കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യ വിഷയത്തിൽ കോടതിയുടേത് ചരിത്ര വിധി; സംയമനം പാലിച്ച ജനങ്ങൾക്ക് നന്ദി പറഞ്ഞ് മോദി!

Google Oneindia Malayalam News

ദില്ലി: അയോധ്യ കേസിൽ സുപ്രീംകോടതി പുറപ്പെടുവിച്ചത് ചരിത്ര വിധിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ജനങ്ങള്‍ പ്രകടിപ്പിച്ച ക്ഷമയേയും സംയമനത്തെയും പ്രശംസിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. 'മന്‍ കി ബാത്ത്' റേഡിയോ പരിപാടിയുടെ 59-ാം പതിപ്പിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്ത്യയിലെ ജനങ്ങള്‍ക്ക് രാജ്യതാത്പര്യത്തെക്കാള്‍ വലുതായി മറ്റൊന്നുമില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു ജനങ്ങളുടെ പ്രതികരണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ചരിത്ര വിധിയാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. ഇതോടെ പുതിയ പാതയില്‍ മുന്നേറാന്‍ രാജ്യത്തിന് കഴിയുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

Narendra Modi

തുറന്ന മനസോടെയാണ് സുപ്രീം കോടതി വിധിയെ ജനം സ്വാഗതം ചെയ്തത്. വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധം അവസാനിച്ചതിനൊപ്പം രാജ്യത്തെ നീതിന്യായ വ്യവസ്ഥയോടുള്ള ബഹുമാനം രാജ്യത്ത് വർധിക്കുകയും ചെയ്തെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയിലെ നാഴികക്കല്ലായിരുന്നു സുപ്രീം കോടതിയുടെ ചരിത്ര വിധിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

English summary
Prime Minister Modi thanks people for showing maturity after Ayodhya verdict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X