കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഹായം ഗുജറാത്തിന് മാത്രം; തുറന്നടിച്ച് കമല്‍നാഥ്!! മോദിയെ കൊണ്ട് നിലപാട് മാറ്റിച്ച പ്രതികരണം

Google Oneindia Malayalam News

Recommended Video

cmsvideo
താങ്കൾ ഗുജറാത്തിന്റെ പ്രധാനമന്ത്രിയല്ല, രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് | Oneindia

ദില്ലി: നരേന്ദ്ര മോദിയുടെ നടപടി തീര്‍ത്തും വിവേചനപരമാണെന്ന് ആക്ഷേപം. കനത്ത മഴയില്‍ മരണവും നാശനഷ്ടവുമുണ്ടായ എല്ലാ സംസ്ഥാനങ്ങളെയും അവഗണിച്ച് ഗുജറാത്തിന് മാത്രം നഷ്ടപരിഹാരം പ്രഖ്യാപിച്ച പ്രധാനമന്ത്രിയുടെ നടപടിയാണ് വിവാദമായത്. കഴിഞ്ഞദിവസങ്ങളില്‍ ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും കനത്ത മഴയാണ് പെയ്തത്. ഒട്ടേറെ പേര്‍ മരിച്ചു.

വന്‍ നാശനഷ്ടം നേരിട്ട മധ്യപ്രദേശിനെയും രാജസ്ഥാനെയും അവഗണിച്ചാണ് മോദി ഗുജറാത്തിന് മാത്രം നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നടത്തിയ നീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ കമല്‍നാഥ് വളരെ രൂക്ഷമായ ഭാഷയിലാണ് മോദിയെ വിമര്‍ശിച്ചത്. വിശദാംശങ്ങള്‍ ഇങ്ങനെ......

വിവാദ നടപടി ഇങ്ങനെ

വിവാദ നടപടി ഇങ്ങനെ

മധ്യപ്രദേശ്, രാജസ്ഥാന്‍, മണിപ്പൂര്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് മഴ മൂലം കനത്ത നാശനഷ്ടങ്ങള്‍ നേരിട്ടത്. എന്നാല്‍ രാജസ്ഥാനെയും മധ്യപ്രദേശിനെയും അവഗണിച്ച മോദി ഗുജറാത്തിന് മാത്രം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഇതാണ പ്രതിഷേധത്തിന് ഇടയാക്കിയത്.

കൂടുതല്‍ നഷ്ടം മധ്യപ്രദേശില്‍

കൂടുതല്‍ നഷ്ടം മധ്യപ്രദേശില്‍

ഗുജറാത്തില്‍ 10 പേരാണ് മഴക്കെടുതിയില്‍ മരിച്ചത്. രാജസ്ഥാനിലും പത്ത് പേര്‍ മരിച്ചു. മധ്യപ്രദേശില്‍ 15 പേരാണ് മരിച്ചത്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളാണ് രാജസ്ഥാനും മധ്യപ്രദേശും. ഗുജറാത്തില്‍ ബിജെപിയാണ് ഭരിക്കുന്നത്.

മോദിയുടെ പ്രഖ്യാപനം ഇങ്ങനെ

മോദിയുടെ പ്രഖ്യാപനം ഇങ്ങനെ

ഗുജറാത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് മോദി നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപയും, പരിക്കേറ്റവര്‍ക്ക് 50000 രൂപയുമാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രഖ്യാപിച്ചത്. മറ്റു സംസ്ഥാനങ്ങളെ കുറിച്ച് പ്രതികരിച്ചതേയില്ല.

തുറന്നടിച്ച് കമല്‍നാഥ്

തുറന്നടിച്ച് കമല്‍നാഥ്

വളരെ ക്ഷുഭിതനായിട്ടാണ് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് വിഷയത്തില്‍ പ്രതികരിച്ചത്. താങ്ങള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്നും ഗുജറാത്തിന്റെ പ്രധാനമന്ത്രിയല്ലെന്നും കമല്‍നാഥ് ട്വിറ്ററില്‍ കുറിച്ചു. പല കോണുകളില്‍ നിന്നും മോദിക്കെതിരെ വിമര്‍ശനം ഉയരുകയും ചെയ്തു.

പ്രസ്താവനയില്‍ തിരുത്ത് വരുത്തി

പ്രസ്താവനയില്‍ തിരുത്ത് വരുത്തി

സംഗതി കുഴപ്പമാകുമെന്ന് ബോധ്യമായ പ്രധാനമന്ത്രിയുടെ ഓഫീസ് പിന്നീട് വീണ്ടും പ്രസ്താവന ഇറക്കി. ഗുജറാത്തിന് പ്രഖ്യാപിച്ച നഷ്ടപരിഹാരം മറ്റു സംസ്ഥാനങ്ങളില്‍ കെടുതി നേരിട്ടവര്‍ക്കും ലഭിക്കുമെന്ന് പിഎംഒ അറിയിച്ചു. ഇതോടെ മധ്യപ്രദേശ്, രാജസ്ഥാന്‍, മണിപ്പൂര്‍, മറ്റു ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലുള്ളവര്‍ക്കും സഹായ ധനം ലഭിക്കും.

