നരേന്ദ്ര മോദി ഐക്യരാഷ്ട്ര സഭയെ ഹിന്ദിയില്‍ അഭിസംബോധന ചെയ്യും
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ ഹിന്ദിയില്‍ അഭിസംബോധന ചെയ്യും. ഹിന്ദി ദിവസിനോട് അനുബന്ധിച്ച് രാഷ്ട്രപതി ഭവനില്‍ നടന്ന പരിപാടിയില്‍ പ്രസംഗിക്കവെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗാണ് പ്രധാനമന്ത്രിയുടെ പ്രസംഗത്തെക്കുറിച്ച് അറിയിച്ചത്. സപ്തംബര്‍ 27നാണ് പ്രധാനമന്ത്രി യുഎന്നില്‍ പ്രസംഗിക്കുന്നത്.
താനും ഒരിക്കല്‍ യുഎന്നില്‍ ഹിന്ദിയില്‍ പ്രസംഗിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മുന്‍ പ്രധാനമന്ത്രിയും ബിജെപി നേതാവുമായ അടല്‍ ബിഹാരി വാജ്പേയ് ആയിരുന്നു ആദ്യമായി യുഎന്നില്‍ ഹിന്ദിയില്‍ സംസാരിച്ചതെന്നും രാജ് നാഥ് സിംഗ് പറഞ്ഞു. ഹിന്ദി ഭാഷയ്ക്ക് കൂടുതല്‍ ഊന്നല്‍ കൊടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഭാഷയുടെ പ്രചാരണ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അദ്ദേഹം വാചാലനായി.

ഇന്ത്യന്‍ ജനസംഖ്യയുടെ 55 ശതമാനം മാത്രമാണ് നിത്യജീവിതത്തില്‍ ഹിന്ദി ഉപയോഗിക്കുന്നത്. എന്നാല്‍ പൊതു ഭാഷയായ ഹിന്ദി 90 ശതമാനം ആളുകള്‍ക്കും അറിയാമെന്ന് അദ്ദേഹം പറഞ്ഞു. സംസ്കൃതമാണ് ഭാഷകളുടെ മാതാവെങ്കില്‍ ഹിന്ദിയും മറ്റു പ്രാദേശിക ഭാഷകളും സഹോദരിമാരാണെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി.
മാതൃഭാഷയല്ലാതിരുന്നിട്ടും മാഹാത്മാ ഗാന്ധി, ബാല ഗംഗാധര തിലക്, തുടങ്ങിയവര്‍ ഹിന്ദി ഭാഷയ്ക്ക് നല്കിയ പ്രാധാന്യവും ഭാഷയുടെ പ്രചാരണത്തിനുവേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങളും ആഭ്യന്തരമന്ത്രി ചൂണ്ടിക്കാട്ടി. രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജിയില്‍ പരിപാടിയില്‍ പങ്കെടുത്തു. സാധാരണക്കാര്‍ക്കുവേണ്ടി രാജ്യത്തെ എല്ലാ വകുപ്പുകളും ഹിന്ദിയില്‍ വെബ്സൈറ്റ് രൂപീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ?












Click it and Unblock the Notifications