'ഭരണഘടന ഏൽപ്പിച്ച കാര്യം മാത്രമാണ് ഞാൻ ചെയ്തത്, ഒരു കടന്ന് കയറ്റവും നടത്തിയിട്ടില്ല': നരേന്ദ്ര മോദി
ഡല്‍ഹി: ഇന്ത്യയുടെ ഭരണഘടന അഭിമാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണഘടനയുടെ ചട്ടക്കൂടിനുള്ളിൽ നിന്ന് ആരുടെയും അധികാരപരിധിയിൽ കടന്നുകയറാതെ തൻ്റെ കർത്തവ്യങ്ങൾ നിർവഹിച്ചു. ഭരണഘടനയെ തുരങ്കം വയ്ക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്ന പ്രതിപക്ഷ വിമർശനത്തിനിടയിലും അഭിമാനകരമായ ഈ രേഖ തൻ്റെ സർക്കാരിന് വഴികാട്ടിയായി തുടരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
സുപ്രീംകോടതിയില്‍ നടന്ന ഇന്ത്യന്‍ ഭരണഘടനയുടെ 75-ാം വാർഷിക പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. "ഭരണഘടന ഏൽപ്പിച്ച കാര്യം മാത്രമാണ് ഞാൻ ചെയ്തതെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു, ഒരു കടന്നുകയറ്റത്തിലും ഞാൻ ഏർപ്പെട്ടിട്ടില്ല," പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തിൻ്റെ സുരക്ഷയെ വെല്ലുവിളിക്കുന്ന എല്ലാ ഭീകര സംഘടനകൾക്കും 'തക്കതായ മറുപടി' നല്‍കുമെന്ന് മുംബൈ ഭീകരാക്രമണം ഓർമ്മിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. 'ഇന്ന് മുംബൈയിലെ ഭീകരാക്രമണത്തിൻ്റെ വാർഷികമാണ് എന്നത് മറക്കാനാവില്ല. അന്ന് ജീവന്‍ നഷ്ടമായവർക്ക് ഞാന്‍ ആദരാഞ്ജലിയർപ്പിക്കുന്നു. ഈ അവസരത്തില്‍ രാജ്യത്തിൻ്റെ നിലപാട് ആവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു - ഇന്ത്യയുടെ സുരക്ഷയെ വെല്ലുവിളിക്കുന്ന എല്ലാ തീവ്രവാദ സംഘടനകൾക്കും ഉചിതമായ മറുപടി നല്‍കും' അദ്ദേഹം പറഞ്ഞു.
1975ൽ പ്രഖ്യാപിച്ച അടിയന്തരാവസ്ഥയേയും തന്റെ പ്രസംഗത്തില്‍ പ്രധാനമന്ത്രി പരാമർശിച്ചു. 'നമ്മള്‍ രാജ്യത്ത് അടിയന്തരാവസ്ഥ കണ്ടു. ജനാധിപത്യത്തിന് മുന്നിൽ ഉയർന്നുവന്ന ഈ വെല്ലുവിളിയെ നമ്മുടെ ഭരണഘടന നേരിട്ടു. ഇന്ന് ജമ്മു കശ്മീരിൽ ബാബാസാഹെബ് അംബേദ്കറുടെ ഭരണഘടന പൂർണമായി നടപ്പിലാക്കിയതും ഭരണഘടനയുടെ ശക്തിയാണ്. ഇന്ന് ആദ്യമായി അവിടെ ഭരണഘടനാ ദിനം ആഘോഷിക്കുന്നു' പ്രധാനമന്ത്രി.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണഘടന വായിട്ടിച്ചില്ലെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത് വന്നു. 'മോദി ഭരണഘടന വായിച്ചിട്ടില്ല എന്നത് എനിക്ക് ഉറപ്പാണ്. ഈ പുസ്തകം വായിച്ചിരുന്നുവെങ്കിൽ അദ്ദേഹം ദിവസവും ചെയ്യുന്നതെന്താണോ അത് ചെയ്യില്ല' എന്നാണ് ഇന്ത്യന്‍ ഭരണഘടനയുടെ പകർപ്പ് ഉയർത്തിപ്പിടിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി പാർലമെന്റില്‍ നടന്ന ഭരണഘടനാ ദിന ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് സംസാരിച്ചത്.
ദലിതുകളുടെയും ആദിവാസികളുടെയും ഒ ബി സികളുടെയും പാതയിൽ ഒരു മതിൽ തടസ്സം സൃഷ്ടിക്കുന്നുണ്ട്. ആ മതില്‍ മോദിയും ആർ എസ് എസും ചേർന്ന് സിമന്റ് ചേർത്ത് ശക്തിപ്പെടുത്തുകയാണ്. യു പി എ സർക്കാർ നടപ്പിലാക്കിയ ഭൂമി ഏറ്റെടുക്കൽ നിയമവും ഭക്ഷണത്തിനുള്ള അവകാശവുമൊക്കെ ഈ മതിലിനെ ദുർബലപ്പെടുത്താനുള്ള വഴികളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പാർലമെൻ്റ് ഹൗസിൻ്റെ സെൻട്രൽ ഹാളിൽ നടന്ന ഭരണഘടന വാർഷിക പരിപാടിയില്‍ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുത്തു. 75 വർഷങ്ങൾക്ക് മുമ്പ്, ഈ ദിവസം , 'സംവിധാൻ സദനിലെ' ഈ സെൻട്രൽ ഹാളിൽ , ഒരു പുതിയ സ്വതന്ത്ര രാജ്യത്തിനായി ഭരണഘടന രൂപീകരിക്കുക എന്ന ബൃഹത്തായ ദൗത്യം ഭരണഘടനാ അസംബ്ലി നിർവ്വഹിച്ചതായി ചടങ്ങിൽ സംസാരിച്ച രാഷ്ട്രപതി പറഞ്ഞു. അന്നേ ദിവസം, ഭരണഘടനാ നിർമ്മാണ സഭയിലൂടെ, നമ്മൾ, ഇന്ത്യയിലെ ജനങ്ങൾ, ഈ ഭരണഘടന അംഗീകരിക്കുകയും, നിയമമാക്കുകയും, സ്വയം ഏറ്റെടുക്കുകയും ചെയ്തെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.
നമ്മുടെ ഭരണഘടനയാണ് നമ്മുടെ ജനാധിപത്യ റിപ്പബ്ലിക്കിൻ്റെ ശക്തമായ അടിത്തറ.ഭരണഘടന, നമ്മുടെ കൂട്ടായതും വ്യക്തിപരവുമായ അന്തസ്സ് ഉറപ്പാക്കുന്നു.അടുത്ത വർഷം ജനുവരി 26 ന് നമ്മുടെ റിപ്പബ്ലിക്കിൻ്റെ 75-ാം വാർഷികം ആഘോഷിക്കും. ഇതുവരെയുള്ള യാത്രയുടെ കണക്കെടുക്കാനും മുന്നോട്ടുള്ള യാത്രകൾ നന്നായി ആസൂത്രണം ചെയ്യാനും ഇത്തരം ആഘോഷങ്ങൾ നമുക്ക് അവസരമൊരുക്കുന്നുവെന്നും ദ്രൗപദി മുർമു പറഞ്ഞു. അതോടൊപ്പം തന്നെ എഴുപത്തഞ്ച് രൂപയുടെ നാണയവും തപാല്‍ സ്റ്റാമ്പും രാഷ്ട്രപതി പുറത്തിറക്കി.
-
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം












Click it and Unblock the Notifications