കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആശയം കൊണ്ട് ജയിക്കാനാവില്ല !!! ജയിക്കാൻ അവർ ചെയ്യുന്നത്......!!! ആർഎസ്എസിനെ വിമർശിച്ച് രാഹുൽ

‌മോദി പറയുന്നത് രാജ്യത്ത ‘സ്വച്ഛ് ഭാരതം’ സൃഷ്ടിക്കുമെന്നാണ് എന്നാല്‍ ജനങ്ങള്‍ക്ക് വേണ്ടത് ‘സച്ച് ഭാരത്’ ആണ്

  • By Ankitha
Google Oneindia Malayalam News

ദില്ലി: നരേന്ദ്രമോദിയെയും ആര്‍.എസ്.എസിനെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. സ്വന്തം ആശയം കൊണ്ട് തിരഞ്ഞെടുപ്പിനെ വിജയിക്കാനാകില്ലെന്ന് ആര്‍.എസ്.എസിന് അറിയാം. അതു കൊണ്ട് ഭരണരംഗത്തെല്ലാം ആളുകളെ തിരുകി കയറ്റാൻ ശ്രമിക്കുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.കൂടാതെ ആർഎസ്എസ് ഭരണഘടനയെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും രാഹുല്‍ കൂട്ടിച്ചേർത്തു.

ആഭ്യന്തര വിമാനയാത്രക്കാരുടെ ശ്രദ്ധക്ക് !! ലഗേജ്‌ 15 കിലോയില്‍ കൂടിയാല്‍ വലിയ വില നല്‍കേണ്ടി വരും !
മോദി പറയുന്നത് രാജ്യത്ത 'സ്വച്ഛ് ഭാരതം' സൃഷ്ടിക്കുമെന്നാണ് എന്നാല്‍ ജനങ്ങള്‍ക്ക് വേണ്ടത് 'സച്ച് ഭാരത്' ആണ്. മോദിയുടെ 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതി പരാജയപ്പെട്ടു'. ഇന്ത്യയില്‍ ലഭിക്കുന്ന ഭൂരിപക്ഷ ഉത്പന്നങ്ങളും 'മെയ്ഡ് ഇന്‍ ചൈന' ആണെന്നും മോദി എവിടെ പോയാലും നുണ മാത്രമാണ് പറയുകയെന്നും രാഹുല്‍ പറഞ്ഞു.ഒരു കൂട്ടര്‍ പറയുന്നു ഈ രാജ്യം ഞങ്ങളുടേതാണെന്ന്, ഞാന്‍ ഈ രാജ്യക്കാരനാണെന്ന് മറ്റുള്ളവര്‍ പറയുന്നു ഇതാണ് ആര്‍എസ്എസുകാരും നമ്മളും തമ്മിലുള്ള വ്യത്യാസ മെന്ന് രാഹുല്‍ പറഞ്ഞു.

rahul

ബിജെ​പി​യെ തോൽപിക്കാ​ൻ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് നി​ൽ​ക്ക​ണം. ഒ​രു​മി​ച്ച് നി​ന്ന് പോ​രാ​ടി​യാ​ൽ ബി.​ജെ.​പി​യെ രാജ്യത്ത് നിന്ന് തു​ട​ച്ചു​നീ​ക്കാ​ൻ ക​ഴി​യുമെന്നും രാഹുൽ ഗാന്ധി അറിയിച്ചു ദില്ലിയിൽ ജെഡിയു നേതാവ് ശരത് യാദവ് സംഘടിപ്പിച്ച മതേതര​ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി കൂട്ടുകെട്ടിന്‍റെ പേരിൽ നിതീഷ് കുമാറുമായി ഇടഞ്ഞതോടെ ജെ.ഡി.യുവിന്‍റെ നിയന്ത്രണത്തിനു വേണ്ടിയുള്ള പോരാട്ടത്തിലാണ്​ ശരത്​ യാദവ്​.

English summary
Congress vice president Rahul Gandhi urged a gathering of opposition parties to join hands to defeat the Bharatiya Janata Party (BJP), in an address in New Delhi on Thursday where he also launched a scathing attack on Prime Minister Narendra Modi and his party’s ideological parent, the RSS
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X