Get Updates
Get notified of breaking news, exclusive insights, and must-see stories!

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു;രാജ്പഥ് ഇനി കര്‍ത്തവ്യപഥ്

ന്യൂഡല്‍ഹി: രാജ്പഥിന് ഇന്ന് മുതല്‍ പുതിയ പേര് . ഇന്ന് മുതല്‍ രാജ്പഥ് കര്‍ത്തവ്യപഥ് എന്ന് അറിയപ്പെടും. ഇന്ത്യാഗേറ്റിന് സമീപം സ്ഥാപിച്ച നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമയും പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങില്‍ അനാച്ഛാദനം ചെയ്തു. സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി 608 കോടി രൂപ മുടക്കിയാണ് കര്‍ത്തവ്യ പഥ് ഉള്‍പ്പെടുന്ന സെന്‍ട്രല്‍ വിസ്ത അവന്യൂ പുതുക്കി പണിതത്. പൊതുജനങ്ങള്‍ക്കായി കാല്‍നടപാത, ശുചിമുറികള്‍ അടക്കം കൂടുതല്‍ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

ഇതുവരെ രാജ്പഥ് എന്നറിയപ്പെട്ടിരുന്ന വീഥി കഴിഞ്ഞ ദിവസമാണ് പുനര്‍ നാമകരണം ചെയ്യാന്‍ എന്‍ഡിഎംസി ഔദ്യോഗികമായി തീരുമാനമെടുത്തത്. കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രത്യേക യോഗം ചേര്‍ന്നാണ് പുനര്‍ നാമകരണം സംബന്ധിച്ച തീരുമാനമെടുത്തത്. കേന്ദ്രമന്ത്രി മീനാക്ഷി ലേഖിയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. നേതാജി പ്രതിമ മുതല്‍ രാഷ്ട്രപതി ഭവന്‍ വരെയുള്ള പാതയും സമീപത്തെ പുല്‍ത്തകിടിയും ഉള്‍പ്പെടെയാണ് ഇനി കര്‍ത്തവ്യപഥ് എന്നറിയിപ്പെടുക.

modi

608 കോടി രൂപ ചിലവഴിച്ച ഇന്ത്യ ഗേറ്റ്, വിജയ് ചൗക്ക് പ്രദേശങ്ങള്‍ മോടിപിടിപ്പിക്കാനുള്ള പദ്ധതി കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ആണ് ആരംഭിച്ചത്. ഇരുവശത്തമുള്ള കനാലുകളെ നടപ്പാതയുമായി ബന്ധിപ്പിച്ചുകൊണ്ട് പാലങ്ങളും വശങ്ങളില്‍ മനോഹരമായ പുല്‍മൈതാനവും ഒരുക്കിയിട്ടുണ്ട്.

പുല്‍മൈതാനങ്ങളില്‍ വെള്ളക്കെട്ട് ഒഴിവാക്കാന്‍ പ്രത്യേക സംവിധാനം ഉണ്ട്. ഇരുവശങ്ങളിലായി ഉള്ള രണ്ട് കനാലുകള്‍ക്ക് മുകളിലായി 16 പാലങ്ങള്‍ ഒരുക്കിയിട്ടുണ്ട്.ചടങ്ങിന് മുന്നോടിയായി ദല്‍ഹിനഗരത്തില്‍ ആറ് മണി മുതല്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നു..

അടിമത്തതിന്റെ അവസാന ശേഷിപ്പും ഇല്ലാതാക്കുമെന്ന് പ്രധാനമന്ത്രി സ്വാതന്ത്ര്യ ദിനത്തില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജ്പഥിന്റെ പേര് മാറ്റാനുള്ള തീരുമാനം വന്നത്. കൊളോണിയല്‍ ചിന്താഗതിയുമായി ബന്ധപ്പെട്ട ചിഹ്നങ്ങളും അടയാളങ്ങളും ഇല്ലാതാക്കുന്നതിലേക്ക് നയിക്കുന്ന ഘടകങ്ങള്‍ മോദി സ്വാതന്ത്ര്യ ദിനത്തില്ഡ വ്യക്തമാക്കിയിരുന്നു.

സൗന്ദര്യം കൂടി വരുവാണല്ലോ!!!!..... ഓണാശംസകളുമായി മഡോണ എത്തി..ചിത്രം ഏറ്റെടുത്ത് ആരാധകർ
ബ്രിട്ടിഷ് ഭരണാധികാരി ആയിരുന്ന ജോര്‍ജ് അഞ്ചാമന്‍ രാജാവിനോടുള്ള ബഹുമാന സൂചകമായാണ് കിങ്‌സ് വേ അഥവാ രാജ്പഥ് എന്ന് പേര് ഉപയോഗിച്ചിരുന്നത്. രാജ്യത്തെ ആദ്യത്തെ സ്വദേശീയ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് വിക്ഷേപണ വേളയില്‍ നാവികസേന ബ്രിട്ടീഷ് കാലത്തുള്ള പതാക മാറ്റിയിരുന്നു. നേരത്തെ പ്രധാനമന്ത്രിയുടെ വസതി സ്ഥിതി റേസ് കോഴ്സ് റോഡിന്റെ പേര് ലോക് കല്യാണ്‍ മാര്‍ഗ് എന്നാക്കി മാറ്റിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+