അരുണാചലിലെ 'ഡോണി പോളോ വിമാനത്താവളം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി
ദില്ലി: ഇറ്റാനഗറിലെ ഡോണി പോളോ വിമാനത്താവളം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.2019 ലായിരുന്നു പദ്ധതിക്ക് തറക്കല്ലിട്ടത്. പദ്ധതി വെറും തിരഞ്ഞെടുപ്പ് പ്രഹസനം മാത്രമാണെന്ന് അന്ന് പ്രതിപക്ഷം വിമർശിച്ചിരുന്നു. എന്നാൽ പ്രതിപക്ഷത്തിനുള്ള മറുപടി കൂടിയാണ് താൻ തന്നെ വിമാനത്താവളം ഉദ്ഘാടനം ചെയ്തതെന്നും ചടങ്ങിൽ പ്രധാനമന്ത്രി പറഞ്ഞു. വളരെ കുറഞ്ഞ കാലം കൊണ്ടാണ് പണി പൂർത്തിയാക്കാൻ സാധിച്ചതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

പുതിയ ചിന്താധാര ഉൾക്കൊള്ളാൻ പ്രതിപക്ഷം പഠിക്കണം. സംസ്ഥാനത്തിന്റെ വികസനങ്ങളെ രാഷ്ട്രീയനേട്ടങ്ങളുടെ കണ്ണിലൂടെ കാണുന്നത് അവസാനിപ്പിക്കണം', പ്രധാനമന്ത്രി പറഞ്ഞു.
സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ വടക്കുകിഴക്കൻ മേഖല നേരിടുന്നത്. അടൽ ബിഹാരി വാജ്പേയിയുടെ ഗവണ്മെന്റാണ് ഈ മേഖലയ്ക്കു ശ്രദ്ധ നൽകുകയും വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കായി പ്രത്യേക മന്ത്രാലയം രൂപീകരിക്കുകയും ചെയ്തത്. പിന്നീട്, ആ വേഗത നഷ്ടപ്പെട്ടു. എന്നാൽ 2014നുശേഷം, വികസനത്തിന്റെ പുതിയ അധ്യായത്തിനു തുടക്കമായി. നേരത്തെ, വിദൂര അതിർത്തിഗ്രാമങ്ങളെ അവസാനഗ്രാമമായാണു കണക്കാക്കിയിരുന്നത്. അതിർത്തിപ്രദേശങ്ങളിലെ ഗ്രാമങ്ങളെ രാജ്യത്തെ ആദ്യത്തെ ഗ്രാമമായി പരിഗണിച്ചാണു എൻ ഡി എ സർക്കാർ പ്രവർത്തിച്ചത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ വികസനം ഗവണ്മെന്റിന്റെ മുൻഗണനാവിഷയമാക്കുന്നതിന് ഇതു കാരണമായി. വിനോദസഞ്ചാരമാകട്ടെ, വ്യാപാരമാകട്ടെ, ടെലികോമോ തുണിത്തരങ്ങളോ ആകട്ടെ, അവയിലെല്ലാം വടക്കുകിഴക്കിനാണു മുൻതൂക്കം ലഭിക്കുന്നത്'- പ്രധാനമന്ത്രി പറഞ്ഞു.
ഡോണി പോളോ വിമാനത്താവളം അരുണാചൽ പ്രദേശിൽ പ്രവർത്തനക്ഷമമാകുന്ന നാലാമത്തെ വിമാനത്താവളമാകുമെന്നും വടക്കുകിഴക്കൻ മേഖലയിലെ മൊത്തം വിമാനത്താവളങ്ങളുടെ എണ്ണം 16 ആയി ഉയർത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 1947 മുതൽ 2014 വരെ വടക്കുകിഴക്കൻ മേഖലയിൽ 9 വിമാനത്താവളങ്ങൾ മാത്രമാണു നിർമിച്ചത്. കഴിഞ്ഞ എട്ടു വർഷത്തിനുള്ളിൽ വടക്കുകിഴക്കൻ മേഖലയിൽ 7 വിമാനത്താവളങ്ങൾ നിർമിച്ചു. വടക്കുകിഴക്കൻ ഇന്ത്യയെ ബന്ധിപ്പിക്കുന്ന വിമാനങ്ങളുടെ എണ്ണം ഇരട്ടിയായെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പേമ ഖാണ്ഡു, ഗവർണർ ബി ഡി മിശ്ര, കേന്ദ്രമന്ത്രി കിരൺ റിജിജു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അരുണാചൽ പ്രദേശിലെ ആദ്യത്തെ ഗ്രീൻഫീൽഡ് വിമാനത്താവളമാണ് ഡോണി പോളോ എയർപോർട്ട്. 640 കോടി രൂപയാണ് ചെലവ്.690 ഏക്കറിലാണ് വിമാനത്താവളം. 2,300 മീറ്റർ റൺവേയുണ്ട്. ഇറ്റാനഗറിൽ നിന്ന് 15 കിലോമീറ്റർ അകലെ ഹോളോങ്കിയിലാണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. ഊർജകാര്യക്ഷമത, പുനരുൽപ്പാദക ഊർജം, വിഭവങ്ങളുടെ പുനരുപയോഗം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ആധുനികരീതിയിലുള്ള കെട്ടിടമാണു വിമാനത്താവള ടെർമിനൽ.












Click it and Unblock the Notifications