കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാര്‍ തിരഞ്ഞെടുപ്പ്‌; പ്രധാനമന്ത്രി പങ്കെടുക്കുക ഇന്ന്‌ 4 തിരഞ്ഞെടുപ്പ്‌ റാലികളില്‍

Google Oneindia Malayalam News

ബീഹാര്‍ നയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട തിരഞ്ഞെടുപ്പ്‌ പ്രചരണവുമായി ബന്ധപ്പെട്ട് ഇന്ന്‌‌ നാല്‌ തിരഞ്ഞെടുപ്പ്‌ റാലികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കും.ചപ്ര, സമസ്‌തിപ്പൂര്‍, മോട്ടിഹരി, ബാഗ എന്നിവിടങ്ങളിലാണ്‌ പ്രധാനമന്ത്രി സംസാരിക്കുക.രാജ്യം കോവിഡ്‌ മഹാമാരിയുടെ ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ ഇത്‌ മൂന്നാം തവണയാണ്‌ മോദി തിരഞ്ഞെടുപ്പ്‌ പ്രചരണത്തിനായി ബീഹാറില്‍ എത്തിച്ചേരുന്നതെന്നന്നത്‌ ശ്രദ്ധേയമാണ്‌. ബീഹാറില്‍ ജനാധിപത്യ ഉത്സവം നടക്കുന്ന സാഹചര്യത്തില്‍ നാളെ ഞാന്‍ ബീഹാറി ജനതയുടെ മധ്യത്തിലുണ്ടാകുമെന്ന്‌ ഇന്നെലെ രാത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു. തിരഞ്ഞെടുപ്പ്‌ പ്രചരണത്തിനായി എത്തുന്നിടങ്ങളില്‍ ജനങ്ങളുടെ അനുഗ്രഹം തനിക്കുണ്ടാകണമെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.ആര്‍ജെഡി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ലാലുപ്രസാദ്‌ യാദവിന്റെ കോട്ടയായ ചപ്രയില്‍ മോദി തുടരെ തുടരെ പ്രചരണത്തിനായെത്തുന്നു വന്നത്‌ ശ്രദ്ധേയമാണ്‌.

കഴിഞ്ഞ നാല്‍പ്പത്‌ വര്‍ഷങ്ങള്‍ക്കിടെ ആദ്യമായാണ്‌ ബീഹാറില്‍ ആര്‍ജെഡി നേതാവ്‌ ലാലുപ്രസാദ്‌ യാദവ്‌ തിരഞ്ഞെടുപ്പ്‌ പ്രചരണത്തിറങ്ങതെ തിരഞ്ഞെടുപ്പ്‌ നടക്കുന്നത്‌. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട്‌ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്‌ ലാലു.ലാലുപ്രസാദിന്റെ അഭാവത്തില്‍ മകന്‍ തേജസ്വി യാദവാണ്‌ ആര്‍ജെഡി- കോണ്‍ഗ്രസ്‌-സിപിഎം മഹാ സഖ്യത്തിന്‌ ചുക്കാന്‍ പിടിക്കുന്നത്‌. ബീഹാറില്‍ തിരഞ്ഞെടുപ്പ്‌ പ്രചരണത്തിനായി എത്തുന്ന പ്രധാനമന്ത്രി ബീഹാറിലെ ജനങ്ങള്‍ നേരിടുന്ന യഥാര്‍ത്ത പ്രശ്‌നങ്ങളെക്കുറിച്ച്‌ സംസാരിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്ന്‌ തേജസ്വി യാദവ്‌ ട്വീറ്റ്‌ ചെയ്‌തു.

modi

പ്രധാനമന്ത്രിയുടെ പ്രസംഗത്തിനു ശേഷം ബീഹാറിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ എല്ലാം തീരുമെന്നും തേജസ്വി ട്വിറ്ററിലൂടെ പരിഹസിച്ചു. കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ്‌ റാലിയില്‍ സംബന്ധിച്ചു സംസാരിക്കവെ തേജസ്വി യാദവിനെ കാട്ടു നിയമം നടത്തുന്ന യുവരാജവെന്നായിരുന്നു മോദി വിശേഷിപ്പിച്ചത്‌. മഹാ സഖ്യം ആധികാരത്തിലെത്തിയാല്‍ അക്രമവും അഴിമതിയും നിറഞ്ഞ ഭരണം ആകും ബീഹാറില്‍ കാഴ്‌ച്ചവെക്കുകയെന്നും മോദി ആരോപിച്ചിരുന്നു. എന്നാല്‍ അദ്ദഹം ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്‌,എന്തും സംസാരിക്കാന്‍ അദ്ദേഹത്തിന്‌ സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു തേജസ്വിയുടെ പ്രതികരണം . എന്തുകൊണ്ടാണ്‌ പ്രധാനമന്ത്രി സംസ്ഥാനത്തെ തൊഴിലില്ലായ്‌മയേക്കുറിച്ചും ഉത്തേജന പാക്കേജുകളേക്കുറിച്ചും സംസാരിക്കാത്തതെന്നു ചോദിച്ച തേജസ്വി തനിക്കെതിരായ അരോപണത്തില്‍ പ്രതികരിക്കാനില്ലെന്നും പറഞ്ഞു .

ബീഹാര്‍ തിരഞ്ഞെടുപ്പ്‌ റാലിയുമായി ബന്ധപ്പെട്ട്‌ 6 റാലികളില്‍ കൂടി പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും, ആകെ 16 തിരഞ്ഞെടുപ്പ്‌ റാലികളിലാണ്‌ ബീഹാറില്‍ മോദി പങ്കടുക്കുക. ഇന്ന്‌ ബീഹാറിലെ രരണ്ടാം ഘട്ട തിരഞ്ഞെടുപ്പ്‌ പ്രചരണം അവസാനിക്കും. 234 നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന ബീഹാറില്‍ 94 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ്‌ രണ്ടാം ഘട്ടത്തില്‍ നടക്കുന്നത്‌. നവംബര്‍ 3നാണ്‌ രണ്ടാഘട്ട തിരഞ്ഞെടുപ്പ്‌ നടക്കുന്നത്‌. 73 നിയമസഭാ സീറ്റുകളിലേക്കായി ഒന്നാം ഘട്ട തിരഞ്ഞെടുപ്പ്‌ ഒക്ടോബര്‍ 28ന്‌ കഴിഞ്ഞിരുന്നു. നംവംബര്‍ 7നാണ്‌ അവസാന ഘട്ട തിരഞ്ഞെടുപ്പ നടക്കുക. നെവംബര്‍ 10ന്‌ തിരഞ്ഞെടുപ്പ്‌ ഫലം പ്രഖ്യിക്കും. നിലവിലെ ഭരണകക്ഷി മുഖ്യമന്ത്രി നിതിഷ്‌ കുമാര്‍ നേതൃത്വം നല്‍കുന്ന ജെഡിയു-ബിജെപി സഖ്യവും പ്രതിപക്ഷമായ ആര്‍ജെഡി-കോണ്‍ഗ്രസ്‌ വിശാല സഖ്യവും തമ്മിലാണ്‌ ബീഹാറില്‍ പ്രധാന തിരഞ്ഞെടുപ്പ്‌ പോരാട്ടം നടക്കുന്നത്‌.

English summary
Prime Minister Naredra Modi address 4 election rallies on Bihar today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X