ മാത്രം കഴിയില്ല.

പ്രതിഷേധിക്കുന്ന കർഷകരെ തീവ്രവാദികൾ എന്നാണ് പ്രധാനമന്ത്രി വിളിച്ചത്. യോഗി ആദിത്യനാഥ് ഗുണ്ടകൾ എന്നാണ് കർഷകരെ അഭിസംബോധന ചെയ്തത്. കര്‍ഷകരെ രണ്ട് മിനിറ്റിനുള്ളിൽ വരച്ച വരയില്‍ നിര്‍ത്തുമെന്ന് മറ്റൊരു മന്ത്രി (അജയ് കുമാര്‍ മിശ്ര) പറഞ്ഞു.രാജ്യത്തെ ജനങ്ങൾക്ക് കർഷകരാണ് ഭക്ഷണം നൽകുന്നത്. നീതിക്ക് വേണ്ടിയുള്ള പോരാട്ടം കോൺഗ്രസ് തുടരുക തന്നെ ചെയ്യും.
നീതിയുടെ തത്വത്തിൽ അധിഷ്ഠിതമായ സ്വാതന്ത്ര്യമാണ് ഇന്ത്യയ്ക്ക് ലഭിച്ചത് ... പക്ഷേ, ഇരകളുടെ കുടുംബങ്ങൾക്ക് ഉത്തർപ്രദേശിൽ നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ല.ഈ രാജ്യത്ത്, പ്രധാനമന്ത്രിയും മന്ത്രിസഭയും അദ്ദേഹത്തിന്റെ പാർട്ടിയിൽ നിന്നുള്ളവരും അവരുടെ ശതകോടീശ്വര സുഹൃത്തുക്കളും സുരക്ഷിതരാണ്. ഇത് ശരിയായി മനസ്സിലാക്കുക. രാജ്യം തകർന്നുകൊണ്ടിരിക്കുകയാണ്,പ്രിയങ്ക ഗാന്ധി പറഞ്ഞു.
Recommended Video

കഴിഞ്ഞ വര്‍ഷം സ്വന്തം ആവശ്യത്തിന് 16,000 കോടിരൂപയ്ക്ക് രണ്ട് വിമാനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വാങ്ങി. ഇപ്പോൾ 18,000 കോടിക്ക് എയർ ഇന്ത്യ തന്റെ കോടീശ്വരന്മാരായ സുഹൃത്തുകള്‍ക്ക് മോദി വിറ്റു, പ്രിയങ്ക പറഞ്ഞു.രാജ്യത്ത് കൊവിഡ് ഭീഷണി ഉയർന്നപ്പോൾ ജനജീവിതം പ്രതിസന്ധിയിലായി. എന്നാൽ സർക്കാർ യാതൊരു നടപടിയും കൈക്കൊണ്ടില്ല. ഈ രാജ്യത്തെ സർക്കാരിൽ നിന്നും ജനത്തിന് യാതൊരു പ്രതീക്ഷയുമില്ല. പ്രതിസന്ധിയിൽ ഈ സർക്കാർ ജനങ്ങളെ സംരക്ഷിക്കില്ല, പ്രിയങ്ക കുറ്റപ്പെടുത്തി. സ്വയം ചോദിച്ച് നോക്കൂ, നിങ്ങൾക്ക് സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടിട്ടുണ്ടോ?വികസനം നിങ്ങളുടെ പടിവാതിൽക്കൽ എത്തിയോ? ഇല്ലെങ്കിൽ, നിങ്ങൾക്ക് എന്നോടൊപ്പം നിൽക്കാം, ഇപ്പോൾ മാറ്റം വരുത്തേണ്ട സമയമാണിതെന്ന് പറയാം,പ്രിയങ്ക ഗാന്ധി പറഞ്ഞു.












Click it and Unblock the Notifications