കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

"വളരെപ്പെട്ടെന്ന് പോയി" വാർത്ത ഞെട്ടിച്ചു: സുശാന്ത് സിംഗിന്റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

Google Oneindia Malayalam News

ദില്ലി: നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുംബൈ ബാന്ദ്രയിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് സുശാന്തിനെ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ബാലാജിയുടെ ടിവി ഷോയായ പവിത്ര റിഷ്ടയിലൂടെയാണ് സുശാന്ത് ഏഴ് വർഷം മുമ്പ് അഭിനയ രംഗത്തേക്ക് എത്തുന്നത്.

എയർ ഇന്ത്യ വിമാനത്തിൽ വെച്ച് യാത്രക്കാരൻ മരിച്ചു: കടുത്ത പനിയെന്ന് റിപ്പോർട്ട്!!എയർ ഇന്ത്യ വിമാനത്തിൽ വെച്ച് യാത്രക്കാരൻ മരിച്ചു: കടുത്ത പനിയെന്ന് റിപ്പോർട്ട്!!

യുവനടനായ സുശാന്ത് ഏറെ നേരത്തെ തന്നെ യാത്രയായെന്നും വിയോഗം ഞെട്ടിച്ചെന്നും കുറിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി നടന്റെ അഭിനയ മികവനെക്കുറിച്ചും ട്വിറ്ററിൽ കുറിച്ചു. കലാരംഗത്തെ സുശാന്തിന്റെ പ്രകടനങ്ങൾ നിരവധി പേർക്ക് പ്രചോദനം നൽകിയെന്നും മോദി കുറിച്ചു. താരത്തിന്റെ കുടുംബത്തിവും ആരാധകർക്കും പിന്തുണ അറിയിച്ചുകൊണ്ടാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ് അവസാനിക്കുന്നത്.

 sushantsinghrajput-

കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ് ഉൾപ്പെടെ മോദി മന്ത്രിസഭയിലെ പലരും നടന്റെ മരണത്തിൽ ദുഖം രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു. ഇരുവരുടെയും ജന്മദേശം പട്നയാണ്. സുശാന്ത് സിംഗ് ജീവനോടെയില്ലെന്ന് അറിഞ്ഞത് തന്നെ ഞെട്ടിച്ചെന്നാണ് രവിശങ്കർ പ്രസാദിന്റെ ട്വീറ്റ്. പട്ന സ്വദേശിയായ സുശാന്തിനെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ കഴിഞ്ഞ വർഷം രാഷ്ട്രപതി ഭവനിൽ വെച്ച് നേരിൽക്കണ്ടതായും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. തന്റെ കുടുംബം പട്നയിലെ രാജീവ് നഗറിലാണ് കഴിയുന്നതെന്ന് അദ്ദേഹം പറഞ്ഞതായും രാജ്പുത്ത് പറഞ്ഞിരുന്നതായും മന്ത്രി ഓർത്തെടുക്കുന്നു. ഇനിയും മൈലുകൾ തന്നെ താണ്ടാനുണ്ടായിരുന്നു, അവൻ നേരത്തെ പോയെന്നും രവിശങ്കർ പ്രസാദ് കൂട്ടിച്ചേർത്തു.

നേരത്തെ ടിവി സീരിയൽ രംഗത്തെ താരമായിരുന്ന സ്മൃതി ഇറാനിയും സുശാന്തിന്റെ മരണത്തിൽ ദുഖം രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു. നീയെന്തിനാണ് ഇത് ചെയ്തതെന്ന് എനിക്കറിയില്ല. ബാലാജിയിലൂടെ എത്തിയ ചെറിയ കുട്ടിയിൽ നിന്ന് ഏറെ ദൂരം സഞ്ചരിക്കാനുണ്ടായിരുന്നുവെന്നും സ്മൃതി ട്വിറ്ററിൽ കുറിച്ചു. സുശാന്ത് സിംഗ് രാജ്പുത്ത് പെട്ടെന്ന് യാത്രയായെന്നും സ്മൃതി ഇറാനി കുട്ടിച്ചേർത്തു.

'എന്‍റെ കേരളം'; 1 കോടി രൂപ കേരളത്തിനായി നല്‍കിയ ശേഷം സുശാന്ത് സിങ് അന്ന് കുറിച്ച വാക്കുകള്‍'എന്‍റെ കേരളം'; 1 കോടി രൂപ കേരളത്തിനായി നല്‍കിയ ശേഷം സുശാന്ത് സിങ് അന്ന് കുറിച്ച വാക്കുകള്‍

English summary
Prime minister Narendra Modi about actor Sushant Singh Rajput's death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X