Get Updates
Get notified of breaking news, exclusive insights, and must-see stories!

'കോണ്‍ഗ്രസ് എന്ന കടയ്ക്ക് പൂട്ടുവീണിരിക്കുന്നു': കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി

കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് എന്ന കടയ്ക്ക് പൂട്ടുവീണിരിക്കുകയാണ്. കോണ്‍ഗ്രസ് ഒരു കുടുംബത്തിന്റെ കാര്യം മാത്രമാണ് ചിന്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയവെയാണ് പ്രധാനമന്ത്രി കോണ്‍ഗ്രസിനെ പരിഹസിച്ചത്.

"ഒരേ ഉൽപ്പന്നം വീണ്ടും വീണ്ടും അവതരിപ്പിക്കാനുള്ള" ശ്രമങ്ങൾ കാരണം കോൺഗ്രസിൻ്റെ "ദുക്കാൻ", അതായത് കട പൂട്ടുകയാണെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. കോൺഗ്രസിനെയും ഗാന്ധി കുടുംബത്തെയും ലക്ഷ്യമിട്ട് പ്രതിപക്ഷത്തിൻ്റെ അവസ്ഥയ്ക്ക് ഉത്തരവാദി കോൺഗ്രസാണെന്നും പ്രധാനമന്ത്രി പറഞ്ഞു. "അവർ പരാജയപ്പെട്ടു, മറ്റ് പാർട്ടികളെയും പ്രവർത്തിക്കാന്‍ അനുവദിച്ചില്ല. അവർ പാർലമെൻ്റിനെയും പ്രതിപക്ഷത്തെയും രാജ്യത്തെയും നശിപ്പിച്ചു. രാജ്യത്തിന് ശക്തമായ ഒരു പ്രതിപക്ഷം ആവശ്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു." അദ്ദേഹം പറഞ്ഞു.

modi-rahul

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ലോക്‌സഭയിൽ നിന്ന് രാജ്യസഭയിലേക്ക് മാറിയെന്ന് അദ്ദേഹം പറഞ്ഞു. പരിവാർവാദം മൂലമാണ് ഗുലാം നബി ആസാദ് പാർട്ടിയിൽ നിന്ന് മാറിയത്. പ്രതിപക്ഷത്തിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ധെെര്യം നഷ്ടപ്പെട്ടിരിക്കുന്നു. സീറ്റുകൾ മാറുന്നതിനായി പലരും ശ്രമിക്കുന്നുവെന്നും മോദി അവകാശപ്പെട്ടു.

ദീർഘകാലം പ്രതിപക്ഷത്ത് തുടരാനുള്ള പ്രതിപക്ഷത്തിൻ്റെ ദൃഢനിശ്ചയത്തെ ഞാൻ അഭിനന്ദിക്കുന്നു. നിങ്ങൾ അവിടെ (പ്രതിപക്ഷത്ത്) ഇരിക്കാൻ തീരുമാനിക്കുന്ന അതേ രീതിയിൽ... പൊതുജനങ്ങൾ നിങ്ങളെ തീർച്ചയായും അനുഗ്രഹിക്കും.2014-ൽ ഇന്ത്യ 11-ാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായിരുന്നു. ഇന്ന് ഇന്ത്യ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ്, എന്നിട്ടും അവർ (കോൺഗ്രസ്) നിശബ്ദരാണ്. അവർക്ക് സ്വപ്നം കാണാനുള്ള കഴിവ് പോലും നഷ്ടപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹിയിലെ കരോൾ ബാഗിലെ ബൈക്ക് റിപ്പയർ ഷോപ്പിൽ രാഹുൽ ഗാന്ധി നടത്തിയ സന്ദർശനത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ട് കോൺഗ്രസ് അടുത്തിടെ ഒരു ഓട്ടോമൊബൈൽ മെക്കാനിക്കിൻ്റെ ജോലി പഠിച്ചുവെന്നും അദ്ദേഹം പറഞ്ഞു. "കോൺഗ്രസ് അടുത്തിടെ ഒരു ഓട്ടോ മെക്കാനിക്കിൻ്റെ ജോലി പഠിച്ചു, അതിനാൽ അലൈൻമെൻ്റ് എന്താണെന്ന് അവർക്കറിയാം. പക്ഷേ സഖ്യത്തിലെ അലൈൻമെൻ്റ് തെറ്റി." തെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പുള്ള ഇന്ത്യാ ബ്ലോക്കിലെ പ്രശ്‌നങ്ങളെ പരാമർശിച്ച് പ്രധാനമന്ത്രി പറഞ്ഞു.

കുടുംബാധിപത്യ ആരോപണങ്ങളില്‍ പ്രതിപക്ഷത്തിൻ്റെ പ്രത്യാക്രമണങ്ങളിൽ നിന്ന് സഹപ്രവർത്തകരായ രാജ്‌നാഥ് സിംഗിനെയും അമിത് ഷായെയും പ്രധാനമന്ത്രി പ്രതിരോധിച്ചു. രാജ്‌നാഥ് സിംഗിൻ്റെ മകൻ ഉത്തർപ്രദേശ് എംഎൽഎയാണെങ്കിൽ ഷായുടെ മകൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിൻ്റെ സെക്രട്ടറിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

"ഒരു കുടുംബം പാർട്ടി നടത്തുകയും ഒരു കുടുംബത്തിന് മുൻഗണന നൽകുകയും ചെയ്യുമ്പോൾ, അതാണ് കുടുംബാധിപത്യം. രാജ്‌നാഥ് സിങ്ങും അമിത് ഷായും പാർട്ടി നടത്തുന്നില്ല. രാജ്യത്തിൻ്റെ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം കുടുംബാധിപത്യ രാഷ്ട്രീയം ആശങ്കാജനകമാണ്." അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+