കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരുടെ മകനായാലും ഇത്തരം പ്രവൃത്തികള്‍ അംഗീകരിക്കാനാകില്ല; ആകാശ് വിജയ് വര്‍ഗീയ നടത്തിയ ബാറ്റ് ആക്രമണത്തില്‍ രോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Google Oneindia Malayalam News

ദില്ലി: ഉദ്യോഗസ്ഥനെ ക്രിക്കറ്റ് ബാറ്റു കൊണ്ട് ആക്രമിച്ച ബിജെപി എംഎല്‍എ ആകാശ് വിജയ് വര്‍ഗീയക്ക് ശാസന നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആരുടെ മകനാണെന്ന് പ്രധാനമല്ലെന്നും ഇത്തരം രീതികള്‍ പിന്തുടരുന്നവരെ അംഗീകരിക്കാനാകില്ലെന്നും മോദി പാര്‍ട്ടി എംപിമാരോട് പറഞ്ഞു. ബിജെപിയുടെ മുതിര്‍ന്ന നേതാവ് കൈലാഷ് വിജയവര്‍ഗിയയുടെ മകന്‍ ആകാശ് വിജയവര്‍ഗിയ കഴിഞ്ഞയാഴ്ചയാണ് ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് ഒരു ഉദ്യോഗസ്ഥനെ ആക്രമിച്ചത്. പിന്നീട് അറസ്റ്റിലായ ഇയാള്‍ ഇപ്പോള്‍ ജാമ്യത്തിലാണ്.

<strong><br> 6 മാസം കൊണ്ട് മുകേഷ് അംബാനി സമ്പാദിച്ചത് 7.41 ബില്യണ്‍ ഡോളർ, കണ്ണ് തള്ളിക്കുന്ന പണക്കൊയ്ത്ത്!</strong>
6 മാസം കൊണ്ട് മുകേഷ് അംബാനി സമ്പാദിച്ചത് 7.41 ബില്യണ്‍ ഡോളർ, കണ്ണ് തള്ളിക്കുന്ന പണക്കൊയ്ത്ത്!


ഇത്തരത്തിലുള്ള പെരുമാറ്റം സ്വീകാര്യമല്ല, അത്തരം പെരുമാറ്റത്തെ പ്രോത്സാഹിപ്പിക്കുന്നവരെയും പാര്‍ട്ടിയില്‍ നിന്നും പിരിച്ചുവിടണം''ആരെയും പേരെടുത്ത് പറയാതെ പ്രധാനമന്ത്രി മോദി യോഗത്തില്‍ പറഞ്ഞു. ഇത് ആരുടെ മകന്‍ ആയാലും തനിക്ക് അതൊരു പ്രശ്‌നമല്ലെന്ന അദ്ദേഹത്തെ പരാമര്‍ശം വിരല്‍ ചൂണ്ടുന്നത് കൈലാഷ് വിജയ് വര്‍ഗീയയുടെ മകന്‍ ആകാശ് വിജയ് വര്‍ഗീയയാണെന്ന് വ്യക്തമാണ്.

Narendra Modi


കഴിഞ്ഞ ബുധനാഴ്ച മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് ക്രിക്കറ്റ് ബാറ്റുപയോഗിച്ച് മുന്‍സിപ്പാലിറ്റി ഉദ്യോഗസ്ഥനെ എംഎല്‍എ ആക്രമിക്കുന്ന വീഡിയോ പുറത്തു വന്നത്. പാര്‍ട്ടിയില്‍ ആദ്യമായി എംഎല്‍എ സ്ഥാനം ലഭിച്ച 34കാരനായ ആകാശ് പൊലീസുകാരുടെ സാന്നിദ്ധ്യത്തിലാണ് ഉദ്യോഗസ്ഥനെ പിന്തുടര്‍ന്ന് ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിക്കുന്നത്.

അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥനെ ആകാശ് വിജയ് വര്‍ഗീയ മര്‍ദ്ദിച്ചത് വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചു. പ്രതിപക്ഷം പാര്‍ട്ടികള്‍ ഒന്നടങ്കം ആകാശിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. ഇതോടെയാണ് മധ്യപ്രദേശ് സര്‍ക്കാര്‍ എംഎല്‍എയെ അറസ്റ്റ് ചെയ്തത്. നാല് ദിവസത്തെ ജയില്‍ വാസത്തിന് ശേഷം ഭോപ്പാലിലെ പ്രത്യേക കോടതി ആകാശിന് ജാമ്യം നല്‍കി.

English summary
Prime Minister Narendra Modi against Akash Vijay Vargeeya
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X