ഇവിടെയും ജനങ്ങളുണ്ട്

ഇവിടെയും ജനങ്ങളുണ്ട്

മധ്യപ്രദേശിലും നാശ നഷ്ടം നേരിട്ടിട്ടുണ്ടെന്ന് മോദി മനസിലാക്കണം. 15 പേരാണ് സംസ്ഥാനത്ത് മരിച്ചത്. താങ്കള്‍ ഗുജറാത്തിനെ മാത്രമാണ് പരിഗണിച്ചത്. താങ്കളുടെ പാര്‍ട്ടിയല്ല ഭരിക്കുന്നതെങ്കിലും ഇവിടെയും ജനങ്ങള്‍ ജീവിക്കുന്നുണ്ട്- കമല്‍നാഥ് പ്രതികരിച്ചു.

നിരീക്ഷിച്ച് വരുന്നു

നിരീക്ഷിച്ച് വരുന്നു

തൊട്ടുപിന്നാലെ പ്രധാനമന്ത്രിയുടെ ഓഫീസ് മറ്റു സംസ്ഥാനങ്ങള്‍ക്കും സഹായം പ്രഖ്യാപിക്കുകയായിരുന്നു. മരിച്ചവരുടെ കുടുംബങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നുവെന്നും എല്ലാ സഹായവും എത്തിക്കുമെന്നും സാഹചര്യം നിരീക്ഷിച്ച് വരികയാണെന്നും മോദിയുടെ ഓഫീസ് അറിയിച്ചു.

ബിജെപിയുടെ വിമര്‍ശനം

ബിജെപിയുടെ വിമര്‍ശനം

പ്രധാമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് സഹായധനം നല്‍കുക. എന്നാല്‍ കമല്‍നാഥിനെ രൂക്ഷമായി വിര്‍ശിച്ച് ബിജെപി രംഗത്തെത്തി. നാശനഷ്ടങ്ങള്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിനെ മധ്യപ്രദേശ് അറിയിക്കാതിരുന്നതാണ് പ്രശ്‌നമായതെന്ന് ബിജെപി മീഡിയ സെല്‍ ചീഫ് അനില്‍ ബലുനി പറഞ്ഞു.

 രാഷ്ട്രീയലക്ഷ്യമെന്ന് കുറ്റപ്പെടുത്തല്‍

രാഷ്ട്രീയലക്ഷ്യമെന്ന് കുറ്റപ്പെടുത്തല്‍

കമല്‍നാഥ് വിഷയം രാഷ്ട്രീയവല്‍ക്കരിക്കുകയാണ്. പ്രകൃതി കെടുതികള്‍ നേരിട്ടാണ് രേഖാമൂലം വിവരങ്ങള്‍ കേന്ദ്രത്തെ അറിയിക്കണം. ഇതില്‍ വീഴ്ചവരുത്തിയ മധ്യപ്രദേശ് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പ്രതികരിക്കുന്നതെന്നും അനില്‍ ബലുനി കുറ്റപ്പെടുത്തി.

മോദി ഗുജറാത്തില്‍

മോദി ഗുജറാത്തില്‍

പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ഭാഗമായി ഗുജറാത്തിലാണുള്ളത്. ഹിമ്മത്‌നഗര്‍, സുരേന്ദ്രനഗര്‍, ആനന്ദ് എന്നിവടങ്ങളിലാണ് ഇന്ന് മോദി പങ്കെടുക്കുന്ന പൊതുയോഗങ്ങള്‍. ഗുജറാത്തിലെ ആദ്യ റാലി സബര്‍കന്തയിലാണ്. ഇവിടെ മഴയില്‍ ഒരാള്‍ മരിച്ചിരുന്നു.

കേരളത്തോടും വിവേചനം

കേരളത്തോടും വിവേചനം

കനത്ത കാറ്റിനെ തുടര്‍ന്ന് ഹിമ്മത്ത് നഗറില്‍ മോദി പങ്കെടുക്കുന്ന പരിപാടിയിലെ ടെന്റ് ഭാഗികമായി തകര്‍ന്നിരുന്നു. നേരത്തെ കേരളത്തില്‍ പ്രളയമുണ്ടായപ്പോഴും കേന്ദ്രം വിവേചനം കാണിച്ചത് ചര്‍ച്ചയായിരുന്നു. വിദേശ സഹായം സ്വീകരിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ തടസം നില്‍ക്കുകയായിരുന്നു.

സൗദി അരാംകോ വീണ്ടും ഞെട്ടിക്കുന്നു; റിലയന്‍സ് സ്വന്തമാക്കാന്‍ ശ്രമം, രാജകുമാരന്‍ വെറുതെ വന്നതല്ലസൗദി അരാംകോ വീണ്ടും ഞെട്ടിക്കുന്നു; റിലയന്‍സ് സ്വന്തമാക്കാന്‍ ശ്രമം, രാജകുമാരന്‍ വെറുതെ വന്നതല്ല

English summary
General Elections 2019: "You Are PM Of Country, Not Gujarat": Kamal Nath Hits Out After A Tweet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X