പ്രധാനമന്ത്രിയുടെ അമ്മ ഹീരാബെൻ മോദിക്ക് നൂറാം പിറന്നാൾ; അമ്മയുടെ കാൽ കഴുകി അനുഗ്രഹം വാങ്ങി മോദി
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെൻ മോദിക്ക് ഇന്ന് നൂറ് വയസ് തികയുന്നു. ഗാന്ധിനഗറിലെ വസതിയിൽ അമ്മയ്ക്കൊപ്പം ചടങ്ങ് ആഘോഷിക്കാൻ പ്രധാനമന്ത്രി എത്തിയിട്ടുണ്ട്. അമ്മയുടെ പാദങ്ങൾ കഴുകി പ്രധാനമന്ത്രി അനുഗ്രഹം തേടി. നരേന്ദ്ര മോദിയുടെ ഇളയ സഹോദരൻ പങ്കജ് മോദിയ്‌ക്കൊപ്പം ഗാന്ധിനഗർ നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള റെയ്‌സൻ ഗ്രാമത്തിലാണ് ഹീരാബെൻ മോദി താമസിക്കുന്നത്. ബിജെപി ഭരിക്കുന്ന ഗാന്ധിനഗർ മുനിസിപ്പൽ കോർപ്പറേഷന്റെ കീഴിലാണ് ഈ പ്രദേശം.
"1923 ജൂൺ 18 നാണ് ഹീരാബെൻ മോദി ജനിച്ചത്. 2022 ജൂൺ 18 ന് അവർ തന്റെ ജീവിതത്തിന്റെ നൂറാം വർഷത്തിലേക്ക് കടക്കും." പങ്കജ് മോദി പറഞ്ഞു. അതിനിടെ, ബുധനാഴ്ച ഗാന്ധിനഗറിലെ ഒരു റോഡിന് പ്രധാനമന്ത്രിയുടെ മാതാവിന്റെ പേര് നൽകി. "ഹീരാബെൻ മോദി നൂറാം വർഷത്തിലേക്ക് കടക്കുമ്പോൾ, അടുത്ത തലമുറയ്ക്ക് അവരുടെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളാൻ റെയ്‌സൻ ഏരിയയിലെ 80 മീറ്റർ റോഡിന് പൂജ്യ ഹീരാബ മാർഗ് എന്ന് നാമകരണം ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചു," ഗാന്ധിനഗർ മേയർ ഹിതേഷ് മക്വാന അറിയിച്ചു. അതേ സമയം അമ്മയെ കണ്ടതിന് ശേഷം പ്രധാനമന്ത്രി പഞ്ച്മഹൽ ജില്ലയിലെ പാവഗഡ് ക്ഷേത്രം സന്ദർശിക്കും. ഇവിടെ, പാവഗഢിൽ പുതുതായി നിർമ്മിച്ച കാളികാ മാതാ ക്ഷേത്രത്തിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തും.

21,000 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ഈ ഗുജറാത്ത് സന്ദർശനത്തിൽ പ്രധാനമന്ത്രി നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് ഗൗരവ് അഭിയാൻ എന്നാണ് ഈ പദ്ധതിക്ക് പേര് നൽകിയിരിക്കുന്നത്. 16,000 കോടി രൂപയുടെ റെയിൽവേ പദ്ധതികൾ ഉൾപ്പെടെ 21,000 കോടി രൂപയുടെ പദ്ധതികളാണ് ഈ പ്രോജക്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജലവിതരണ പദ്ധതികളും പ്രധാനമന്ത്രി മോദി ജനങ്ങൾക്ക് സമർപ്പിക്കും. കൂടാതെ ഖേഡ, മഹെംദവാദ്, കഞ്ജരി, ബൊർസാദ്, ഉംരെർത്ത്, കർജാൻ എന്നിവിടങ്ങളിലെ ആറ് മലിനജല ശുദ്ധീകരണ പ്ലാന്റുകളും മോദി ഉദ്ഘാടനം ചെയ്യും.
ഷാലിന്‍ എന്നും സൂപ്പറാണ്; പുതിയ സംവിധായികയാവാൻ ഒരുങ്ങി താരം, ചിത്രങ്ങൾ കാണാം
മാതൃ-ശിശു ആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്തുന്നതിനായി 'മുഖ്യമന്ത്രി മാതൃശക്തി യോജന' എന്ന പദ്ധതി ആരംഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇതിന് 800 കോടി രൂപ മാറ്റിവെക്കും. പദ്ധതി പ്രകാരം ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും എല്ലാ മാസവും അങ്കണവാടികളിൽ നിന്ന് 2 കിലോ ചെറുപയർ, ഒരു കിലോ തുവരപ്പരിപ്പ്, ഒരു കിലോ ഭക്ഷ്യ എണ്ണ എന്നിവ സൗജന്യമായി നൽകും. സംസ്ഥാനത്തെ എല്ലാ ആദിവാസി ഗുണഭോക്താക്കൾക്കും വ്യാപിപ്പിക്കാൻ പോകുന്ന 'പോഷൻ സുധ യോജന'യ്‌ക്കായി പ്രധാനമന്ത്രി ഏകദേശം 120 കോടി രൂപയും വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.












Click it and Unblock the Notifications