കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാർലമെന്റിൽ പ്രധാനമന്ത്രി മറുപടി പറയണം; പെഗസസ് വിഷയത്തിൽ കേന്ദ്രത്തിനെതിരെ ചിദംബരം

Google Oneindia Malayalam News

ദില്ലി; പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ കേന്ദ്രസർക്കാരിനെ കടന്നാക്രമിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം.ഫോൺ ചോർത്തലിൽ സംയുക്ത പാർലമെന്ററി കമ്മിറ്റി അന്വേഷണം പ്രഖ്യാപിക്കാനോ അല്ലെങ്കിൽ സിറ്റിംഗ് ജഡ്ജി അധ്യക്ഷനായ കമ്മിറ്റിയെ അന്വേഷണത്തിന് നിയോഗിക്കാൻ സുപ്രീം കോടതിയോട് അഭ്യർത്ഥിക്കുതയോ ചെയ്യണമെന്ന് ചിദംബരം പറഞ്ഞു. പെഗാസസ് ഉപയോഗിച്ചുള്ള നിരീക്ഷണം നടത്തിയോ എന്നത് സംബന്ധിച്ച് പ്രധാനമന്ത്രി പാർലമെന്റിൽ പ്രതികരിക്കണമെന്നും ചിദംബരം പറഞ്ഞു.

2019ലെ പൊതുതിരഞ്ഞെടുപ്പിൽ ഫോൺ ചോർത്തൽ ഉണ്ടായിട്ടുണ്ടോയെന്ന് പറയുകയ സാധ്യമല്ല. എന്നാൽ തിരഞ്ഞെടുപ്പ് വിജയത്തിനായി ബിജെപി ഫോൺ ചോർത്തൽ നടത്തിയിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നതെന്ന് ചിദംബരം പറഞ്ഞു. ഐടി പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി നടത്തുന്ന അന്വേഷണത്തേക്കാൾ സംയുക്ത പാർലമെന്ററി കമ്മിറ്റിയുടെ (ജെപിസി) അന്വേഷണം കൂടുതൽ ഫലപ്രദമാകുമെന്നും ചിദംബരം പറഞ്ഞു.

18-chidambaram-modi-601-

സാരിയില്‍ അതീവ സുന്ദരിയായി ഗായിക രഞ്ജനി ജോസ്; വൈറല്‍ ചിത്രങ്ങള്‍ കാണാം

ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണം പാർലമെന്ററി ഐടി സമിതി ചർച്ച ചെയ്യുമെന്ന ശശി തരൂരിന്റെ പ്രതികരണത്തെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ഭൂരിപക്ഷം ബിജെപി അംഗങ്ങളുള്ള ഐടി പാനൽ ഇക്കാര്യത്തിൽ പൂർണ്ണ അന്വേഷണം അനുവദിക്കുമോ എന്ന് ചിദംബരം സംശയം പ്രകടിപ്പിച്ചു.

പാർലമെന്ററി കമ്മിറ്റി നിയമങ്ങൾ കർശനമാണ്. ഉദാഹരണത്തിന്, അവർക്ക് പരസ്യ തെളിവെടുപ്പ് സാധിക്കില്ല. അതേസമയം സംയുക്ത പാർലമെന്ററി കമ്മിറ്റിക്ക് പരസ്യ തെളിവെടുപ്പ് നടത്താനും സാക്ഷികളെ ക്രോസ് വിസ്താരം ചെയ്യാനും വേണ്ട രേഖകൾ പരിശോധിക്കാനും അധികാരമുണ്ട്. അതുകൊണ്ട് തന്നെ പാർലമെന്ററി കമ്മിറ്റിയേക്കാൾ കൂടുതൽ അധികാരങ്ങൾ ജെപിസിക്ക് ഉണ്ടായിരിക്കുമെന്ന് ഞാൻ കരുതുന്നു, അദ്ദേഹം പറഞ്ഞു.

പെഗാസസ് സ്പൈവെയർ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ, ആരാണ് ഇത് സ്വന്തമാക്കിയത്? ഇത് സർക്കാരോ അതിന്റെ ഏജൻസികളോ സ്വന്തമാക്കിയതാണോ? ചിദംബരം ചോദിച്ചു. ഇത് ശരാശരി പൗരൻ ചോദിക്കുന്ന ലളിതവും നേരായതുമായ ചോദ്യങ്ങളാണ്, ഐടി മന്ത്രി ഇത് സംബന്ധിച്ചാണ് മറുപടി നൽകേണ്ടത്. ഫ്ര‌ഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന്റെ ഫോൺ നിരീക്ഷിച്ചുവെന്ന ആരോപണത്തിൽ പെഗസസ് വിഷയത്തിൽ ഫ്രാൻസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. എന്തിന് ഇസ്രായേൽ പോലും അന്വേഷണം പ്രഖ്യാപിച്ചു. ഈ രണ്ട് പ്രധാന രാജ്യങ്ങൾ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ എന്തുകൊണ്ടാണ് ഇന്ത്യ അതിന് തയ്യാറാകാത്തതെന്നും ചിദംബരം ചോദിച്ചു.

കമല്‍നാഥിന്റെ റോള്‍ മധ്യപ്രദേശില്‍, അണിയറയില്‍ ഒരുങ്ങി സര്‍വേ, മൂന്നിടത്ത് രാഹുലിന്റെ പരീക്ഷണംകമല്‍നാഥിന്റെ റോള്‍ മധ്യപ്രദേശില്‍, അണിയറയില്‍ ഒരുങ്ങി സര്‍വേ, മൂന്നിടത്ത് രാഹുലിന്റെ പരീക്ഷണം

ഐഎന്‍എല്‍ പിളര്‍ന്നു: കാസിം ഇരിക്കൂറിനെ പുറത്താക്കി അബ്ദുള്‍ വഹാബ്, വഹാബിനെ പുറത്താക്കി ദേശീയ നേതൃത്വംഐഎന്‍എല്‍ പിളര്‍ന്നു: കാസിം ഇരിക്കൂറിനെ പുറത്താക്കി അബ്ദുള്‍ വഹാബ്, വഹാബിനെ പുറത്താക്കി ദേശീയ നേതൃത്വം

പുതിയ മെയ്‌ക്കോവറില്‍ അന്ന രാജന്‍; താരത്തിന്റെ പുതിയ ലുക്ക് തമിഴ് ചിത്രത്തിന് വേണ്ടി

Recommended Video

cmsvideo
Priyadarshan praises Narendra modi's simplicity | Oneindia Malayalam

English summary
Prime Minister must answer in Parliament; Chidambaram against Center over Pegasus issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X