നരേന്ദ്ര മോദിയും 'ആപ്പ്' ആയി... സോറി, മോദിയ്ക്കും 'ആപ്പ്' ആയി
ദില്ലി: ആപ് എന്ന് കേട്ടാല്‍ പെട്ടെന്ന് അരവിന്ദ് കെജ്രിവാളിന്റ ആം ആദ്മി പാര്‍ട്ടിയെ ആണ് ഓര്‍മ വരിക. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് 'ആപ്' ആയി എന്ന് കേള്‍ക്കുമ്പോള്‍ ഞെട്ടണ്ട. ഇത് ആ ആപ് അല്ല.
നരേന്ദ്ര മോദിയ്ക്ക് സ്വന്തമായി മൊബൈല്‍ഫോണ്‍ ആപ്ലിക്കേഷന്‍ തുടങ്ങിയ കാര്യമാണ് പറയുന്നത്. പൊതു ജനങ്ങളുമായി കൂടുതല്‍ സംവദിയ്ക്കുന്നതിന് വേണ്ടിയാണ് ഈ ആപ്പ് തയ്യാറാക്കിയിരിക്കുന്നത്.

നരേന്ദ്ര മോദി തന്നെയാണ് ട്വിറ്ററിലൂടെ ആപ്പിന്റെ കാര്യം ജനങ്ങളെ അറിയിച്ചത്. മോദിയില്‍നിന്ന് നേരിട്ട് സന്ദേശങ്ങളും ഇ മെയിലുകളും സ്വീകരിയ്ക്കാന്‍ ഇതുവഴി സാധ്യമാകും. വിവരങ്ങള്‍ പ്രധാനമന്ത്രിയെ അറിയിക്കാനുള്ള സൗകര്യവും ഈ ആപ്ലിക്കേഷന്‍ നല്‍കുന്നുണ്ട്.
Launched 'Narendra Modi Mobile App'. Come, lets stay connected on the mobile! pic.twitter.com/FmHHJSCat8
— Narendra Modi (@narendramodi) June 17, 2015 സര്‍ക്കാരിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുക എന്നത് തന്നെയാണ് മോദി ലക്ഷ്യം വക്കുന്നത്. സര്‍ക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ജനങ്ങളിലേയ്‌ക്കെത്തിക്കാനും ഈ ആപ്ലിക്കേഷന്‍ സഹായിക്കും.
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം. എന്നാല്‍ പ്ലേ സ്‌റ്റോറില്‍ കയറുമ്പോള്‍ ശ്രദ്ധിയ്ക്കണം മോദിയുടെ പേരില്‍ ഇപ്പോള്‍ തന്നെ ഒരു ഡസണോളം ആപ്ലിക്കേഷനുകള്‍ വേറെയുണ്ട്. മോദിയുടെ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.












Click it and Unblock the Notifications