എഎപി:മന്‍മോഹന്റെ അഭിനന്ദനം, അണ്ണയുടെ പ്രതീക്ഷ
ദില്ലി: ദില്ലി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ വക അഭിനന്ദനം. ഫോണില്‍ വിളിച്ചാണ് പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചത്.
പത്ത് വര്‍ഷം തുടര്‍ച്ചയായി ഇന്ത്യ ഭരിച്ച പ്രധാനമന്ത്രി വെറുതേ അഭിനന്ദനം അറിയിക്കുക മാത്രമല്ല ചെയ്തത്. രാജ്യത്തിന്റെ തലസ്ഥാനം ഭരിക്കുന്നതിന് തന്റെ പിന്തുണ അറിയിക്കുകയും ചെയ്തിട്ടുണ്ട്. നാല് മാസം കഴിഞ്ഞാല്‍ പിന്നെ കേന്ദ്രത്തില്‍ നിന്ന് പിന്തുണ നല്‍കാന്‍ മന്‍മോഹന്‍ സിങിനോ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കോ കഴിയുമോ എന്ന കാര്യം കാത്തിരുന്ന് തന്നെ കാണേണ്ടിവരും.

പ്രധാനമന്ത്രി പിന്തുണയുമായെത്തിയപ്പോള്‍ അഴിമിതി വിരുദ്ധ സമര നേതാവ് അണ്ണ ഹസാരെ പ്രതീക്ഷയാണ് പ്രകടിപ്പിച്ചത്. കെജ്രിവാള്‍ മികച്ച ഭരണം കാഴ്ചവക്കും എന്നാണ് ഹസാരെ പറഞ്ഞത്. കെജ്രിവാളിന് മികച്ച ഭരണം കാഴ്ചവക്കാനുള്ള കഴിവുണ്ടെന്നാണ് തന്റെ വിശ്വാസമെന്നും അണ്ണ ഹസാരെ പറഞ്ഞു.
കെജ്രിവാള്‍ സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അണ്ണ ഹസാരെ. അഴിമതി വിരുദ്ധ സമരത്തിന്റെ പിന്‍പറ്റി രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കുന്നതിനോട് അണ്ണ ഹസാരെക്ക് കടുത്ത വിയോജിപ്പായിരുന്നു. ഈ വിഷയത്തില്‍ കെജ്രിവാളിനെ അണ്ണ തള്ളിപ്പറയുകവരെ ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് തങ്ങള്‍ക്ക് പിന്തുണ നല്‍കണം എന്ന കെജ്രിവാളിന്റെ ആവശ്യവും അണ്ണ ഹസാരെ തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍ മികച്ച വിജയം നേടിയപ്പോള്‍ കെജ്രിവാളിനെ അണ്ണ ഹസാരെ പ്രശംസിച്ചു. ഒരുനാള്‍ ദില്ലിയുടെ മുഖ്യമന്ത്രിയാകുമെന്ന് പ്രവചിക്കുകയും ചെയ്തു.
എന്തായാലും അണ്ണ ഹസാരെയുടെ പ്രവചനം ഫലിച്ചിരിക്കുന്നു.












Click it and Unblock the Notifications