വാജ്‌പേയിയെ അപേക്ഷിച്ച് മോദി വളരെ മോശം: ഇര്‍ഫാന്‍ ഹബീബ്
ദില്ലി: പ്രധാന മന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചു കൊണ്ട് വിഖ്യാത ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ്. വാജ്‌പേയിയെ അപേക്ഷിച്ച് മോദി വളരെ മോശമാണെന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.
ഹിറ്റലറുടെ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസ് സംഘടനയുടെ അധീനതയിലാണ് മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്, ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റും ആര്‍എസ്എസും തമ്മില്‍ യാതൊരു വ്യത്യാസമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മതപരമായ പ്രശ്‌നങ്ങള്‍ ഇന്ത്യയില്‍ മുന്‍പും ഉണ്ടായിരുന്നു എന്നാല്‍ അതിനെ ആളി കത്തിച്ചു കൊണ്ട് മുതലെടുക്കുന്ന രീതി ഇപ്പോഴാണ് വന്നത്. ആര്‍എസ്എസ് സ്ഥാപകനായ എംഎസ് ഗോല്‍വാക്കറുടെ ആശയങ്ങളെ യാഥാര്‍ത്ഥ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പറഞ്ഞു.
ദില്ലില്‍ സംഘടിപ്പിച്ച നരേന്ദ്ര ദബോല്‍ക്കറുടെ ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച എഴുത്തുക്കാരുടെ പ്രതിഷേധ കൂട്ടായ്മയായ പ്രതിരോധ് പരിപാടിയില്‍ സംസരിക്കവെയാണ് ഇതതരത്തില്‍ ഒരി പ്രതിഷേധ പരാമര്‍ശം നടത്തിയത്.












Click it and Unblock the Notifications