Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുജറാത്തില്‍ 82000 കോടിയുടെ പദ്ധതികള്‍; പുതിയ വന്ദേ ഭാരത് എക്‌സ്പ്രസുകള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ന്യൂഡല്‍ഹി: പുതിയ രണ്ട് വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. ഗുജറാത്തിലെ ദാഹോദില്‍ നിന്നാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി വന്ദേ ഭാരത എക്‌സ്പ്രസിന്റെ ഉദ്ഘാടന ഓട്ടം ഫ്‌ളാഗ് ഓഫ് ചെയ്യുന്നത്.

ഗുജറാത്തിലെ സബര്‍മതി വരാവേല്‍ റൂട്ടിലാണ് പുതിയ സര്‍വീസ് അനുവദിക്കുന്നത്. മെയ് 27 മുതലാണ് സര്‍വീസ് ആരംഭിക്കുന്നത്. സബര്‍മതിയില്‍ നിന്ന് പുലര്‍ച്ചെ 5.25 ന് പുറപ്പെട്ട അതേ ദിവസം ഉച്ചയ്ക്ക് 12.25 വരാവേലില്‍ എത്തും. വ്യാഴാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും ട്രെയിന്‍ സര്‍വീസ് സര്‍വീസ് നടത്തും.

modi

വരാവേല്‍ നിന്ന് സബര്‍മതിയിലേക്കുള്ള വന്ദേ ഭാരത് എക്‌സ്പ്രസ് മെയ് 27ന് ആരംഭിക്കും. വരാവേലില്‍ നിന്ന് ഉച്ചയ്ക്ക് 2.40ന് പുറപ്പെട്ടു അതേ ദിവസം രാത്രി 9:30-ന് സബര്‍മതിയില്‍ എത്തും. സബര്‍മതിയില്‍ നിന്ന് വരാവലിലേക്കുള്ള ചെയര്‍കാര്‍ നിരക്ക് 1105 രൂപയായിരിക്കും. ഇതില്‍ 142 രൂപ കാറ്ററിങ് സര്‍വീസിനുള്ള ചാര്‍ജ് ആണ് എക്‌സിക്യൂട്ടീവ് ചെയര്‍ കാറിന് 2010 രൂപ. അതില്‍ 175 രൂപ കേറ്ററിങ് ചാര്‍ജ്ജുകളും ഉള്‍പ്പെടുന്നു.

വന്ദേ ഭാരത എക്‌സ്പ്രസിന്റെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ ഗുജറാത്തില്‍ എത്തി. ദാഹോദില്‍ ഇന്ത്യന്‍ റെയില്‍വേയുടെ ലോക്കോമോട്ടീവ് നിര്‍മ്മാണ പ്ലാന്റ് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു. ആഭ്യന്തര ആവശ്യങ്ങള്‍ക്കും കയറ്റുമതിക്കുമായി 9000 എച്ച്പി ശേഷിയുള്ള ഇലക്ട്രിക് ലോക്കോമോട്ടീവുകള്‍ ഈ പ്ലാന്റില്‍ നിന്ന് ഉത്പാദിപ്പിക്കും. പ്ലാന്റില്‍ നിന്ന് നിര്‍മ്മിക്കുന്ന ആദ്യത്തെ ഇലക്ട്രിക് ലോക്കോമോട്ടീവ് പ്രധാനമന്ത്രി മോദി ഫ്‌ളാഗ് ഓഫ് ചെയ്തു.

ഇതുള്‍പ്പെടെ ഗുജറാത്തില്‍ 82000 കോടി രൂപയുടെ വികസന പദ്ധതികള്‍ ആണ് പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്. ഓപ്പറേഷന്‍ സിന്ധുവിന്റെ വിജയത്തിനുശേഷം ഇത് ആദ്യമായാണ് ഗുജറാത്തില്‍ എത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+